വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് ഒരാൾക്ക് എത്ര സ്വർണം കൊണ്ടുവരാനാകും? പിടി വീഴുന്നത് എപ്പോൾ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദിവസവും വിമാനത്താവളങ്ങളിൽ പിടികൂടുന്നവരുടെ വാർത്തകൾ നിങ്ങൾ പത്ര മാധ്യമങ്ങളിൽ നിന്ന് വായിച്ചറിയുന്ന കാര്യങ്ങളാണ്. എന്നാൽ ഇന്ത്യയിലേയ്ക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഒരാൾക്ക് എത്രമാത്രം സ്വർണം കൊണ്ടുവരാനാകും എന്ന് നിങ്ങൾക്ക് അറിയാമോ? ഒരു വിദേശ വരുമാനം എന്ന നിലയിൽ, നിങ്ങൾക്ക് എത്ര സ്വർണം കൊണ്ടുവരാൻ അനുവാദമുണ്ട്? ആഭരണങ്ങളുടെ രൂപത്തിൽ, അല്ലെങ്കിൽ, നാണയങ്ങളുടെയോ ബിസ്കറ്റിന്റെയോ രൂപത്തിൽ എത്ര സ്വർണം കൊണ്ടു വരാനാകും? ഡ്യൂട്ടി ഫ്രീ എത്രയാണ്? ഡ്യൂട്ടി എത്രയാണ് നൽകേണ്ടത്? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാം..

ഇന്ത്യക്കാരുടെ സ്വർണ ഭ്രമം

ഇന്ത്യക്കാരുടെ സ്വർണ ഭ്രമം

ഇന്ത്യക്കാർക്ക് സ്വർണ്ണത്തോട് എപ്പോഴും അൽപ്പം താത്പര്യം കൂടുതലായിരിക്കും. വിദേശ രാജ്യങ്ങളിലെ കുറഞ്ഞ വിലയും ഉയർന്ന നിലവാരവും കാരണം അവിടെ താമസിക്കുന്ന മിക്ക പ്രവാസികളും സ്വർണം വാങ്ങാൻ താത്പര്യപ്പെടുന്നു. എന്നിരുന്നാലും, സ്വർണ്ണ ഇറക്കുമതിക്ക് ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ കർശനമായ കസ്റ്റംസ് തീരുവ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുപോകുന്നതിന് ചില പരിധികളുണ്ട്.

ഡ്യൂട്ടി ഫ്രീ

ഡ്യൂട്ടി ഫ്രീ

പുരുഷന്മാർക്ക് 50,000 രൂപ വരെ വില മതിക്കുന്നതും സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെ വില മതിക്കുന്നതുമായ ആങരണങ്ങളാണ് ഡ്യൂട്ടി ഫ്രീ ആഭരണങ്ങളായി കൊണ്ടുവരാൻ സാധിക്കൂ. ഈ പരിധിക്ക് മുകളിലുള്ള സ്വർണ്ണാഭരണങ്ങൾ കസ്റ്റംസ് തീരുവയ്ക്ക് വിധേയമാണ്. എന്നാൽ ഇങ്ങനെ സ്വർണം കൊണ്ടു വരുന്നയാൾ ഒരു വർഷത്തിലേറെയായി വിദേശത്ത് താമസിക്കുന്ന ആളായിരിക്കണം.

അറ്റ്ലസ് രാമചന്ദ്രന് ബിസിനസിൽ വൻ കുതിപ്പ്; തിരിച്ചുവരവ് അതി​ഗംഭീരം!!അറ്റ്ലസ് രാമചന്ദ്രന് ബിസിനസിൽ വൻ കുതിപ്പ്; തിരിച്ചുവരവ് അതി​ഗംഭീരം!!

സ്വർണത്തിന്റെ തൂക്കം

സ്വർണത്തിന്റെ തൂക്കം

കസ്റ്റംസ് തീരുവ അടച്ചതിനുശേഷം യാത്രക്കാരന് ഒരു കിലോ എന്ന പരിധി വരെ സ്വർണ്ണ ബാറുകളും നാണയങ്ങളും ഇറക്കുമതി ചെയ്യാൻ കഴിയും. ഇന്ത്യൻ വംശജനായ ഏതൊരു യാത്രക്കാരനും അല്ലെങ്കിൽ സാധുവായ പാസ്‌പോർട്ട് ഉള്ള യാത്രക്കാരന് ഇത്തരത്തിൽ സ്വർണം ബാഗേജായി ഇറക്കുമതി ചെയ്യാൻ കഴിയും. ആറുമാസത്തിനുശേഷം വിദേശത്തു നിന്നുള്ള പോരുന്നയാളാണെങ്കിലും ഇന്ത്യയിൽ താമസിക്കാനുള്ള കാലാവധി 30 ദിവസത്തിൽ കൂടുതലായിരിക്കണം എന്നുമാത്രം.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം!! അറ്റ്‍ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ വ്യാപാരത്തിലേയ്ക്ക്ജനകോടികളുടെ വിശ്വസ്ത സ്ഥാപനം!! അറ്റ്‍ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ വ്യാപാരത്തിലേയ്ക്ക്

സ്വർണ്ണത്തിന്റെ മൂല്യം

സ്വർണ്ണത്തിന്റെ മൂല്യം

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ ഇന്ത്യയിലെ വിലയുടെ അടിസ്ഥാനത്തിലാകും സ്വർണ്ണത്തിന്റെ മൂല്യം കണക്കാക്കുക. മാർക്കറ്റ് സാഹചര്യങ്ങൾക്കനുസരിച്ച് കാലാകാലങ്ങളിൽ ഈ മൂല്യം മാറ്റത്തിന് വിധേയമാണ്. യാത്രാ തീയതിയിലെ മൂല്യം അനുസരിച്ചായിരിക്കും വിലകൾ നിശ്ചയിക്കുക. കസ്റ്റംസ് തീരുവ അടയ്ക്കുമ്പോൾ സ്വർണം വാങ്ങിയതിന്റെ ബിൽ കൈവശമുണ്ടായിരിക്കണം.

സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക; ഇല്ലെങ്കിൽ ദു:ഖിക്കേണ്ടി വരുംസ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക; ഇല്ലെങ്കിൽ ദു:ഖിക്കേണ്ടി വരും

സ്വർണ്ണ ബാറുകൾ

സ്വർണ്ണ ബാറുകൾ

വിദേശത്ത് നിന്ന് സ്വർണ്ണ ബാറുകൾ കൊണ്ടുവരുമ്പോൾ സീരിയൽ നമ്പർ, ഭാരം, നിർമ്മാതാവിന്റെ പേര് എന്നിവ ബാറിൽ ആലേഖനം ചെയ്തിരിക്കണം. ഇതുകൂടാതെ, നിങ്ങൾ വാങ്ങിയ സ്വർണ ബാറിന് അനുസരിച്ച് നികുതിയുടെ ഒരു ശതമാനം നിങ്ങളിൽ നിന്ന് ഈടാക്കും. ഇന്ത്യയിൽ എത്തിയതിന് ശേഷം ഡ്യൂട്ടി ടാക്സ് നൽകേണ്ടി വരും. നിശ്ചിത പരിധിയേക്കാൾ അധികമായി നിങ്ങൾ സ്വർണം കൊണ്ടുവരുന്നുണ്ടെങ്കിൽ മറ്റ് ചില നിരക്കുകളും നേരിടേണ്ടി വരാം.

കസ്റ്റംസ് തീരുവ

കസ്റ്റംസ് തീരുവ

വിദേശത്ത് നിന്ന് നിശ്ചിത പരിധിയിൽ കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്നതിന് നിങ്ങൾ കസ്റ്റംസ് തീരുവ അടയ്ക്കണം. സ്വർണ്ണ ബാറുകളോ നാണയങ്ങളോ കൊണ്ടുവരുന്നവർ ആറ് ശതമാനം പരസ്യ മൂല്യ നികുതിയും മൂന്ന് ശതമാനം സെസ്സും ചേർന്ന കസ്റ്റംസ് തീരുവ അടയ്ക്കണം. നിങ്ങൾ ടോള ബാറുകളും ആഭരണങ്ങളുമാണ് കൊണ്ടുവരുന്നുവെങ്കിൽ 10 ശതമാനം പരസ്യ മൂല്യ നികുതിയും 3 ശതമാനം സെസ്സും അടുങ്ങുന്നതായിരിക്കും കസ്റ്റംസ് തീരുവ. സ്വർണവുമായി ഇന്ത്യയിലെത്തുന്ന യാത്രക്കാരൻ വിദേശത്ത് താമസിക്കുന്ന കാലാവധി ആറുമാസം പൂർത്തിയാക്കിയിട്ടില്ലെങ്കിൽ 36.05% ഡ്യൂട്ടി ഈടാക്കും.

പരിധി ലംഘിച്ചാൽ

പരിധി ലംഘിച്ചാൽ

നിങ്ങളുടെ ഡ്യൂട്ടി ഫ്രീ പരിധിയേക്കാൾ അധികമായി നിങ്ങൾ സ്വർണ്ണാഭരണങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുവന്നാൽ കസ്റ്റംസ് ആക്ട് 1962 പ്രകാരം അധികമുള്ള സ്വർണം പിടിച്ചെടുക്കുകയും നിങ്ങളെ വിചാരണ ചെയ്യുകയും ചെയ്യും. നാട്ടിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരൻ സ്വർണത്തിന്റെ അലവം കൃത്യമായി പ്രഖ്യാപിക്കുകയും എയർപോർട്ട് കസ്റ്റംസ് ഡെസ്‌കിൽ നിന്ന് എക്‌സ്‌പോർട്ട് സർട്ടിഫിക്കറ്റ് നേടുകയും ചെയ്താൽ ഇന്ത്യയിൽ നിന്ന് വാങ്ങുന്ന എല്ലാ സ്വർണ്ണാഭരണ ഉൽപ്പന്നങ്ങളും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടും.

കുട്ടികൾക്ക് എത്ര സ്വർണം കൊണ്ടുവരാം

കുട്ടികൾക്ക് എത്ര സ്വർണം കൊണ്ടുവരാം

കുട്ടികൾക്കും വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരാൻ സാധിക്കും. എന്നാൽ കുട്ടികളും ഒരു വർഷമോ ഒരു വർഷത്തിൽ കൂടുതലോ വിദേശത്ത് താമസിച്ചിരിക്കണം.

English summary

വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് ഒരാൾക്ക് എത്ര സ്വർണം കൊണ്ടുവരാനാകും? പിടി വീഴുന്നത് എപ്പോൾ?

Do you know how much gold can be brought to India from foreign countries? Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X