റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഓഹരി വിപണിയെ ബാധിക്കുന്നത് എങ്ങനെയൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരതയുള്ള വളര്‍ച്ച കൈവരിക്കാനും ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത നിയന്ത്രിക്കാനുമായി ഒരു രാജ്യത്തെ കേന്ദ്രബാങ്ക് കൈക്കൊള്ളുന്ന ഇടക്കാല നടപടികളെയാണ് പണനയമെന്ന് പറയുന്നത്. ഇന്ത്യയില്‍ റിസര്‍വ് ബാങ്കും അതിന്റെ ഭാഗമായ പണനയ സമിതിയുമാണ് (MPC) പണനയത്തിന്റെ ഗതി നിയന്ത്രിക്കുന്നത്.

 

അതാത് സമയങ്ങളില്‍ വളര്‍ച്ച താഴോട്ടു പോകുമ്പോള്‍ സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരാനായി പണലഭ്യത കൂട്ടുകയും വളര്‍ച്ചാ വേഗം കുറയുമ്പോള്‍ പലിശ നിരക്ക് കുറച്ച് വായ്പയുടെ ചെലവു ചുരുക്കാനും റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ശ്രമിക്കും. അതേസമയം അടിസ്ഥാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധമ നടപ്പാക്കുമ്പോള്‍ ഓഹരി വിപണിയെ ബാധിക്കുന്നത് എങ്ങനെയൊക്കെയെന്ന് താഴെ ചേര്‍ക്കുന്നു.

വായ്പാ നിരക്ക് വര്‍ധിക്കും

വായ്പാ നിരക്ക് വര്‍ധിക്കും

വാണിജ്യ ബാങ്കുകള്‍ക്ക് പണം ആവശ്യമായി വരുമ്പോള്‍, ബാങ്കുകളുടെ കൈവശമുള്ള സര്‍ക്കര്‍ കടപ്പത്രങ്ങളുടെ ഈടിന്മേല്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകള്‍ക്ക് ചുമത്തുന്ന പലിശയാണ് റിപ്പോ നിരക്ക്. റീപര്‍ച്ചേസ് എഗ്രിമെന്റ് (Repurchase Agreement) എന്നതിന്റെ ചുരുക്കരൂപമാണ് റിപ്പോ (REPO). അതിനാല്‍ ആര്‍ബിഐ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചാല്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വായ്പകളുടേയും പലിശയില്‍ വര്‍ധനയുണ്ടാകും. ഇതിലൂടെ പുതിയ വായ്പകളുടെ ഇഎംഐ നിരക്കുകളും കോര്‍പറേറ്റ് ലോണുകളുടെ പലിശയുമൊക്കെ ഉയരും.

ആവശ്യകത കുറയും

ആവശ്യകത കുറയും

പലിശ നിരക്ക് ഉയരുമ്പോള്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകളും അനാകര്‍ഷകമാവും. കാരണം വായ്പകളിന്മേലുള്ള പലിശഭാരം ഉയരുന്നു. ഇത്തരം സാഹചര്യം വിപണിയിലേക്കുള്ള നിക്ഷേപത്തേയും പണലഭ്യതയേയും ഒഴുക്കിനേയും മന്ദഗതിയിലാഴ്ത്തും. ഇതിലൂടെ ഉപഭോക്താവിന്റെ വാങ്ങല്‍ശേഷി കുറയുകയും ഇത് ക്രമേണ വിപണിയിലെ ആവശ്യകത (ഡിമാന്റ്) ഇടിക്കുകയും ചെയ്യും. സാധാരണക്കാര്‍ ഷോപ്പിങ്ങിനും ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിനു മുമ്പും രണ്ടു തവണ ആലോചിച്ചിക്കും. അതായത് വാങ്ങല്‍ശേഷി കുറയുന്നതോടെ ചെലവിടല്‍ താഴുകയും ക്രമേണ പണപ്പെരുപ്പം നിയന്ത്രണവിധേയമാകുമെന്നും ചുരുക്കം.

ലാഭക്ഷമത ഇടിയാം

ലാഭക്ഷമത ഇടിയാം

ഓഹരി വിപണിയും പലിശ നിരക്ക് വര്‍ധനയും തമ്മിലുള്ള ബന്ധം വിപരീത അനുപാതത്തിലാണ്. എപ്പോഴൊക്കെ റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന നടപ്പാക്കിയിട്ടുണ്ടോ പിന്നാലെ ഓഹരി വിപണിയിലും പ്രതിഫലനം ദൃശ്യമാകാറുണ്ട്. പലിശ നിരക്കുയരുന്ന സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനികള്‍ ചെലവിടല്‍ നിയന്ത്രിക്കും. ഇത് ഇവരുടെ തുടര്‍ വികസന പ്രവര്‍ത്തനങ്ങളെയൊക്കെ ബാധിക്കും. ഇത് കമ്പനിയുടെ വളര്‍ച്ചയേയും ബാധിക്കും. ഇതിലൂടെ വരുമാനത്തിലും ലാഭത്തിലുമൊക്കെ ഇടിവ് നേരിടാം.

ഉയര്‍ന്ന മൂലധന ചെലവിടല്‍ ആവശ്യമായ വ്യവസായങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, കാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയവ പോലുള്ള മേഖലകളൊക്കെ പലിശ നിരക്കിന്റെ ചൂടറിയും. എന്നാല്‍ കടബാധ്യത കുറവുള്ള കമ്പനികളില്‍ പ്രത്യാഘാതം കുറവായിരിക്കും.

എഫ്ഡി നിരക്കുയരും

എഫ്ഡി നിരക്കുയരും

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആകര്‍ഷകമാകും. ആര്‍ബിഐ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതിലൂടെ കടപ്പത്രങ്ങള്‍, സ്ഥിര നിക്ഷേപം (എഫ്ഡി), മറ്റ് സ്ഥിര വരുമാന പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള പ്രേരണയാണ് നല്‍കുന്നത്. ഇത്തരം സമ്പാദ്യ പദ്ധതികള്‍ മറ്റൊരു രീതിയില്‍ ബിസിനസ് സംരംഭങ്ങള്‍ക്കുള്ള ഉപകരണമാകുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയിലും (ജിഡിപി) അനുകൂലമാറ്റം ക്രമേണയുണ്ടാകും.

സര്‍ക്കാര്‍ കടപ്പത്രം

സര്‍ക്കാര്‍ കടപ്പത്രം

റിപ്പോ നിരക്കുകള്‍ ഉയര്‍ത്തുന്ന ഘട്ടത്തില്‍ നിക്ഷേപകരുടെ ശ്രദ്ധയിലേക്ക് കടന്നുവരുന്ന അവസരമാണ് ദീര്‍ഘകാല സര്‍ക്കാര്‍ കടപ്പത്രങ്ങള്‍. പണപ്പെരുപ്പത്തോടും പലിശ നിരക്കിനോടും വേഗത്തില്‍ പ്രതികരിക്കുന്ന രീതിയാണ് കണ്ടുവരാറുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ ആദായം ബാങ്ക് എഫ്ഡി, പോസ്‌റ്റോഫീസ് സാമ്പാദ്യ പദ്ധതികളേക്കാളും ആദായം നല്‍കിയതായി കാണാം. സര്‍ക്കാരാണ് ഗ്യാരണ്ടി നല്‍കുന്നു എന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ബോണ്ട്, സംസ്ഥാന സര്‍ക്കാര്‍ ബോണ്ട്, ട്രഷറി ബില്‍ തുടങ്ങിയവയിലെ നിക്ഷേപത്തിന് റിസ്‌ക് ഇല്ലെന്നുതന്നെ പറയാം.

എംപിസി യോഗം

എംപിസി യോഗം

ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടുത്ത ധനനയ യോഗം സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ ചേരുന്നതായിരിക്കും. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ നാലാം തവണയും അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധന നടപ്പാക്കുമെന്നാണ് അനുമാനം. 30-നാണ് എംപിസി യോഗത്തിന്റെ തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതില്‍ 50 അടിസ്ഥാന പോയിന്റ് (ബിപിഎസ്) ഉയര്‍ത്തിയേക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.

ഡോളറിനെതിരായ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണവും ഉയര്‍ന്ന തോതില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ പ്രേരണയേകുമെന്നാണ് അനുമാനം. കഴിഞ്ഞ 3 തവണകളായി 140 ബിപിഎസ് ഉയര്‍ത്തിയതോടെ വായ്പയുടെ നിരക്കുകളെ നേരിട്ട സ്വാധീനിക്കുന്ന റിപ്പോ റേറ്റ് 5.40 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Reserve Bank Of India: Repo Interest Rate Hikes Impacts On Stock Market

Reserve Bank Of India: Repo Interest Rate Hikes Impacts On Stock Market
Story first published: Tuesday, September 27, 2022, 18:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X