സ്വര്‍ണ്ണം വില്‍ക്കാന്‍ ജ്വല്ലറികളെന്തിന്; ഇതാ കൂടുതല്‍ നേട്ടം നല്‍കുന്ന മറ്റ് ചില വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സ്വര്‍ണ്ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനോടൊപ്പം തന്നെ പഴയ സ്വര്‍ണ്ണങ്ങള്‍ വില്‍ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേടുപാടുകള്‍ സംഭവിച്ചതോ മോഡലിന് കാലപ്പഴക്കം സംഭവിച്ചതോ ആയ സ്വര്‍ണ്ണാഭരണങ്ങളും പലരും വിറ്റ് കാശാക്കിക്കൊണ്ടിരിക്കുകയാണ്. കാശ് കൂടുതല്‍ ചിലവാകുമെന്നതിനാല്‍ പഴയത് മാറ്റി പുതിയത് വാങ്ങാന്‍ ഇവര്‍ തയ്യാറാവുന്നുമില്ല. സ്വര്‍ണ്ണം വിറ്റ് കാശ് പോക്കറ്റിലാക്കുകയെന്നാണ് ഇത്തരക്കാരില്‍ ഭൂരിപക്ഷത്തിന്‍റെയും താല്‍പര്യമെന്നാണ് ജ്വല്ലറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

 

നമ്മുടെ നാട്ടില്‍ സാധാരണ ഗതിയില്‍ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ ജ്വല്ലറിയില്‍ തന്നെയാണ് ആളുകള്‍ വില്‍ക്കാറുള്ളത്. എന്നാല്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ മറ്റ് പല വഴികളും നമുക്ക് മുന്നിലുണ്ട്. സ്വര്‍ണ്ണം വില്‍ക്കുന്നതിന് മാത്രമായുള്ള കമ്പനികള്‍ വഴി ഇടപാട് നടത്തുന്നതാണ് ഈ സാഹചര്യത്തില്‍ കുടുതല്‍ ഗുണകരമാവുക. ഇത് ജ്വല്ലറികളിലേതിനേക്കാള്‍ കൂടുതല്‍ ലാഭവും നമുക്ക് തരുന്നു. പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ പണം നല്‍കി വാങ്ങുന്ന നിരവധി കമ്പനികള്‍ ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആറ്റിക്ക, ഡി ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതില്‍ ചിലതാണ്.

സ്വര്‍ണ്ണം വില്‍ക്കാന്‍ ജ്വല്ലറികളെന്തിന്; ഇതാ കൂടുതല്‍ നേട്ടം നല്‍കുന്ന മറ്റ് ചില വഴികള്‍

ഈ കമ്പനികൾ നിങ്ങൾക്ക് ഉടനടി പണം കയ്യില്‍ നൽകുകയോ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയോ ചെയ്യും. ഇത്തരം കമ്പനികള്‍ വഴി ഇടപാട് നടത്തുന്നതിലൂടെ ധാരണം നേട്ടങ്ങളാണ് വില്‍പ്പനക്കാരന് ലഭിക്കുന്നത്. വളരെ വേഗത്തില്‍ ഇവര്‍ ഇടപാടുകള്‍ തീര്‍ക്കും, കൂടാതെ സ്വർണം പരിശോധിക്കുന്നതിനുള്ള സംവിധാനവും കൂടുതല്‍ മെച്ചപ്പെട്ടതാണ്. ജർമ്മൻ നിര്‍മ്മിത സ്വർണ്ണ പരിശോധന യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവരുടെ പരിശോധന.

നിലവിലെ സ്വർണ്ണ നിരക്കില്‍ നിന്നും അവരുടെ കമ്മീഷന്‍ കുറച്ചുള്ള ബാക്കി തുക നമുക്ക് ലഭിക്കും. മറ്റ് യാതൊരു വിധ ചാര്‍ജുകളും ഉണ്ടാവില്ല. ഉപഭോക്താവിന് മുന്നിൽ ഭാരവും പരിശുദ്ധിയും പരിശോധിക്കുന്നതിനാൽ മികച്ച സുതാര്യതയുണ്ട്. അന്തിമ വിലയില്‍ നിങ്ങൾ അസന്തുഷ്ടനല്ലെങ്കില്‍ നിങ്ങൾക്ക് കച്ചവടത്തില്‍ നിന്നും യാതൊരു ചാര്‍ജുകളും കൂടാതെ പിന്മാറുകയും ചെയ്യാം.

English summary

How To Sell Gold For Cash

How To Sell Gold For Cash
Story first published: Sunday, October 11, 2020, 20:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X