കൊറോണ വൈറസ് പലരുടെയും സാമ്പത്തിക സ്ഥിതിയെ ബാധിച്ചു. കൊവിഡ്-19 മഹാമാരി കാരണം നിരവധി ആളുകൾക്ക് ജോലി നഷ്‌ടപ്പെടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ഇപ്പോൾ അവരുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് പല മാർഗങ്ങളും തേടുകയാണ്. നിങ്ങൾക്ക് താൽക്കാലികമായി പണത്തിന്റെ അത്യാവശ്യം പരിഹരിക്കാനുള്ള ഏക മാർഗം വായ്പയെടുക്കുക എന്നതാണ്. വായ്പകളിൽ സ്വർണ വായ്പകളാണ് ഏറ്റവും മികച്ചത്. താരതമ്യേന കുറഞ്ഞ പലിശനിരക്കും വേഗത്തിലുള്ള നടപടികളും പലപ്പോഴും വ്യക്തിഗത വായ്പകളേക്കാൾ മികച്ച ബദലായി സ്വർണ്ണ വായ്പയെ മാറ്റുന്നു.
സ്വർണ വായ്പ പദ്ധതി
നിരവധി ബാങ്കുകൾ അടുത്തിടെ പുതിയ സ്വർണ വായ്പ പദ്ധതികൾ ആരംഭിച്ചിരുന്നു. സ്വർണത്തിന്റെ പരിശുദ്ധിയും തൂക്കവും പരിശോധിച്ചതിന് ശേഷം ബാങ്കുകൾ സ്വർണത്തിന്റെ മൂല്യത്തിന്റെ 75% വരെ വായ്പയായി നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഈ രീതിയിലാണ് സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐയിൽ നിന്ന് ഒരു ഉപഭോക്താവിന് 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 18 വയസ്സിനു മുകളിലുള്ള എല്ലാ വ്യക്തികളും എസ്‌ബിഐയുടെ സ്വകാര്യ സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിക്കാൻ അർഹരാണ്.
വായ്പ തുക
വായ്പ ലഭിക്കുന്നതിന് വ്യക്തികൾ വരുമാനത്തിന്റെ തെളിവ് സമർപ്പിക്കേണ്ടതില്ല. എന്നിരുന്നാലും, വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് ഉപഭോക്താവിന് സ്ഥിരമായ ഒരു വരുമാന മാർഗ്ഗം ഉണ്ടായിരിക്കണം. ഈ വ്യക്തിഗത സ്വർണ്ണ വായ്പ പദ്ധതി പ്രകാരം ഉപഭോക്താവിന് പരമാവധി 20 ലക്ഷം രൂപ വായ്പ ലഭിക്കും. മിനിമം വായ്പ തുകയായി 20,000 രൂപയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. വിവിധതരം സ്വർണ്ണ വായ്പകൾക്കായി എസ്‌ബിഐക്ക് നിരവധി തിരിച്ചടവ് ഓപ്ഷനുകൾ ഉണ്ട്.
പലിശ നിരക്ക്
വ്യക്തിഗത സ്വർണ്ണ വായ്പകൾക്ക് ഒരു വർഷത്തേക്ക് എംസിഎൽആറിനേക്കാൾ 1.25 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്. ഒരു വർഷത്തേക്ക് 7.75% പലിശയാണ് എസ്ബിഐ ഈടാക്കുക. വായ്പക്കാരന്റെ വായ്പ തുകയുടെ 0.50 ശതമാനവും സ്വർണ്ണ വായ്പകൾക്കുള്ള പ്രോസസ്സിംഗ് ഫീസായി കുറഞ്ഞത് 500 രൂപയും ഈടാക്കും. എസ്‌ബിഐ ഭവന വായ്പ ഉപഭോക്താക്കൾക്ക് മാത്രമായുള്ള സ്വർണ്ണ വായ്‌പ പദ്ധതിയായ റിയൽറ്റി ഗോൾഡ് ലോണിന്, പലിശ നിരക്ക് പ്രതിവർഷം 7.25% ആണ്.
ബുള്ളറ്റ് തിരിച്ചടവ്
വിതരണം ചെയ്ത മാസത്തെ തുടർന്നുള്ള മാസം മുതൽ പലിശയും തിരിച്ചടയ്ക്കലും ആരംഭിക്കും. പരമാവധി തിരിച്ചടവ് കാലാവധി 36 മാസമായിരിക്കും. വായ്പയ്ക്ക് 36 മാസം വരെ തിരിച്ചടവ് ഓപ്ഷനുമുണ്ട്. വായ്പയുടെ കാലാവധിക്കു മുമ്പോ അക്കൗണ്ട് അവസാനിപ്പിക്കുമ്പോഴോ ഉപഭോക്താവിന് വായ്പ ഒറ്റയടിയ്ക്ക് അടച്ചു തീർക്കാം. ബുള്ളറ്റ് തിരിച്ചടവ് സ്വർണ്ണ വായ്പയ്ക്ക് 12 മാസമായിരിക്കും പരമാവധി കാലാവധി.
സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
വായ്പ അനുവദിക്കുന്നതിനും തുക വിതരണം ചെയ്യുന്നതിനുമുള്ള പ്രക്രിയ വളരെ ലളിതമാണ്. ഒരു സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്:
- രണ്ട് ഫോട്ടോകളോട് കൂടി സ്വർണ്ണ വായ്പയ്ക്കുള്ള അപേക്ഷാ ഫോം.
- വിലാസത്തിന്റെ തെളിവുള്ള ഐഡന്റിറ്റി തെളിവ്
- നിരക്ഷരരായ വായ്പക്കാർക്ക് സാക്ഷ്യപത്രം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
