ഐപിഒയിൽ നിക്ഷേപിക്കും മുൻപ് ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഓകൾ (പ്രാഥമിക ഓഹരി വിൽപ്പന) നിരന്തരം നടക്കുകയാണ്. നടപ്പു വർഷം ഇതുവരെ ഇന്ത്യൻ കമ്പനികൾ ഐപിഒകൾ വഴി മൂന്നു ബില്യൺ ഡോളർ സമാഹരിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ ഐപിഒ വഴി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ചെറുകിട നിക്ഷേപകർ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ ചുവടെ കാണാം. അപ് സ്റ്റോക്സ് ഡയറക്ടർ പുനീത് മഹേശ്വരിയാണ് ഈ വിവരങ്ങൾ നൽകുന്നത്.

Also Read: 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം - വായിക്കാം ഇവിടെ

ഐപിഒയിൽ നിക്ഷേപിക്കും മുൻപ് ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ

Also Read: ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം! - വായിക്കാം ഇവിടെ

ഐപിഒയിൽ നിക്ഷേപിക്കും മുൻപ് ശ്രദ്ധാപൂർവം പരിശോധന നടത്തുക

സ്റ്റോക്ക് എക്സ്ചേഞ്ച് നിയന്ത്രണങ്ങള് അനുസരിച്ച് ലിസ്റ്റു ചെയ്യപ്പെട്ട എല്ലാ കമ്പനികളും തങ്ങളുടെ നിര്ണായക സാമ്പത്തിക, കോര്പറേറ്റ് ഭരണ അനുബന്ധ വിവരങ്ങള് പരസ്യമാക്കേണ്ടതുണ്ട്. അവ ഓഹരി വിലയെ ബാധിക്കുകയും ചെയ്യും. എന്നാല് പബ്ലിക് ട്രേഡിങ് നടത്താത്ത കമ്പനികള്ക്ക് ഇതു ബാധകമല്ല. കമ്പനിയെ സംബന്ധിച്ച എല്ലാ നിര്ണായക വിവരങ്ങളും സെബിയുടെ വെബ് സൈറ്റില് ലഭിക്കുന്ന റെഡ് ഹെറിങ് പ്രോസ്പക്ടസില് ഉണ്ടായിരിക്കും. ഐപിഒയില് നിക്ഷേപിക്കും മുന്പ് ഇതു കൃത്യമായി പരിശോധിക്കണം.

Also Read: ആദ്യ ഇക്വിറ്റി നിക്ഷേപത്തിന് തയ്യാറെടുക്കുകയാണോ? എങ്കില്‍ ഈ 3 കാര്യങ്ങള്‍ മറക്കാതിരിക്കാം - വായിക്കാം ഇവിടെ

ഐപിഒ വഴി ശേഖരിക്കുന്ന പണം എന്തിന് ഉപയോഗിക്കുന്നു?

ഐപിഒ വഴി ശേഖരിക്കുന്ന പണം എന്തിന് ഉപയോഗിക്കുന്നു എന്നത് വളരെ നിർണായകമാണ്. കടങ്ങൾ വീട്ടാനായാണ് ഇതുപയോഗിക്കുന്നതെങ്കിൽ അതത്ര ആകർഷകമായ നിക്ഷേപമായിരിക്കില്ല. അതേസമയം കൂടുതൽ വികസനങ്ങൾക്കും കടങ്ങൾ തീർക്കുന്നതിനും വേണ്ടി ഒരുമിച്ച് ഉപയോഗിക്കാനാണ് ഉദ്ദേശമെങ്കിൽ അത് ഭാവിയിലേക്കു പരിഗണിക്കാനാവുന്ന നിക്ഷേപമായിരിക്കും.

Also Read: ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം! - വായിക്കാം ഇവിടെ

താരതമ്യം നടത്തുക

സമാന രീതിയിലുള്ളവയുമായി ഐപിഒയെ താരതമ്യം ചെയ്യുന്നത് നല്ലൊരു രീതിയായിരിക്കും. ശക്തമായ സാമ്പത്തിക സ്ഥിതിയുണ്ടാകുകയും അതേസമയം താഴ്ന്ന രീതിയിൽ മൂല്യ നിര്ണയം നടത്തുകയും ചെയ്തിട്ടുള്ളതാണെങ്കില് അത് നിക്ഷേപ സാധ്യത വർധിപ്പിക്കുന്നു.

Also Read: 3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ? - വായിക്കാം ഇവിടെ

നഷ്ട സാധ്യതകള് മനസിലാക്കുക

കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചു മനസിലാക്കിയാലും കമ്പനിക്കുള്ള മറ്റു നഷ്ട സാധ്യതകൾ എന്തെന്ന് അറിയുക ബുദ്ധിമുട്ടായിരിക്കും. ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് ഇക്കാര്യത്തില് സഹായകമായേക്കും. ഹ്രസ്വ-ദീർഘകാല നഷ്ട സാധ്യതകൾ ഇതിൽ സൂചിപ്പിച്ചിട്ടുണ്ടാകും. നിയമ നടപടികൾ, ബാധ്യതകൾ, സാധ്യതയുള്ള വെല്ലുവിളികൾ, സാധാരണ ബിസിനസ് പ്രവര്ത്തനങ്ങൾ തുടങ്ങിയവയെല്ലാം അതിൽ സൂചിപ്പിച്ചിരിക്കും.

Also Read: തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച് നിക്ഷേപത്തില്‍ നിന്നും തിരിച്ചടി നേടാതിരിക്കാം; ഈ 6 സൂചനകള്‍ ശ്രദ്ധിക്കൂ - വായിക്കാം ഇവിടെ

മേഖലയുടെ ഭാവി സാധ്യതകൾ

കമ്പനിയുടെ മേഖലയുടെ ഭാവി സാധ്യതകൾ കൂടി പരിഗണിച്ചു വേണം ഐപിഒ നിക്ഷേപം നടത്താൻ. ഉദാഹരണത്തിന് കോവിഡ് പശ്ചാത്തലത്തിലും മികച്ച ഫാർമ മേഖല മികച്ച പ്രകടനം നടത്തുന്ന മേഖലകളിലൊന്നാണ്. അതു പോലെ തന്നെ വിദ്യാഭ്യാസ സാങ്കേതികവിദ്യ, വിവര സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം മികച്ച ഭാവി പ്രതീക്ഷിക്കുന്നവയാണ്.നിങ്ങൾക്ക് എത്രത്തോളം നഷ്ട സാധ്യതകൾ നേരിടാനാകും എന്നതും കമ്പനിക്ക് എത്രത്തോളം ശക്തമായ അടിത്തറയുണ്ട് എന്നതും പരിഗണിച്ചു വേണം ഐപിഒ നിക്ഷേപം നടത്താൻ.

 

Read more about: ipo
English summary

IPO Alert: Things To Know Before Investing In An IPO

IPO Alert: Things To Know Before Investing In An IPO. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X