തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച് നിക്ഷേപത്തില്‍ നിന്നും തിരിച്ചടി നേടാതിരിക്കാം; ഈ 6 സൂചനകള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മൂച്വല്‍ ഫണ്ടുകള്‍, ചില ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ തുടങ്ങിയ സാമ്പത്തീക ഉത്പ്പന്നങ്ങളിലുള്ള നിക്ഷേപം ഏറെ ജനകീയമായി വരികയാണ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) പുറത്തു വിട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മൂച്വല്‍ ഫണ്ടുകള്‍, ചില ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ തുടങ്ങിയ സാമ്പത്തീക ഉത്പ്പന്നങ്ങളിലുള്ള നിക്ഷേപം ഏറെ ജനകീയമായി വരികയാണ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് മേഖലയിലെ എയുഎം അഥവാ അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റില്‍ 5 മടങ്ങ് വര്‍ധനവാണ് 10 വര്‍ഷത്തെ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 2011 ജൂണ്‍ 30ന് 6.73 ലക്ഷം കോടിയായിരുന്നത് 2020 ജൂണ്‍ 30 ആയപ്പോള്‍ 33.37 ലക്ഷം കോടിയായി വളര്‍ന്നുവെന്നാണ് എഎംഎഫ്‌ഐ റിപ്പോര്‍ട്ട്.

Also Read : വീട് വാങ്ങിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; എസ്ബിഐയുടെ ഭവനവായ്പയ്ക്ക് 0% പ്രൊസസിംഗ് ഫീ!Also Read : വീട് വാങ്ങിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; എസ്ബിഐയുടെ ഭവനവായ്പയ്ക്ക് 0% പ്രൊസസിംഗ് ഫീ!

കാമ്പില്ലാത്ത നിക്ഷേപോപദേശങ്ങള്‍

കാമ്പില്ലാത്ത നിക്ഷേപോപദേശങ്ങള്‍

എന്നാല്‍ സെബിയാകട്ടെ 60 കോടി ഇന്ത്യക്കാരില്‍ ഒരു ക്യാംപയിന്‍ എത്തിക്കുവാനുള്ള ശ്രമത്തിലാണ്. ഓഹരികളെക്കുറിച്ചും, മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചും മറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഉത്പ്പന്നങ്ങളെക്കുറിച്ചും അടിസ്ഥാന രഹിതമായതും നിയമ വിരുദ്ധവുമായ നിക്ഷേപ തന്ത്രങ്ങളില്‍ നിക്ഷേപകരെ ബോധവത്ക്കരിക്കുന്നതിനാണ് ഈ ക്യാമ്പയിന്‍.

Also Read : ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാംAlso Read : ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാം

മറ്റുള്ളവരാല്‍ പറ്റിക്കപ്പെടാന്‍ സാധ്യതകളേറെ

മറ്റുള്ളവരാല്‍ പറ്റിക്കപ്പെടാന്‍ സാധ്യതകളേറെ

മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ യും പല പല ഇന്‍ഷുറന്‍സ് പോളിസികളുടേയും അടിസ്ഥാന വസ്തുകള്‍ നമ്മളില്‍ പലര്‍ക്കും അത്ര പരിചിതമായിരിക്കണമെന്നില്ല. അവയെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടെങ്കില്‍ മാത്രമേ നിക്ഷേപത്തില്‍ ശോഭിക്കുവാന്‍ സാധിക്കൂ എന്നതും മറക്കാതിരിക്കുക. ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചും നമ്മിലുള്ള അറിവില്ലായ്മ മറ്റുള്ളവരാല്‍ നമ്മള്‍ പറ്റിക്കപ്പെടാന്‍ കാരണമായേക്കാം.

Also Read : മാസം ഈ തുക എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപAlso Read : മാസം ഈ തുക എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപ

അപകട സൂചകങ്ങള്‍

അപകട സൂചകങ്ങള്‍

നമുക്ക് പൂര്‍ണമായും ബോധ്യമില്ലാത്ത ഒരു കാര്യത്തെക്കറിച്ച് നമ്മളെ തെറ്റിദ്ധരിപ്പിച്ച് ആ ഉത്പ്പന്നങ്ങള്‍ നമ്മെക്കൊണ്ട് വാങ്ങിപ്പിക്കുവാന്‍ ചിലര്‍ക്ക് സാധിക്കും. ഇത്തരം സാമ്പത്തീക ഉത്പ്പന്നങ്ങളുടെ വില്‍പ്പന നടത്തിക്കൊണ്ട് കമ്മീഷന്‍ നേടുന്ന വ്യക്തികളും പലപ്പോഴും ചെയ്യുന്നത് അതേ കാര്യമാണ്. ഫലമോ നമ്മള്‍ കഷ്ടപ്പെട്ട് അധ്വാനിച്ച പണം നമുക്ക് ഗുണപ്രദമാകാതെ പോവുകയും ചെയ്യുകയും. ഇത്തരത്തില്‍ ഇടനിലക്കാരോ മറ്റ് സാമ്പത്തീക ഉപദേഷ്ടാക്കളുടെ വാക്കുകളില്‍ കരുങ്ങി തെറ്റായ വില്‍പ്പനയുടെ ഇരയാകിരിക്കുവാന്‍ ഈ സാമ്പത്തീക ഉത്പ്പന്നങ്ങള്‍ വാങ്ങിക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്ക് അപകട സൂചകങ്ങളാകുന്ന അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇനി ഇവിടെ പറയുവാന്‍ പോകുന്നത്.

Also Read : എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാംAlso Read : എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇത്ര നേട്ടം....

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇത്ര നേട്ടം....

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇത്ര നേട്ടം... എന്ന് തുടങ്ങുന്ന പ്രസ്താവനകള്‍ ഇനി മുതല്‍ ഒന്ന് ശ്രദ്ധിക്കാം. യഥാര്‍ഥത്തില്‍ ഈ പറഞ്ഞിരിക്കുന്ന കാര്യം വസ്തുതാവഹമായിരിക്കാം. അതായത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയുകയാണെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആകര്‍ഷകമായ ആദായം തന്നെയാണ് ലഭിച്ചിരുന്നത്. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും പ്രത്യേകിച്ചും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇക്വിറ്റി വിപണിയിലുണ്ടായ റാലിയുടെ ഫലമാണിത്.

Also Read : ബിസിനസ് വളര്‍ത്താം സോഷ്യല്‍ മീഡിയയിലൂടെ!Also Read : ബിസിനസ് വളര്‍ത്താം സോഷ്യല്‍ മീഡിയയിലൂടെ!

നിക്ഷേപത്തിന്റെ സ്ഥിരത

നിക്ഷേപത്തിന്റെ സ്ഥിരത

നിക്ഷേപത്തിന്റെ സ്ഥിരത മനസ്സിലാക്കണമെങ്കില്‍ ചുരുങ്ങിയത് 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിലെ ഫണ്ടിന്റെ പ്രകടനമെങ്കിലും വിലയിരുത്തേണം. ഒരു വര്‍ഷത്തെ മാത്രം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള തീരുമാനം പലപ്പോഴും ശരിയാകണമെന്നില്ല. അതിന് പുറമേ, എപ്പോഴും ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നത് റിസ്‌ക് എടുക്കുവാനുള്ള നിങ്ങളുടെ താത്പര്യത്തെ അടിസ്ഥാനമാക്കിയായിരിക്കണം. നിങ്ങളുടെ പ്രായം, വരുമാനം, നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ഏത് പരിധി വരെ നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാം എന്ന് മനസ്സിലാക്കാം.

Also Read : പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാംAlso Read : പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

മ്യൂച്വല്‍ ഫണ്ടിലെ എന്‍എഫ്ഒ ഐപിഒയ്ക്ക് സമാനമാണ്......

മ്യൂച്വല്‍ ഫണ്ടിലെ എന്‍എഫ്ഒ ഐപിഒയ്ക്ക് സമാനമാണ്......

മ്യൂച്വല്‍ ഫണ്ടിലെ എന്‍എഫ്ഒ ഐപിഒയ്ക്ക് സമാനമാണ്... എന്ന് പറയുന്നതും പലരും കേട്ടിട്ടുണ്ടാകാം. എന്‍എഫ്ഒ അഥവാ ന്യൂ ഫണ്ട് ഓഫറുകളും ഐപിഒകളും (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) രണ്ട് വ്യത്യസ്ത തരത്തിലുള്ള സാമ്പത്തീക ഉത്പ്പന്നങ്ങളാണ്.ഐപിഒ എന്നത് ഒരു പ്രൈവറ്റ് കമ്പനിയ്ക്ക് അതിന്റെ ഓഹരികള്‍ പൊതു ജനങ്ങള്‍ക്ക് വില്‍പ്പന നടത്തിക്കൊണ്ട് പബ്ലിക് കമ്പനിയായി മാറുവാന്‍ സാധിക്കുന്ന പ്രക്രിയയാണ്.

Also Read : 2021-ല്‍ ഐപിഒ തരംഗം; ഇതിനോടകം കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകകള്‍, ഇനിയും വരാനേറെAlso Read : 2021-ല്‍ ഐപിഒ തരംഗം; ഇതിനോടകം കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകകള്‍, ഇനിയും വരാനേറെ

എന്‍എഫ്ഒയും ഐപിഒയും

എന്‍എഫ്ഒയും ഐപിഒയും

ഒരു അസറ്റ് മാനേജ് മാനേജ്‌മെന്റ് കമ്പനി മൂലധന സമാഹരണത്തിനായി പുതിയ സ്‌കീം അവതരിപ്പിക്കുകയും നിക്ഷേപകര്‍ക്ക് അതിന്റെ ഫണ്ട് യൂണിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നതുമാണ് എന്‍എഫ്ഒ. ഇക്വിറ്റികളും ബോണ്ടുകളും പോലുള്ള സെക്യൂരിറ്റികള്‍ വാങ്ങിക്കുവാനാണ് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ (എഎംസികള്‍) ഈ തുക ഉപയോഗപ്പെടുത്തുന്നത്. കമ്പനികള്‍ ഐപിഒകളിലൂടെ സമാഹരിക്കുന്ന തുക അവരുടെ ബിസിനസ് വളര്‍ത്തുവാനോ അല്ലെങ്കില്‍ പ്രമോട്ടര്‍മാരുടെ സ്‌റ്റേക്ക് കുറയ്ക്കുവാനാണോ ആണ് ഉപയോഗിക്കുന്നത്.

Also Read : ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?Also Read : ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?

എന്‍എവി പൂജ്യമാണ്....

എന്‍എവി പൂജ്യമാണ്....

എന്‍എവി (NAV) പൂജ്യമാണ്....ആദ്യമായി ഈ നെറ്റ് അസറ്റ് വാല്യു എന്നത് മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ ഒരു യൂണിറ്റിന്റെ വിലയാണ്. അതു പോലെ കമ്പനികളുടെ ഓഹരികളും അവിടെയുണ്ടാകും. സ്‌കീമിലുള്ള ഓഹരികളോ സെക്യൂരിറ്റികളോ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവി മുകളിലേക്ക് ഉയരും. എന്നാല്‍ ഒരു പ്രത്യേക സ്‌കീമിന്റെ എന്‍എവി അടിസ്ഥാനമാക്കിക്കൊണ്ട് നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ബുദ്ധിപരമായ തീരുമാനമല്ല. എന്‍എവി താരതമ്യം ചെയ്യുന്നത് ഒരിക്കലും ഒരു മികച്ച അളവുകോലല്ല. കാരണം എന്‍എവി നമുക്കൊന്നും ഉറപ്പു നല്‍കുന്നില്ല എന്നത് തന്നെ. എപ്പോഴും ഫണ്ടിന്റെ ടേം റിട്ടേണില്‍ മാത്രം ശ്രദ്ധയൂന്നുക.

Also Read : 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്Also Read : 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

നിക്ഷേപം വൈവിധ്യവത്ക്കരിക്കണം

നിക്ഷേപം വൈവിധ്യവത്ക്കരിക്കണം

നിങ്ങള്‍ നിക്ഷേപം വൈവിധ്യവത്ക്കരിക്കേണ്ടതുണ്ട്, അതിനാല്‍ ഇതാ മറ്റൊരു ഫണ്ട്.....മിക്ക നിക്ഷേപ വിദഗ്ധരും അഭിപ്രായപ്പെടുന്നത് ഒരു ശരാശരി നിക്ഷേകന് നികുതി ഇളവിനായുള്ള സ്‌കീമുകള്‍ ഉള്‍പ്പെടെ 4 സ്‌കീമുകളില്‍ അധികം മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോവില്‍ ആവശ്യമില്ല എന്നതാണ്. നിങ്ങള്‍ മിതമായ ഒരു തുകയാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ പരമാവധി ആദായം ലഭിക്കുന്നതിനായി കേന്ദ്രീകൃതമായ ഒരു പോര്‍ട്ട് ഫോളിയോ ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം. മൊത്തത്തിലുള്ള റിസ്‌ക് സാധ്യതകള്‍ കുറച്ചു കൊണ്ടു വന്ന് നിക്ഷേപ പോര്‍ട്ട് ഫോളിയോവില്‍ നിന്നും പരമാവധി ആദായം ലഭിക്കുന്നതിനായി പല ആസ്തികളിലായി നിങ്ങളുടെ ഫണ്ട് വ്യാപിപ്പിക്കുന്നതിനെയാണ് വൈവിധ്യ വത്ക്കരിക്കല്‍ എന്ന് പറയുന്നത്.

Also Read : ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാംAlso Read : ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

സ്ഥിര നിക്ഷേപങ്ങള്‍ പ്രയോജനകരമല്ല....

സ്ഥിര നിക്ഷേപങ്ങള്‍ പ്രയോജനകരമല്ല....

സ്ഥിര നിക്ഷേപങ്ങള്‍ പ്രയോജനകരമല്ല....ഈ പ്രസ്താവന ചിലരെ സംബന്ധിച്ചിടത്തോളം സത്യമാണ് എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെയല്ല. ഉദാഹരണത്തിന് റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്ക് ഒരിക്കലും അവരുടെ നിക്ഷേപം പത്തോ പതിനഞ്ചോ വര്‍ഷത്തേക്ക് ലോക്ക് ചെയ്യുവാന്‍ ആഗ്രഹമുണ്ടാകില്ല. അവര്‍ക്ക് വേണ്ടത് സ്ഥിരമായ വരുമാനവും ലിക്വിഡിറ്റിയുമാണ്. ഇത് രണ്ടും സ്ഥിര നിക്ഷേപങ്ങളിലൂടെ ലഭിക്കുകയും ചെയ്യും.

Also Read : ക്യൂ നിന്ന് മുഷിയേണ്ട, ട്രഷറി സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാംAlso Read : ക്യൂ നിന്ന് മുഷിയേണ്ട, ട്രഷറി സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം

സുരക്ഷയാണ് നിങ്ങള്‍ക്ക് മുഖ്യമെങ്കില്‍

സുരക്ഷയാണ് നിങ്ങള്‍ക്ക് മുഖ്യമെങ്കില്‍

മറ്റേതൊരു നിക്ഷേപ രീതിയേക്കാളും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുമുള്ള ആദായം കുറവാണെന്നത് സത്യമാണെങ്കിലും സ്ഥിര നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിരമായ ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന മറ്റ് നിക്ഷേപ പദ്ധതികളില്ല. വിപണി മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ ഇക്വിറ്റി നിക്ഷേപങ്ങള്‍ ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കും. വിപണി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ ഇക്വിറ്റികളില്‍ നിന്നുള്ള ആദായം ചിലപ്പോല്‍ പൂജ്യമോ നെഗറ്റീവോ ആയേക്കാം. സുരക്ഷയാണ് നിങ്ങള്‍ക്ക് മുഖ്യമെങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ തന്നെയാണ് നല്ല തെരഞ്ഞെടുപ്പ്.

Read more about: smart investment
English summary

how to make a safe investment? Observe these things to understand the red flags | തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച് നിക്ഷേപത്തില്‍ നിന്നും തിരിച്ചടി നേടാതിരിക്കാം; ഈ 6 സൂചനകള്‍ ശ്രദ്ധിക്കൂ

how to make a safe investment? Observe these things to understand the red flags
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X