ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ജൂലൈയില്‍ വാങ്ങിയ & ഒഴിവാക്കിയ പ്രധാന 10 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ മാസക്കാലയളവില്‍ വിപണി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നിരുന്നാലും റീട്ടെയില്‍ നിക്ഷേപകര്‍ അകലം പാലിച്ചിരുന്നതിനാല്‍ കഴിഞ്ഞ മാസം മ്യൂച്ചല്‍ ഫണ്ടിലേക്ക് വന്ന പണമൊഴുക്കില്‍ ഇടിവുണ്ടായി. ജൂലൈ മാസത്തില്‍ 8,900 കോടി രൂപ വിവിധ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് ലഭിച്ചു. ജൂണില്‍ 15,500 കോടിയാണ് വന്നത്. അതായത് ജൂലൈയില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് ലഭിച്ച തുകയില്‍ 42 ശതമാനം ഇടിവ് നേരിട്ടു.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ 3 മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ജൂലൈയില്‍ വാങ്ങിയതും വിറ്റതുമായ പ്രധാന ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്

എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്

രാജ്യത്തെ ഏറ്റവും വലിയ ഓഹരിയധിഷ്ടിത ഫണ്ട് ആണ് എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്. ജൂലൈയിലെ കണക്ക് പ്രകാരം 4,14,600 കോടിയുടെ ഓഹരികളാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. എസ്ബിഐ എംഎഫ് കൈവശം വെച്ചിരിക്കുന്ന പ്രധാന 5 ഓഹരികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവയാണ്.

അതേസമയം എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ജൂലൈ മാസക്കാലയളവില്‍ വാങ്ങിയതും വിറ്റതുമായ ഓഹരികളും അവയുടെ മൂല്യം സംബന്ധിച്ച വിശദാംശങ്ങളും ഇപ്രകാരമാണ്.

Also Read: മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍Also Read: മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍

വിശദാംശം

വിശദാംശം

  • പുതിയതായി വാങ്ങിയത്- ചമ്പല്‍ ഫെര്‍ട്ടിലൈസര്‍ & കെമിക്കല്‍സ് (+3.48 കോടി)
  • പൂര്‍ണമായും ഒഴിവാക്കിയത്- എസ്‌കോര്‍ട്ട്‌സ് കുബോട്ട (-22.3 കോടി), എന്‍ബിസിസി ഇന്ത്യ (-3.75 കോടി), ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷന്‍സ് (-2.84 കോടി), വേള്‍പൂള്‍ ഓഫ് ഇന്ത്യ (-2.79 കോടി), സൊലാര ആക്ടീവ് ഫാര്‍മ (-2.45 കോടി), ഇന്ത്യാബുള്‍സ് ഹൗസിങ് (-1.44 കോടി), ഇന്റലക്ട് ഡിസൈന്‍ അറീന (-1.19 കോടി)
  • വീണ്ടും വാങ്ങിയത്- പെര്‍സിസ്റ്റന്റ് സിറ്റംസ് (+1,21,871 ഓഹരികള്‍), മാക്‌സ് ഫിനാന്‍ഷ്യല്‍ (+2,561), റെയിന്‍ ഇന്‍ഡസ്ട്രീസ് (+2,69,500 ഓഹരികള്‍)
  • ഭാഗികമായി വിറ്റത്- ഇന്ദ്രപ്രസ്ഥ ഗ്യാസ് (-4,57,054 ഓഹരികള്‍), ഇന്ത്യന്‍ ടെറെയിന്‍ ഫാഷന്‍സ് (-12,85,396 ഓഹരികള്‍), എംടിഎആര്‍ ടെക്‌നോളജീസ് (-1,43,249 ഓഹരികള്‍)
ഐസിഐസിഐ മ്യൂച്ചല്‍ ഫണ്ട്

ഐസിഐസിഐ മ്യൂച്ചല്‍ ഫണ്ട്

രാജ്യത്തെ രണ്ടാമത്തെ വലിയ ഓഹരിയധിഷ്ടിത ഫണ്ട് ആണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ട്. ജൂലൈയിലെ കണക്ക് പ്രകാരം 2,09,800 കോടിയുടെ ഓഹരികളാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എംഎഫ് കൈവശം വെച്ചിരിക്കുന്ന പ്രധാന 3 ഓഹരികള്‍ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവയാണ്.

അതേസമയം ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ട് ജൂലൈ മാസക്കാലയളവില്‍ വാങ്ങിയതും വിറ്റതുമായ ഓഹരികളും അവയുടെ മൂല്യം സംബന്ധിച്ച വിശദാംശങ്ങളും താഴെ ചേര്‍ക്കുന്നു.

വിശദാംശം

വിശദാംശം

  • പൂര്‍ണമായും ഒഴിവാക്കിയത്- അശോക് ബില്‍ഡ്‌കോണ്‍ (-121.68 കോടി)
  • വീണ്ടും വാങ്ങിയത്- വര്‍ധമാന്‍ ടെക്‌സ്‌റ്റൈല്‍സ് (+4,81,957 ഓഹരികള്‍), ചമ്പല്‍ ഫെര്‍ട്ടിലൈസര്‍ & കെമിക്കല്‍സ് (+3,94,474 ഓഹരികള്‍), ഓയില്‍ ഇന്ത്യ (+9,06,798 ഓഹരികള്‍)
  • ഭാഗികമായി വിറ്റത്- ഇന്ത്യാബുള്‍സ് ഹൗസിങ് (-6,54,552 ഓഹരികള്‍), ആസ്ട്രാസെനക്ക ഫാര്‍മ ഇന്ത്യ (-8,409 ഓഹരികള്‍), കന്‍സായി നെറോലാക് പെയിന്റ്‌സ് (-75,964 ഓഹരികള്‍)

Also Read: വമ്പന്‍ ഡിവിഡന്റിന് പിന്നാലെ ഈ പൊതുമേഖല കമ്പനി 1:3 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുന്നു; നോക്കുന്നോ?Also Read: വമ്പന്‍ ഡിവിഡന്റിന് പിന്നാലെ ഈ പൊതുമേഖല കമ്പനി 1:3 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുന്നു; നോക്കുന്നോ?

എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ട്

എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ട്

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഓഹരിയധിഷ്ടിത ഫണ്ട് ആണ് എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ട്. ജൂലൈയിലെ കണക്ക് പ്രകാരം 1,99,100 കോടിയുടെ ഓഹരികളാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ട് കൈവശം വെച്ചിരിക്കുന്ന പ്രധാന 5 ഓഹരികള്‍ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ്.

അതേസമയം എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ട് ജൂലൈ മാസക്കാലയളവില്‍ വാങ്ങിയതും വിറ്റതുമായ ഓഹരികളും അവയുടെ മൂല്യം സംബന്ധിച്ച വിശദാംശങ്ങളും ചുവടെ ചേര്‍ക്കുന്നു.

വിശദാംശം

വിശദാംശം

  • പുതിയതായി വാങ്ങിയത്- ദീപക് നൈട്രേറ്റ് (+1.54 കോടി)
  • പൂര്‍ണമായും ഒഴിവാക്കിയത്- ബ്ലൂ സ്റ്റാര്‍ (-121.68 കോടി), ഏഞ്ചല്‍ വണ്‍ (-6.48 കോടി), റെയിന്‍ ഇന്‍ഡസ്ട്രീസ് (-1.54 കോടി), ആസ്ട്രാല്‍ ലിമിറ്റഡ് (-1.27 കോടി), മെട്രോപൊളീസ് ഹെല്‍ത്ത്‌കെയര്‍ (-51 ലക്ഷം)
  • വീണ്ടും വാങ്ങിയത്- സൊമാറ്റോ ലിമിറ്റഡ് (+99,13,270 ഓഹരികള്‍), കൊഫോര്‍ജ് (+11,49,071 ഓഹരികള്‍), സനോഫി ഇന്ത്യ (+41,000 ഓഹരികള്‍)
  • ഭാഗികമായി വിറ്റത്- ഡാല്‍മിയ ഭാരത് (-50,000 ഓഹരികള്‍), റൈറ്റ്‌സ് ലിമിറ്റഡ് (-53,79,419 ഓഹരികള്‍), ഇന്‍ഡസ് ടവേര്‍സ് (-5,63,839 ഓഹരികള്‍)
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Mutual Funds: Top 5 Stocks Bought And Sold in July by SBI MF ICICI MF HDFC MF

Mutual Funds: Top 5 Stocks Bought And Sold in July by SBI MF ICICI MF HDFC MF
Story first published: Monday, August 15, 2022, 19:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X