യുഎസില്‍ പലിശ നിരക്ക് 100 bps വര്‍ധിപ്പിച്ചാലും ആഭ്യന്തര വിപണിയില്‍ മുന്നേറ്റം തുടരുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണെങ്കിലും തുടര്‍ച്ചയായ രണ്ടാം ദിവസവും മികച്ച നേട്ടത്തോടെ ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഇതോടെ പ്രധാന സൂചികകളായ നിഫ്റ്റി 17,900 നിലവാരത്തിലേക്കും സെന്‍സെക്‌സ് നിര്‍ണായകമായ 60,000 നിലവാരത്തിലേക്കും മുന്നേറി.

ആഭ്യന്തര വിപണി

ആഭ്യന്തര സമ്പദ്ഘടനയുമായി ബന്ധപ്പെട്ട അനുകൂല ഘടകങ്ങളും വന്‍കിട നിക്ഷേപക സ്ഥാപനങ്ങളും റീട്ടെയില്‍ നിക്ഷേപകരും ഒരുപോലെ വാങ്ങല്‍ താത്പര്യം പ്രകടിപ്പിക്കുന്നതുമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പിന് പിന്‍ബലമേകുന്നത്. ഓരോ തിരിച്ചടിയില്‍ നിന്ന് അതിവേഗം കരകയറുന്നതും തുടര്‍ന്നും മുന്നേറ്റത്തിനുള്ള ബുള്ളുകളുടെ വ്യഗ്രതയും ആഭ്യന്തര വിപണിയില്‍ പ്രകടമാണ്. അമേരിക്കന്‍ വിപണിയെ ഏറെ ആശ്രയിക്കുന്ന ഐടി, ഫാര്‍മ വിഭാഗം ഓഹരികളില്‍ ഒഴികെ ബാക്കിയെല്ലാ വിഭാഗം ഓഹരികളിലും നിക്ഷേപ താത്പര്യം പ്രകടമാണ്.

Also Read: എങ്ങനെ വിജയിക്കുന്ന ഒരു നിക്ഷേപകനാകാം? ഈ 4 ഘടകങ്ങള്‍ അറിഞ്ഞിരിക്കാംAlso Read: എങ്ങനെ വിജയിക്കുന്ന ഒരു നിക്ഷേപകനാകാം? ഈ 4 ഘടകങ്ങള്‍ അറിഞ്ഞിരിക്കാം

പലിശ നിരക്കു

അതേസമയം കഴിഞ്ഞയാഴ്ച പ്രതീക്ഷച്ചതിലും ഉയര്‍ന്ന തോതില്‍ പണപ്പെരുപ്പ നിരക്ക് പുറത്തു വന്നതോടെ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബര്‍ 20, 21 തീയതികളില്‍ ചേരുന്ന ധനനയ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ വന്‍തോതിലുള്ള വര്‍ധന നടപ്പാക്കിയേക്കുമെന്ന ആശങ്കയാണ് ആഗോള വിപണികളെ ചാഞ്ചാട്ടത്തിലേക്ക് തള്ളിവിട്ടത്. വന്‍ തോതിലുള്ള പലിശ നിരക്ക് വര്‍ധന, അമേരിക്കന്‍ സമ്പദ്ഘടനയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന നിഗമനങ്ങളും ആഗോള വിപണികളിലെ ചാഞ്ചാട്ടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.

യുഎസ് ഫെഡറല്‍

അടിസ്ഥാന പലിശ നിരക്കില്‍ 75 അടിസ്ഥാന പോയിന്റ് (ബിപിഎസ്) വര്‍ധന യുഎസ് ഫെഡറല്‍ റിസര്‍വ് നടപ്പാക്കിയേക്കും എന്നാണ് നിലവില്‍ വിപണിയുടെ പ്രതീക്ഷ. ഈ തോതിലാണ് പലിശ നിരക്ക് വര്‍ധനയെങ്കില്‍ വിപണി അത് വേഗത്തില്‍ ഉള്‍ക്കൊള്ളും. എന്നാല്‍ ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ 100 ബിപിഎസ് (1 %) പലിശ നിരക്ക് വര്‍ധനയാണ് ശുപാര്‍ശ ചെയ്യുന്നതെങ്കില്‍ പിറ്റേദിവസം ഇന്ത്യന്‍ വിപണിയിലും കടുത്ത ആഘാതം സൃഷ്ടിച്ചേക്കാമെന്ന് ഒരു വിഭാഗം വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Also Read: കാര്‍ഷിക മേഖലയെ ടെക്‌നോളജി ഉഴുതുമറിക്കുന്നു; മാറ്റത്തിന്റെ നേട്ടം കൊയ്യാവുന്ന 5 ഓഹരികള്‍Also Read: കാര്‍ഷിക മേഖലയെ ടെക്‌നോളജി ഉഴുതുമറിക്കുന്നു; മാറ്റത്തിന്റെ നേട്ടം കൊയ്യാവുന്ന 5 ഓഹരികള്‍

ജെറോം പവല്‍

ദ്വിദിന ധനനയ യോഗത്തിനു ശേഷം സെപ്റ്റംബര്‍ 21-ന്, യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തുന്ന പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങളും അതീവ പ്രാധാന്യത്തോടെ വിപണി ശ്രദ്ധിക്കും. ഭാവിയിലെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച ജെറോം പവലിന്റെ നിലപാടും ഇതിനെ കുറിച്ചുള്ള സൂചനകളും വിപണിക്ക് നിര്‍ണായകമാണ്. എന്നാല്‍ അമേരിക്കയിലെ പലിശ നിരക്ക് വര്‍ധനയുടെ പ്രത്യാഘാതം ഇന്ത്യയില്‍ താരതമ്യേന കുറവായിരിക്കുമെന്ന് വെല്‍ത്ത് മില്‍സ് സെക്യൂരിറ്റീസിന്റെ ക്രാന്തി ബഥിനി അഭിപ്രായപ്പെട്ടു.

ആശ്വാസ റാലി

ഓഗസ്റ്റിലെ പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ വന്നതോടെ ഈമാസത്തെ ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ കടുത്ത തീരുമാനം ഉണ്ടായേക്കാമെന്ന് ഇതിനകം വിപണി കണക്കുക്കൂട്ടിയിട്ടുണ്ട്. അതിനാല്‍ ഭാവിയിലും കര്‍ക്കശ ധനനയമാണോ സ്വീകരിക്കുക എന്നതിലേക്കാണ് വിപണിയുടെ ആകാംക്ഷ. അതുപോലെ ട്രേഡര്‍മാരും പൊസിഷന്‍സ് കുറച്ച് നില്‍ക്കുന്നതിനാലും ഏതെങ്കിലും തരത്തിലുള്ള പോസിറ്റീവ് അഭിപ്രായങ്ങള്‍ ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്തുനിന്നും ഉണ്ടായാല്‍ ശക്തമായൊരു ആശ്വാസ റാലി വിപണിയില്‍ സംഭവിക്കാമെന്നും മറ്റൊരു വിഭാഗം വിപണി വിദഗ്ധരും ചൂണ്ടിക്കാട്ടി.

ബാങ്കിംഗ്

അമേരിക്കന്‍ വിപണിയിലെ വിശകലന വിദഗ്ധരില്‍ 20 ശതമാനം പേര്‍ മാത്രമേ 100 ബിപിഎസ് വര്‍ധന പ്രതീക്ഷിക്കുന്നുള്ളൂ. അതേസമയം ഏറ്റവും ദുരിതകാലം കഴിഞ്ഞുവെന്ന മുഖവുരയോടെയാണ് ഫെഡറല്‍ റിസര്‍വ് 100 ബിപിഎസ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതെങ്കിലും വിപണിയില്‍ റാലി ഉണ്ടാകുമെന്ന് സ്വിസ് സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ ജൂലിയസ് ബയേറിന്റെ മാര്‍ക്ക് മാത്യൂസ് അഭിപ്രായപ്പെട്ടു.

എന്നാല്‍ 75 ബിപിഎസ് നിരക്കില്‍ പലിശ വര്‍ധിപ്പിക്കുകയും സമീപ ഭാവിയിലും പണപ്പെരുപ്പത്തിന് ശമനമുണ്ടായേക്കില്ലെന്ന തരത്തിലുള്ള പ്രസ്താവനയും നടത്തിയാല്‍ വിപണിയില്‍ തിരിച്ചടി നേരിടാമെന്നും അദ്ദേഹം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Stock Market Outlook: US Federal Reserve Meeting Begins Today Will Indian Market Continue Outperformance

Stock Market Outlook: US Federal Reserve Meeting Begins Today Will Indian Market Continue Outperformance
Story first published: Tuesday, September 20, 2022, 14:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X