പ്രധാനമന്ത്രി സ്വനിധി വായ്പ പദ്ധതി: ഈ വായ്പയ്ക്ക് നിങ്ങൾ അർഹരാണോ? അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ രണ്ടിന് പി‌എം സ്വനിധി വായ്പ പദ്ധതി പ്രകാരം വായ്പാ നൽകുന്ന നടപടികൾ ആരംഭിച്ചതിനുശേഷം, 1,54,000 ൽ അധികം തെരുവ് കച്ചവടക്കാർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും വായ്പയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. അതിൽ 48,000 ത്തിലധികം പേർക്ക് ഇതിനകം വായ്പയ്ക്ക് അനുമതിയും നൽകി. പ്രധാനമന്ത്രി ആത്മനിർഭർ നിധി പദ്ധതിയുടെ ഭാഗമായി തെരുവ് കച്ചവടക്കാർക്കായുള്ള വായ്പ പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി വായ്പ പദ്ധതി.

 

ആപ്ലിക്കേഷന്റെ ലക്ഷ്യം

ആപ്ലിക്കേഷന്റെ ലക്ഷ്യം

പദ്ധതിയുടെ മൊബൈൽ‌ ആപ്ലിക്കേഷൻ‌ കേന്ദ്ര സർക്കാർ ജൂലൈ 17 ന്‌ ആരംഭിച്ചു. സ്കീമിന് കീഴിലുള്ള തെരുവ് കച്ചവടക്കാരുടെ വായ്പാ ആപ്ലിക്കേഷനുകൾക്ക് ഉപയോക്തൃ സൗഹൃദ ഡിജിറ്റൽ ഇന്റർഫേസ് നൽകുകയാണ് ഈ ആപ്ലിക്കേഷന്റെ ലക്ഷ്യം. ഭവന, നഗരകാര്യ മന്ത്രാലയം ഇതിനകം തന്നെ 2020 ജൂൺ 29 ന് വെബ് പോർട്ടൽ ആരംഭിച്ചിരുന്നു.

ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കിട്ടാക്കടത്തിൽ റെക്കോർഡ് നേടും: രഘുറാം രാജന്‍

ആപ്ലിക്കേഷന്റെ സവിശേഷതകൾ

ആപ്ലിക്കേഷന്റെ സവിശേഷതകൾ

പി‌എം സ്വനിധി വെബ് പോർട്ടലിന് സമാനമായ എല്ലാ സവിശേഷതകളും ഈ ആപ്പിന് ഉണ്ട്. സർവേ ഡാറ്റയിലെ വെണ്ടർ തിരയൽ, അപേക്ഷകരുടെ ഇ-കെവൈസി, അപേക്ഷകളുടെ പ്രോസസ്സിംഗ്, തത്സമയ നിരീക്ഷണം എന്നിവ ആപ്പിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകും.

പേഴ്സണൽ ലോൺ ആണോ സ്വർണ പണയ വായ്പയാണോ ലാഭകരം? നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

എന്താണ് പി എം സ്വനിധി പദ്ധതി?

എന്താണ് പി എം സ്വനിധി പദ്ധതി?

കൊവിഡ് -19 ലോക്ക്ഡൌൺ മൂലം പ്രതികൂലമായി ബാധിച്ച ഉപജീവനമാർഗങ്ങൾ പുനരാരംഭിക്കുന്നതിന് തെരുവ് കച്ചവടക്കാർക്ക് മിതമായ നിരക്കിൽ പ്രവർത്തന മൂലധന വായ്പ നൽകുന്നതിനായി 2020 ജൂൺ ഒന്നിന് ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് പി എം സ്വനിധി പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെയാണ് നടത്തിയത്. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, നഗരവികസന വകുപ്പുമായി ബന്ധപ്പെട്ട പ്രധാന സെക്രട്ടറിമാർ, സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പദ്ധതികളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ എന്നിവരും പദ്ധതിയിൽ പങ്കെടുത്തു.

വായ്പ തുക

വായ്പ തുക

2020 മാർച്ച് 24നോ അതിനുമുമ്പോ കച്ചവടം നടത്തിയിരുന്ന 50 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാർക്ക് പ്രയോജനം നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പ്രകാരം, കച്ചവടക്കാർക്ക് 10000 രൂപ വരെ പ്രവർത്തന മൂലധന വായ്പ ലഭിക്കും. ഇത് ഒരു വർഷത്തെ കാലയളവിൽ പ്രതിമാസ തവണകളായി തിരിച്ചടയ്ക്കേണ്ടതാണ്. സമയബന്ധിതമായി അല്ലെങ്കിൽ നേരത്തെ വായ്പ തിരിച്ചടയ്ക്കുന്നതിലൂടെ ക്രെഡിറ്റ് പരിധി വർദ്ധിപ്പിക്കുന്നതിനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് ലഭിക്കും.

സബ്സിഡി

സബ്സിഡി

വായ്പ യഥാസമയം അല്ലെങ്കിൽ നേരത്തെ തിരിച്ചടയ്ക്കുമ്പോൾ, ത്രൈമാസ അടിസ്ഥാനത്തിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി പ്രതിവർഷം 7% പലിശ സബ്സിഡി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. വായ്പ നേരത്തെ തിരിച്ചടച്ചാൽ പിഴ ഈടാക്കില്ല. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി കൂടിയാണിത്.

വായ്പാ തിരിച്ചടവില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന

English summary

Pradhan Mantri Swanidhi Scheme: Are you eligible for this loan? Things to know | പ്രധാനമന്ത്രി സ്വനിധി വായ്പ പദ്ധതി: ഈ വായ്പയ്ക്ക് നിങ്ങൾ അർഹരാണോ? അറിയേണ്ട കാര്യങ്ങൾ

The Pradhan Mantri Swanidhi Scheme is a scheme for street vendors as part of the Pradhan Mantri Atmanirbhar Nidhi scheme. Read in malayalam.
Story first published: Sunday, July 19, 2020, 13:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X