റിവഞ്ച് സ്‌പെന്‍ഡിങ്! നാട്ടിലെങ്ങും ഷോപ്പിങ് മാമാങ്കം; ഈ ഉത്സവ സീസണില്‍ വാങ്ങാവുന്ന 6 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ രണ്ട് ഉത്സവകാലം കോവിഡ് മഹാമാരിയുടെ ഭീഷണിയില്‍ മങ്ങിപ്പോയിരുന്നു. എന്നാല്‍ രാജ്യമെങ്ങും വാക്‌സിന്‍ പ്രതിരോധമെത്തിയതോടെ കോവിഡിനെ ഏറെക്കുറെ അതിജീവിക്കാന്‍ ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. പൊതുയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും മാറ്റി. ഇതോടെ സ്വാതന്ത്ര്യം കിട്ടിയ മട്ടില്‍ വിനോദയാത്രയ്ക്കും ഷോപ്പിങ്ങിനുമൊക്കെ നാട്ടുകാര്‍ക്കും പതിവില്ലാത്തെ ഉത്സാഹം.

 

ഇത്തരത്തില്‍ റിവഞ്ച് സ്‌പെന്‍ഡിങ് (പതിവിലും ഉയര്‍ന്ന ബജറ്റിലുള്ള ചെലവിടല്‍) മിക്ക മേഖലയിലും പ്രകടമാണ്. ഈയൊരു പശ്ചാത്തലത്തില്‍ വരുന്ന ഉത്സവ സീസണ് മുന്നോടിയായി ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 6 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

മാരുതി സുസൂക്കി

മാരുതി സുസൂക്കി

രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിര്‍മാതാക്കളാണ് മാരുതി സുസൂക്കി. സമീപകാലത്ത് വാഹന വിപണിയില്‍ ഉണര്‍വ് പ്രകടമാണ്. ഇതിനോടൊപ്പം പുതിയ മോഡല്‍ കാറുകള്‍ നിരത്തിലിറക്കുന്നതും സിഎന്‍ജി, ഹൈബ്രിഡ് ഇനങ്ങളിലൂടെ ഉത്പന്ന ശ്രേണി വിപുലപ്പെടുത്തുന്നതും മാരുതിക്ക് അനുകൂല ഘടകങ്ങളാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ശമിക്കുന്നതും കമ്മോഡിറ്റി വിലയില്‍ തിരുത്തല്‍ നേരിടുന്നതും കമ്പനിയുടെ ലാഭമാര്‍ജിന്‍ മെച്ചപ്പെടുത്തും. ആക്‌സിസ് സെക്യൂരിറ്റീസ് മാരുതി സുസൂക്കി ഓഹരിക്ക് (BSE: 532500, NSE : MARUTI) നിര്‍ദേശിച്ച ലക്ഷ്യവില 9,801 രൂപയാണ്.

ബജാജ് ഫൈനാന്‍സ്

ബജാജ് ഫൈനാന്‍സ്

ബജാജ് ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള വന്‍കിട ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫൈനാന്‍സ്. ഉപഭോക്തൃ കേന്ദ്രീകൃത ചില്ലറ വായ്പ വിതരണത്തിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. കമ്പനിയുടെ ഡിജിറ്റല്‍വത്കരണവും ബിസിനസിലെ പരിവര്‍ത്തനവും നിര്‍ണയാക ഘടകങ്ങളാണ്. ബാജാജ് ഫൈനാന്‍സിന്റെ (BSE: 500034, NSE : BAJFINANCE) പ്രകടനത്തിലും പാദാനുപാദത്തില്‍ വളര്‍ച്ച പ്രകടമാണെന്നും ആക്‌സിസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. അതേസമയം സമീപ ഭാവിയിലേക്ക് ഈ ലാര്‍ജ് കാപ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 8,250 രൂപയാണ്.

Also Read: ഈ ടാറ്റ ഗ്രൂപ്പ് ഓഹരി ബ്രേക്കൗട്ടില്‍: ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ ഇരട്ടയക്ക ലാഭം നേടാംAlso Read: ഈ ടാറ്റ ഗ്രൂപ്പ് ഓഹരി ബ്രേക്കൗട്ടില്‍: ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ ഇരട്ടയക്ക ലാഭം നേടാം

എസ്ബിഐ കാര്‍ഡ്‌സ്

എസ്ബിഐ കാര്‍ഡ്‌സ്

2022 മേയ് മാസത്തോടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തിയുള്ള ചെലവിടല്‍ റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു. വിവിധ ഇടപാടുകള്‍ക്കായി 1.14 ലക്ഷം കോടി രൂപയാണ് മേയ് മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ചെലവിട്ടത്. രാജ്യത്തെ ഇ-കൊമേഴ്സ് തരംഗത്തിന്റേയും ധാരാളിത്ത ചെലവിടലിന്റേയും പരോക്ഷ ഗുണഭോക്താവ് കൂടിയാണ് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍.

ഇതിനോടൊപ്പം ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തിലും യുപിഐ ഇടപാടിന് ആര്‍ബിഐ അനുമതി ലഭിച്ചത് നേട്ടമാണ്. ആക്‌സിസ് സെക്യൂരിറ്റീസ് എസ്ബിഐ കാര്‍ഡ്‌സ് ഓഹരിക്ക് (BSE: 543066, NSE : SBICARD) നിര്‍ദേശിച്ച ലക്ഷ്യവില 1,050 രൂപയാണ്.

വി-മാര്‍ട്ട് റീട്ടെയില്‍

വി-മാര്‍ട്ട് റീട്ടെയില്‍

റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലയായ വി-മാര്‍ട്ട്, മൂന്നാം/ നാലാം നിര നഗരങ്ങളിലൂടെ വികസിക്കാനാണ് പരിശ്രമിക്കുന്നത്. ചെറുകിട നഗരങ്ങളുടെ വളര്‍ച്ചാ സാധ്യത ലക്ഷ്യമിട്ടാണ് നീക്കം. വലിയ തോതില്‍ പുതിയ ഷോറൂമുകള്‍ ആരംഭിച്ച് നേരത്തെ തുടങ്ങിയതിന്റെ ആനുകൂല്യം മുതലാക്കാമെന്നും കമ്പനി കണക്കുക്കൂട്ടുന്നു. ഇതിന്റെ ഭാഗമായാണ് അടുത്തിടെ അരവിന്ദ് ഫാഷന്‍സിന്റെ 'അണ്‍ലിമിറ്റഡ്' സ്റ്റോര്‍ വിഭാഗം ഏറ്റെടുത്തത്.

ശക്തമായ ഉത്സവ സീസണ്‍ പ്രതീക്ഷിക്കുന്നതും ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന സ്വീകാര്യതയും വി-മാര്‍ട്ട് റീട്ടെയിലിന് (BSE: 534976, NSE : VMART) അനുകൂല ഘടകങ്ങളാണ്. അതേസമയം സമീപ ഭാവിയിലേക്ക് ഈ സ്‌മോള്‍ കാപ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 3,350 രൂപയാണ്.

ട്രെന്റ്

ട്രെന്റ്

ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയില്‍ വിഭാഗം കമ്പനിയാണ് ട്രെന്റ് ലിമിറ്റഡ്. വെസ്റ്റ്സൈഡ്, സൂഡിയോ, ലാന്റ്മാര്‍ക്ക്, സ്റ്റാര്‍ ബാസാര്‍ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ചില്ലറ വ്യാപാരത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. കൃത്യമായ രീതിയില്‍ ശാഖകളുടെ വിന്യാസം, വിതരണ ശൃംഖലയുടെ ഫലപ്രദമായ വിനിയോഗം, ചെലവു ചുരുക്കല്‍, വിപണിയില്‍ ജാഗ്രതയോടെയുള്ള ഇടപെടല്‍ തുടങ്ങിയവ ട്രെന്റിന് (BSE: 500251, NSE: TRENT) അനുകൂല ഘടകങ്ങളാണ്. അതേസമയം സമീപ ഭാവിയിലേക്ക് ഈ ടാറ്റ ഗ്രൂപ്പ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,530 രൂപയാണ്.

Also Read: ഇന്നു നട്ടാല്‍ നാളെ കൊയ്യാം! അടുത്ത 3 വര്‍ഷത്തേക്ക് രാശി തെളിയുന്ന 3 വ്യവസായ മേഖലകള്‍Also Read: ഇന്നു നട്ടാല്‍ നാളെ കൊയ്യാം! അടുത്ത 3 വര്‍ഷത്തേക്ക് രാശി തെളിയുന്ന 3 വ്യവസായ മേഖലകള്‍

റിലാക്‌സോ

റിലാക്‌സോ

രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷാ നിര്‍മാണ കമ്പനിയാണ് റിലാക്‌സോ ഫൂട്ട്‌വെയേര്‍സ്. സാധാ വള്ളിച്ചെരിപ്പ് നിര്‍മിച്ചു കൊണ്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഷൂസ് ഉള്‍പ്പെടെ എല്ലാ വിഭാഗം പാദരക്ഷകളും നിര്‍മിക്കുന്ന രീതിയിലേക്ക് വൈവിധ്യവത്കരിച്ചു. ഗ്രാമീണ, ചെറിയ പട്ടണങ്ങളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതും വിപണി വിഹിതം വര്‍ധിപ്പിക്കാനയതും ഈ മിഡ് കാപ് ഓഹരിക്ക് നേട്ടമാണ്.

ശക്തമായ ഉത്സവ സീസണ്‍ പ്രതീക്ഷിക്കുന്നതും ആളുകള്‍ക്കിടയില്‍ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന സ്വീകാര്യതയും അനുകൂല ഘടകങ്ങളാണ്. അതേസമയം ആക്‌സിസ് സെക്യൂരിറ്റീസ് റിലാക്‌സോ ഫൂട്ട്‌വെയേര്‍സ് (BSE: 530517, NSE : RELAXO) ഓഹരിക്ക് നിര്‍ദേശിച്ച ലക്ഷ്യവില 1,120 രൂപയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്‌സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks shares retail sbi stock market
English summary

Festive Season: Axis Securities Suggests 6 Stocks For Short Term Investment Include Tata Group Share

Festive Season: Axis Securities Suggests 6 Stocks For Short Term Investment Include Tata Group Share
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X