ഒന്നിന് 4 അധിക ഓഹരികള്‍ വീതം സൗജന്യമായി ഈ സ്‌മോള്‍ കാപ് കമ്പനി നല്‍കുന്നു; വാങ്ങാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (Cash Dividend) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (Stock Dividend) ആണ് സാധാരണ കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (Bonus Issue).

 

ബോണസ് ഇഷ്യൂ

ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലുമാകും. അതേസമയം 4:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ച സ്‌മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

അന്‍ഷുനി കൊമേഴ്‌സ്യല്‍

അന്‍ഷുനി കൊമേഴ്‌സ്യല്‍

കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷണറി ഗുഡ്‌സ് & സര്‍വീസ് (CDGS) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് അനുഷുനി കൊമേഴ്‌സ്യല്‍ ലിമിറ്റഡ്. 1984-ലാണ് ആരംഭം. വജ്രത്തിന്റേയും ആഭരണത്തിന്റേയും വ്യാപാരത്തിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഡി മുതല്‍ കെ വരെയുള്ള വര്‍ണത്തില്‍ വൃത്താകൃതിയിലുള്ള ഡയമണ്ട് ആണ് പ്രധാനമായും വ്യാപാരം ചെയ്യുന്നത്. ഇതില്‍ വിവിഎസ് മുതല്‍ 12 വരെയുള്ള പരിശുദ്ധി നിലവാരത്തിലും 0.02 സെന്റ് മുതല്‍ 3.99 കാരറ്റ് വലിപ്പത്തിലുമുള്ള വജ്രങ്ങളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്.

4:1 ബോണസ്

4:1 ബോണസ്

സെപ്റ്റംബര്‍ 23-ന് ചേര്‍ന്ന ഓഹരിയുടമകളുടെ വാര്‍ഷിക പൊതു യോഗത്തിലാണ് ബോണസ് ഷെയര്‍ നല്‍കാന്‍ അന്‍ഷുനി കൊമേഴ്‌സ്യല്‍ (BSE : 512091) തീരുമാനിച്ചത്. ഇതുപ്രകാരം 4:1 അനുപാതത്തിലായിരിക്കും നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി നാല് ഓഹരി കൂടി നല്‍കുമെന്ന് സാരം. ഇതിനുള്ള എക്‌സ് ബോണസ് തീയതി ഒക്ടോബര്‍ 7-നും നിശ്ചയിച്ചു.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

അന്‍ഷുനി കൊമേഴ്‌സ്യലിന്റെ വിപണി മൂല്യം 0.10 കോടി മാത്രമാണ്. ഏറ്റവുമൊടുവില്‍ ഈ പെന്നി ഓഹരിയില്‍ വ്യാപാരം നടന്നതായി ബിഎസ്ഇയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 2022 മാര്‍ച്ച് 31-നാണ്. അന്ന് 4.18 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതേസമയം അന്‍ഷുനി കൊമേഴ്‌സ്യലിന്റെ 20.11 ശതമാനം ഓഹരികള്‍ മാത്രമേ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട ഘടകമാണ്. 2019 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് അന്‍ഷുനി കൊമേഴ്‌സ്യല്‍ കമ്പനിയിലെ പ്രമോട്ടറിന്റെ ഓഹരി പങ്കാളിത്തം ഇപ്പോഴുള്ളത്.

ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

ബോണസ് ഷെയര്‍ കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യകള്‍ ഇല്ലാത്തതിനൊപ്പം ആവര്‍ത്തന നിക്ഷേപം ആവശ്യമില്ലാത്ത തരം ബിസിനസ് മേഖലയിലുള്ളതും കമ്പനി നേടുന്ന ലാഭം കൃത്യമായി നിക്ഷേപകര്‍ക്ക് പങ്കുവയ്ക്കുന്നതുമായ ഓഹരികള്‍ എല്ലാക്കാലത്തും നിക്ഷേപത്തിനുള്ള സുരക്ഷിത സങ്കേതങ്ങളാണ്.

അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്‍കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് ല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share news bonus share market
English summary

Small Cap Stock: Anshuni Commercial Announce Record Date For 4:1 Bonus Shares Should You Buy

Small Cap Stock: Anshuni Commercial Announce Record Date For 4:1 Bonus Shares Should You Buy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X