ഓൺലൈൻ തട്ടിപ്പ്; നിങ്ങളുടെ എസ്‌ബി‌ഐ നെറ്റ് ബാങ്കിംഗ് സേവനം ലോക്കുചെയ്യുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകൾ പണമിടപാടുകൾ നടത്തുന്നതിനായി മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ മാർഗങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലെ ആളുകൾ. മാത്രമല്ല ഇപ്പോൾ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ബാങ്ക് അക്കൗണ്ടുകളും തുറക്കാം. എസ്‌ബിഐ, ബാങ്ക് ഓഫ്‌ ബറോഡ തുടങ്ങിയ ബാങ്കുകൾ അതിനുള്ള സൗകര്യവും വാഗ്ധാനം ചെയ്യുന്നുണ്ട്. എന്നാൽ ബാങ്കിംഗ് മേഖല ഡിജിറ്റലായതോടെ തട്ടിപ്പുകളും ഏറിവരുന്നുണ്ട്.

 

ഇങ്ങനെ തട്ടിപ്പുകാർ ഏറുന്ന സാഹചര്യത്തിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്നതിന് ബാങ്കുകൾ വിവിധ മാർഗങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ ഉപഭോക്താക്കൾക്ക് തങ്ങളുടെ നെറ്റ്‌ ബാങ്കിങ് സൗകര്യം സുരക്ഷിതമായി ഉപയോഗിക്കാനായി, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നെറ്റ് ബാങ്കിംഗ് ആക്‌സസ് ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യം നൽകുന്നുണ്ട്.

 

ജെറ്റ് എയർവേയ്‌സ് വീണ്ടും പറക്കുമോ? രണ്ട് സ്ഥാപനങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചുജെറ്റ് എയർവേയ്‌സ് വീണ്ടും പറക്കുമോ? രണ്ട് സ്ഥാപനങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചു

ഓൺലൈൻ തട്ടിപ്പ്; നിങ്ങളുടെ എസ്‌ബി‌ഐ നെറ്റ് ബാങ്കിംഗ് സേവനം ലോക്കുചെയ്യുന്നത് എങ്ങനെ?

എസ്‌ബിഐയുടെ വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം ഉപഭോക്താവിന് നെറ്റ് ബാങ്കിംഗ് ലോക്ക് ചെയ്യാനും ആവശ്യമുള്ളപ്പോൾ അൺലോക്ക് ചെയ്യാനും ഈ ഫീച്ചറിലൂടെ കഴിയും. എസ്‌ബിഐയുടെ onlinesbi എന്ന വെബ്‌സൈറ്റിന്റെ ഹോം/ലോഗിൻ പേജിൽ തന്നെ ഉപഭോക്താവിന് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്. 'Lock & Unlock User' എന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

എസ്‌ബി‌ഐ നെറ്റ് ബാങ്കിംഗ് ആക്‌സസ് ലോക്ക് ചെയ്യുന്നതെങ്ങനെ;

• എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ onlinesbi.com. സന്ദർശിക്കുക.

• അതിൽ 'Lock & Unlock User' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

• ഇന്റർനെറ്റ് ബാങ്കിംഗ് യൂസർ നെയിം, അക്കൗണ്ട് നമ്പർ, ക്യാപ്‌ച കോഡ് എന്നിവ പോലുള്ള ആവശ്യമായ വിശദാംശങ്ങൾ നൽകുക.

• തുടർന്ന് ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'Lock user access' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

• നിബന്ധനകളും വ്യവസ്ഥകളും വായിച്ചശേഷം സ്ഥിരീകരണത്തിനായി 'OK' ക്ലിക്കുചെയ്യുക.

• നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും ഒരു ഒടിപി അയയ്ക്കും.

• നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് ആക്സസ് ലോക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് ലഭിച്ച ഒടിപി എന്റർചെയ്യുക.

onlinesbi.com. വെബ്സൈറ്റിലൂടെ അല്ലെങ്കിൽ ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിച്ച് നിങ്ങൾക്ക് ആവശ്യമെങ്കിൽ പിന്നീട് ആക്സസ് അൺലോക്കുചെയ്യാൻ കഴിയും. ബാങ്ക് ബ്രാഞ്ച് വഴിയാണ് അൺലോക്കുചെയ്യുന്നതെങ്കിൽ നിങ്ങൾ ഹോം ബ്രാഞ്ച് തന്നെ സന്ദർശിക്കേണ്ടതുണ്ട്. ഇതിനായി ബാങ്ക് നിരക്കുകളൊന്നും ഈടക്കുന്നതല്ല.

English summary

Online fraud; How to lock your SBI Net Banking service? | ഓൺലൈൻ തട്ടിപ്പ്; നിങ്ങളുടെ എസ്‌ബി‌ഐ നെറ്റ് ബാങ്കിംഗ് സേവനം ലോക്കുചെയ്യുന്നത് എങ്ങനെ?

Online fraud; How to lock your SBI Net Banking service?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X