വന്‍കിട നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്ന പ്രധാന 10 സ്‌മോള്‍ കാപ് ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ ഗതിയില്‍ വിദേശ നിക്ഷേപകരേക്കാള്‍ വളരെയേറെ ദീര്‍ഘ കാലയളവിലേക്കായിരിക്കും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഒരു കമ്പനിയില്‍ നിക്ഷേപമിറക്കുന്നത്. അതുകൊണ്ട് തന്നെ ഓഹരി വിലയിലും അത് സ്ഥിരത നല്‍കുന്ന ഘടകമാണ്. അതിനാല്‍ ഒരു കമ്പനിയിലെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ അത് പോസിറ്റീവായി വിലയിരുത്തുന്നു. ഒക്ടോബറില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയ 10 സ്‌മോള്‍ കാപ് ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

 

റേറ്റ്ഗെയിന്‍ ട്രാവല്‍

റേറ്റ്ഗെയിന്‍ ട്രാവല്‍

വിനോദ സഞ്ചാര, യാത്രാസൗകര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആവശ്യമായ സോഫ്റ്റ്‌വെയര്‍ സംവിധാനം സജ്ജമാക്കുന്ന പ്രമുഖ കമ്പനികളിലൊന്നാണ് റേറ്റ്‌ഗെയിന്‍ ട്രാവല്‍ ടെക്നോളജീസ്. സേവനം നല്‍കുന്ന കമ്പനികളും അവരുടെ ഉപയോക്താക്കളും തമ്മിലുളള സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാനുള്ള മാധ്യമം സജ്ജമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അതേസമയം നിപ്പോണ്‍ എഎംസിയാണ് റേറ്റ്‌ഗെയിന്‍ ട്രാവല്‍ ഓഹരി വാങ്ങിക്കൂട്ടിയത്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 22% നഷ്ടം നേരിട്ടു. നിലവില്‍ 284 രൂപ നിലവാരത്തിലാണ് റേറ്റ്‌ഗെയിന്‍ ട്രാവല്‍ നില്‍ക്കുന്നത്.

ഡിസിഎം ശ്രീറാം

ഡിസിഎം ശ്രീറാം

വൈവിധ്യമാര്‍ന്ന ഉത്പന്ന ശ്രേണിയുളള കമ്പനിയാണ് ഡിസിഎം ശ്രീറാം ലിമിറ്റഡ്. രാസവളം, പഞ്ചസാര, സങ്കരയിനം വിത്തുകള്‍ ഉള്‍പ്പെടുന്ന കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ബിസിനസുകളും കാസ്റ്റിക് സോഡ, പിവിസി റെസിന്‍, ക്ലോറിന്‍ ഉള്‍പ്പെടുന്ന വിവിധ ക്ലോര്‍-വിനൈല്‍ സംരംഭങ്ങളും യുപിവിസി അധിഷ്ഠിത വാതില്‍/ ജനല്‍പ്പാളി നിര്‍മാണത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. അടുത്തിടെ ഡിസിഎം ശ്രീറാം ഓഹരിയില്‍ 26% തിരുത്തല്‍ നേരിട്ടു. നിലവില്‍ 900 രൂപ നിലവാരത്തിലാണ് ഓഹരിയുള്ളത്.

Also Read: ഇനി കുതിച്ചുയരും; 5 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; ഈ 5 ഓഹരികളെ നോക്കിവെയ്ക്കാംAlso Read: ഇനി കുതിച്ചുയരും; 5 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; ഈ 5 ഓഹരികളെ നോക്കിവെയ്ക്കാം

അനുപം രാസായന്‍

അനുപം രാസായന്‍

സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് അനുപം രാസായന്‍ ഇന്ത്യ ലിമിറ്റഡ്. ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസിയാണ് ഈ ഓഹരി വാങ്ങിക്കൂട്ടിയത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും അനുപം രാസായന്‍ ഓഹരിയില്‍ 33% തിരുത്തല്‍ നേരിട്ടു. നിലവില്‍ 742 രൂപയിലാണ് ഓഹരിയുള്ളത്.

ഇന്ത്യാബുള്‍സ് ഹൗസിങ്

ഭവന വായ്പാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനിടെ ഈ ഓഹരിയില്‍ 42% തിരുത്തല്‍ നേരിട്ടു. 135 രൂപ നിലവാരത്തിലാണ് ഇന്ത്യാബുള്‍സ് ഹൗസിങ് ഓഹരി ഇപ്പോഴുള്ളത്.

ഐഐഎഫ്എല്‍ ഫൈനാന്‍സ്

ഐഐഎഫ്എല്‍ ഫൈനാന്‍സ്

ധനകാര്യ മേഖലയില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങളൊരുക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഐഐഎഫ്എല്‍ ഫൈനാന്‍സ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 22% നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. നിലവില്‍ 424 രൂപ നിലവാരത്തിലാണ് ഐഐഎഫ്എല്‍ ഫൈനാന്‍സ് ഓഹരിയുള്ളത്.

ഈസി ട്രിപ് പ്ലാനേര്‍സ്

യാത്രാ സംബന്ധമായ സേവനങ്ങള്‍ 'ഈസി മൈ ട്രിപ്' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന വാഗ്ദാനം ചെയ്യുന്ന പുതുതലമുറ കമ്പനിയാണ് ഈസി ട്രിപ് പ്ലാനേര്‍സ്. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 59% ഉയരത്തിലേക്ക് മുന്നേറാന്‍ ഓഹരിക്ക് സാധിച്ചു. 398 രൂപ നിലവാരത്തിലാണ് ഈസി ട്രിപ് പ്ലാനേര്‍സ് ഓഹരി ഇപ്പോഴുള്ളത്.

ആര്‍ബിഎല്‍ ബാങ്ക്

ആര്‍ബിഎല്‍ ബാങ്ക്

പ്രമുഖ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമാണ് ആര്‍ബിഎല്‍ ബാങ്ക്. നിപ്പോണ്‍ എഎംസിയാണ് ഒക്ടോബര്‍ കാലയളവില്‍ ഈ ഓഹരി വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനിടെ ആര്‍ബിഎല്‍ ബാങ്ക് ഓഹരിയില്‍ 32% തിരുത്തല്‍ നേരിട്ടു. 146 രൂപ നിലവാരത്തിലാണ് ഓഹരി ഇപ്പോഴുള്ളത്.

ഇന്റലെക്ട് ഡിസൈന്‍

ധനകാര്യ മേഖലയില്‍ ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന പ്രമുഖ കമ്പനിയാണ് ഇന്റലക്ട് ഡിസൈന്‍ അരീന. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഈ ഓഹരി 211% നേട്ടമാണ് സമ്മാനിച്ചത്. നിലവില്‍ 456 രൂപ നിലവാരത്തിലാണ് ഇന്റലെക്ട് ഡിസൈന്‍ ഓഹരി ഇപ്പോഴുള്ളത്.

Also Read: സിങ്കപ്പൂര്‍ സര്‍ക്കാരിന് നിക്ഷേപമുള്ള 6 ഇന്ത്യന്‍ ഓഹരികള്‍ മുന്നേറ്റ പാതയില്‍; കൈവശമുണ്ടോ?Also Read: സിങ്കപ്പൂര്‍ സര്‍ക്കാരിന് നിക്ഷേപമുള്ള 6 ഇന്ത്യന്‍ ഓഹരികള്‍ മുന്നേറ്റ പാതയില്‍; കൈവശമുണ്ടോ?

കാസ്‌ട്രോള്‍ ഇന്ത്യ

കാസ്‌ട്രോള്‍ ഇന്ത്യ

വാഹനങ്ങള്‍ക്കും വ്യാവസായിക രംഗത്തും ആവശ്യമായ വിവിധതരം ഓയില്‍, ഗ്രീസ്, സമാനമായ ലൂബ്രിക്കന്റ് ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനിയാണ് കാസ്‌ട്രോള്‍ ഇന്ത്യ ലിമിറ്റഡ്. നിപ്പോണ്‍ എഎംസിയാണ് ഒക്ടോബര്‍ കാലയളവില്‍ ഈ ഓഹരി വാങ്ങിക്കൂട്ടിയത്. നിലവില്‍ 126 നിലവാരത്തിലാണ് കാസ്‌ട്രോള്‍ ഇന്ത്യ ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

റെലിഗെയര്‍ എന്റര്‍പ്രൈസസ്

ധനകാര്യ മേഖലയില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങളൊരുക്കുന്ന മുന്‍നിര കമ്പനിയാണ് റെലിഗെയര്‍ എന്റര്‍പ്രൈസസ്. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 76% ഉയരത്തിലേക്ക് മുന്നേറാന്‍ ഓഹരിക്ക് സാധിച്ചു. 177 രൂപ നിലവാരത്തിലാണ് റെലിഗെയര്‍ എന്റര്‍പ്രൈസസ് ഓഹരി ഇപ്പോഴുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

DIIs And Mutual Funds Bought Top 10 Small Cap Stocks In October

DIIs And Mutual Funds Bought Top 10 Small Cap Stocks In October. Read More In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X