ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

ഒട്ടേറെ സവിശേഷതകളുള്ള ഒരു പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയെക്കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുവാന്‍ പോകുന്നത്. 5 വര്‍ഷമാണ് ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ്. ഈ പദ്ധതി പ്രകാരം നിക്ഷേപം ആരംഭിക്കുന്ന വ്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾക്ക് ഇന്ത്യയിൽ പ്രചാരമേറെയാണ്. ഈ അവസരത്തിൽ ഒട്ടേറെ സവിശേഷതകളുള്ള പോസ്റ്റ് ഓഫീസ് റെക്കറിങ് നിക്ഷേപ പദ്ധതിയെ നമുക്ക് ചുവടെ പരിചയപ്പെടാം. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് റെക്കറിങ് പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ്. ഈ പദ്ധതി പ്രകാരം നിക്ഷേപം ആരംഭിക്കുന്ന വ്യക്തി ഒറ്റത്തവണ നിക്ഷേപമല്ല നടത്തേണ്ടതെന്ന കാര്യം ഇവിടെ പ്രത്യേകം പരാമർശിക്കണം.

Also Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷംAlso Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

ഓരോ മാസവും ഒരു നിശ്ചിത തുക വീതം നിക്ഷേപം

ഓരോ മാസവും ഒരു നിശ്ചിത തുക വീതം നിക്ഷേപം

ഓരോ മാസവും നിശ്ചിത തുക വീതം നിക്ഷേപം നടത്തുകയാണ് പോസ്റ്റ് ഓഫീസ് റെക്കറിങ് പദ്ധതിയിൽ പങ്കാളികളാകുന്നവർ ചെയ്യേണ്ടത്. അഞ്ച് വര്‍ഷമെന്ന മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ അതുവരെ നിക്ഷേപിച്ച തുക പലിശ സഹിതം നിക്ഷേപകന് തിരികെ ലഭിക്കും. നിലവില്‍ 5.8 ശതമാനമാണ് ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. ഓരോ പാദത്തിലും സംയുക്തമായാണ് നിക്ഷേപകന് പലിശ വരുമാനം ലഭിക്കുക.

Also Read : പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?Also Read : പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

 
പോസ്റ്റ് ഓഫീസ് റെക്കറിങ് നിക്ഷേപ പദ്ധതികള്‍

പോസ്റ്റ് ഓഫീസ് റെക്കറിങ് നിക്ഷേപ പദ്ധതികള്‍

എത്ര രൂപയിൽ നിക്ഷേപം ആരംഭിക്കും? പോസ്റ്റ് ഓഫീസ് റെക്കറിങ് പദ്ധതിയെ കുറിച്ചുള്ള ആദ്യ ചോദ്യമിതായിരിക്കും. ഓരോ മാസവും ഏറ്റവും ചുരുങ്ങിയത് 100 രൂപ മുതല്‍ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപിക്കുന്ന തുക എത്രയായാലും അത് പത്തിന്റെ ഗുണിതങ്ങളായിരിക്കേണ്ടതുണ്ട്. ഒരു വ്യക്തിയ്ക്ക് തനിച്ചും മൂന്ന് വ്യക്തികള്‍ക്ക് സംയുക്തമായും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

കൂട്ടികള്‍ക്കും അവരുടെ സ്വന്തം പേരില്‍ തന്നെ അക്കൗണ്ട്

കൂട്ടികള്‍ക്കും അവരുടെ സ്വന്തം പേരില്‍ തന്നെ അക്കൗണ്ട്

പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള കൂട്ടികള്‍ക്കും സ്വന്തം പേരില്‍ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാൻ അവസരമുണ്ട്. ഇതിന് പുറമെ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. ഒരു വ്യക്തിയ്ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ ആരംഭിക്കുവാനും ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയില്‍ സാധിക്കും.

Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപ പദ്ധതിയില്‍ അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?

പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപ പദ്ധതിയില്‍ അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?

എങ്ങനെയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപ പദ്ധതിയില്‍ അക്കൗണ്ട് ആരംഭിക്കുകയെന്ന് നമുക്ക് നോക്കാം. നിശ്ചിത തുക പണമായോ ചെക്കായോ അടച്ച് നിക്ഷേപകന് അക്കൗണ്ട് ആരംഭിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പ്രത്യേക പരിധിയില്ല. ഒരു മാസത്തിന്റെ ആദ്യ പകുതിയിലാണ് അക്കൗണ്ട് ആരംഭിക്കുന്നതെങ്കിൽ (മാസത്തിലെ 1 മുതല്‍ 15 വരെയുള്ള തീയതികള്‍ക്കുള്ളിൽ) ഓരോ മാസവും 15ാം തീയ്യതിയ്ക്ക് മുമ്പായി അക്കൗണ്ടില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്.

Also Read : വെറും 50 രൂപയില്‍ അക്കൗണ്ട് ആരംഭിക്കൂ; 8 ശതമാനം വരെ ആദായം നേടാംAlso Read : വെറും 50 രൂപയില്‍ അക്കൗണ്ട് ആരംഭിക്കൂ; 8 ശതമാനം വരെ ആദായം നേടാം

നിക്ഷേപം എങ്ങനെ?

നിക്ഷേപം എങ്ങനെ?

ഇനി അക്കൗണ്ട് ആരംഭിക്കുന്നത് മാസത്തിലെ 15ാം തീയ്യതിയ്ക്ക് ശേഷമാണെങ്കില്‍ ഓരോ മാസത്തിലും 15ാം തീയ്യതിയ്ക്ക് ശേഷം മാസത്തിലെ അവസാന പ്രവൃത്തി ദിവസത്തിന് മുന്‍പ് നിര്‍ബന്ധമായും പണം നിക്ഷേപിക്കണം. മേല്‍പ്പറഞ്ഞ സമയക്രമത്തിനുള്ളില്‍ അടവ് തെറ്റിച്ചാൽ നിക്ഷേപകന്‍ പിഴയൊടുക്കേണ്ടതായി വരും. ഓരോ 100 രൂപയ്ക്കും 1 രൂപ വീതമാണ് തപാൽ വകുപ്പ് പിഴ ഈടാക്കുക.

Also Read : എടിഎം ഇടപാടുകളില്‍ തടസ്സം സംഭവിച്ചാല്‍ ഈ ബാങ്ക് ദിവസം 100 രൂപാ വീതം നിങ്ങള്‍ക്ക് തരുംAlso Read : എടിഎം ഇടപാടുകളില്‍ തടസ്സം സംഭവിച്ചാല്‍ ഈ ബാങ്ക് ദിവസം 100 രൂപാ വീതം നിങ്ങള്‍ക്ക് തരും

 
നിക്ഷേപത്തില്‍ വീഴ്ച വരുത്തിയാല്‍

നിക്ഷേപത്തില്‍ വീഴ്ച വരുത്തിയാല്‍

പോസ്റ്റ് ഓഫീസ് റെക്കറിങ് പദ്ധതിയിൽ പരമാവധി നാലു വീഴ്ചകൾ വരെ (മാസം പണമടയ്ക്കുന്നതിൽ) അനുവദനീയമാണ്. അഞ്ചാം തവണയും ഇതാവർത്തിച്ചാൽ അക്കൗണ്ട് റദ്ദു ചെയ്യപ്പെടും. ഇങ്ങനെ സംഭവിച്ചാൽ രണ്ടു മാസത്തിനകം റെക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് വീണ്ടെടുക്കാൻ നിക്ഷേപകന് അവസരമുണ്ട്. ഈ സമയപരിധിക്കുള്ളിലും അക്കൗണ്ട് പുതുക്കിയില്ല എന്നുണ്ടെങ്കിൽ അക്കൗണ്ടും അടച്ച തുകയും എന്നെന്നേക്കുമായി നഷ്ടപ്പെടും.

Also Read : ഈ സൂപ്പര്‍ഹിറ്റ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിങ്ങളില്‍ സമ്പാദ്യ വര്‍ഷം നടത്തും!Also Read : ഈ സൂപ്പര്‍ഹിറ്റ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിങ്ങളില്‍ സമ്പാദ്യ വര്‍ഷം നടത്തും!

മുന്‍കൂര്‍ നിക്ഷേപം നടത്തിയാല്‍

മുന്‍കൂര്‍ നിക്ഷേപം നടത്തിയാല്‍

ഈ പദ്ധതിയില്‍ മുന്‍കൂര്‍ നിക്ഷേപം നടത്തിയാലും നിക്ഷേപകന് ചില നേട്ടങ്ങളുണ്ട്. ആറു മാസത്തേക്ക് മുന്‍കൂര്‍ നിക്ഷേപം നടത്തിയാല്‍ പ്രതിമാസ പ്രീമിയം തുകയില്‍ പത്ത് ശതമാനം കിഴിവാണ് ലഭിക്കുക. ഉദാഹരണത്തിന് ഓരോ മാസവും ആയിരം രൂപാ വീതം നിക്ഷേപിക്കുന്ന ഒരു വ്യക്തിയ്ക്ക് 6000 രൂപയ്ക്ക് പകരം 5900 രൂപ നിക്ഷേപിച്ചാല്‍ മതിയാകും. ഒരു വര്‍ഷത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്തുകയാണെങ്കില്‍ പ്രതിമാസ പ്രീമിയം തുകയില്‍ 40 ശതമാനത്തിന്റെ ഇളവാണ് ലഭിക്കുക. ഇതു പ്രകാരം ഒരു വര്‍ഷത്തെ ആകെ നിക്ഷേപം 12000 രൂപയ്ക്ക് പകരം 11600 രൂപയായിരിക്കും.

Also Read : ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ ലഭിക്കും അധിക നേട്ടങ്ങള്‍!Also Read : ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ ലഭിക്കും അധിക നേട്ടങ്ങള്‍!

വായ്പാ സേവനവും

വായ്പാ സേവനവും

പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപത്തിന്മേല്‍ വായ്പകളും നിക്ഷേപകര്‍ക്ക് ലഭിക്കും. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ ആകെ നിക്ഷേപ തുകയുടെ 50 ശതമാനം വരെയാണ് നിക്ഷേപകന് വായ്പയായി ലഭിക്കുക.  ഒറ്റത്തവണയായോ ഗഢുക്കളായോ വായ്പ തിരിച്ചടയ്ക്കാം. ഇതേസമയം, റെക്കറിങ് നിക്ഷേപത്തിന്റെ പലിശ നിരക്കിന്മേല്‍ രണ്ടു ശതമാനം അധിക നിരക്കായിരിക്കും വായ്പയുടെ പലിശ നിരക്ക്. അഞ്ച് വര്‍ഷമാണ് ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവെങ്കിലും മൂന്നു വര്‍ഷത്തെ നിക്ഷേപത്തിന് ശേഷം ആവശ്യമെങ്കില്‍ അക്കൗണ്ട് അവസാനിപ്പിക്കുവാനുള്ള സൗകര്യവുമുണ്ട്.

Also Read : ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂAlso Read : ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ

 
10,000 രൂപാ വീതം നിക്ഷേപിച്ചാല്‍

10,000 രൂപാ വീതം നിക്ഷേപിച്ചാല്‍

പോസ്റ്റ് ഓഫീസ് റെക്കറിങ് നിക്ഷേപ പദ്ധതിയില്‍ ഓരോ മാസവും 10,000 രൂപാ വീതം നിക്ഷേപിച്ചാല്‍ ഇപ്പോഴത്തെ പലിശ നിരക്കായ 5.8 ശതമാനം പ്രകാരം അഞ്ച് വർഷമെന്ന മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക 6,96,967 രൂപയായിരിക്കും. 5 വര്‍ഷത്തില്‍ നിങ്ങള്‍ ആകെ നടത്തുന്ന നിക്ഷേപം 6 ലക്ഷം രൂപയും അതില്‍ ലഭിക്കുന്ന പലിശ 99,967 രൂപയുമാണ്. ചുരുക്കത്തിൽ മെച്യൂരിറ്റി കാലയവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ കൈകളില്‍ 7 ലക്ഷം രൂപയെത്തും!

English summary

deposit 10OOO in the post office recurring deposit every month, it will become Rs 7 lakh in 5 years | ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

deposit 10OOO in the post office recurring deposit every month, it will become Rs 7 lakh in 5 years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X