വായ്പ എടുക്കാന്‍ പദ്ധതിയുണ്ടോ? ഇഎംഐ കണക്കാക്കാൻ മൂന്നു എളുപ്പവഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വ്യക്തിഗത വായ്പകള്‍ എന്ന് പറയുന്നത് സുരക്ഷിതമല്ലാത്ത വായ്പകളെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വായ്പയെടുക്കുന്നയാള്‍ ഒരു തരത്തിലുള്ള ഈടും നല്‍കേണ്ടതില്ലെന്നാണ് ഇതിന് കാരണം. അതേസമയം, വിവിധ തരത്തിലുള്ള മറ്റ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തിഗത വായ്പകള്‍ക്കുള്ള പലിശ നിരക്ക് വളരെയധികം കൂടുതല്‍ ആണ്. കച്ചവടത്തിനായുള്ള മൂലധനം, വിവാഹം, വിദ്യാഭ്യാസം, വിദേശ യാത്രകള്‍ തുടങ്ങിയ അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്കാണ് സാധാരണ ഗതിയില്‍ വ്യക്തിഗത വായ്പകള്‍ ലഭിക്കുക. ഒരാള്‍ വ്യക്തിഗത വായ്പകള്‍ക്ക് സമീപിക്കുന്നതിന് മുന്‍പായി മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന പലിശ നിരക്കുകള്‍ സംബന്ധിച്ച് ധാരണയുണ്ടാക്കുന്നത് ഗുണം ചെയ്യും. ഇതുവഴി സ്വന്തം പോക്കറ്റുകള്‍ക്ക് വഴങ്ങുന്ന പ്രതിമാസ തിരിച്ചടവുകള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

വ്യക്തിഗത വായ്പകള്‍ക്കുള്ള ഇഎംഐ കണക്കാക്കുന്ന വിധം:

വ്യക്തിഗത വായ്പകള്‍ക്കുള്ള ഇഎംഐ കണക്കാക്കുന്ന വിധം:

വ്യക്തിഗത വായ്പയ്ക്കുള്ള ഇഎംഐ കണക്കുകൂട്ടുന്നതിന് മൂന്ന് കാര്യങ്ങള്‍ പ്രധാനമാണ്. വായ്പാ കാലാവധി, വായ്പ മൂല്യം, പലിശ നിരക്ക് എന്നിവയാണ് അവ. വായ്പകളുടെ പലിശ നിരക്ക് ബാങ്കുകള്‍ മുന്‍കൂട്ടി നിശ്ചയിക്കുകയാണ് പതിവ്.

പിഎംടി ഫോര്‍മുല ഉപയോഗിച്ച് ഇഎംഐ കണക്കാക്കുന്ന വിധം:

പിഎംടി ഫോര്‍മുല ഉപയോഗിച്ച് ഇഎംഐ കണക്കാക്കുന്ന വിധം:

ഒരു വ്യക്തിഗത വായ്പയില്‍ ഇഎംഐ കണക്കാക്കാനുള്ള പ്രയാസമേറിയ രീതിയാണ് ഇത്. മൈക്രോസോഫ്റ്റ് എക്‌സലില്‍ പിഎംടി സമവാക്യം പ്രവര്‍ത്തിപ്പിക്കാന്‍ അറിയണമെന്നതാണ് ഈ രീതിയില്‍ പ്രധാനപ്പെട്ട കാര്യം. സ്ഥിരമായ പേയ്‌മെന്റും സ്ഥിരമായ പലിശ നിരക്കും അടിസ്ഥാനമാക്കി വായ്പകള്‍ക്കുള്ള പേയ്‌മെന്റ് പിഎംടി കണക്കാക്കുന്നു. ഇതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും അറിയണം.

വായ്പയുടെ പലിശ നിരക്ക്
വായ്പയുടെ ആകെ തിരിച്ചടവുകളുടെ എണ്ണം
വായ്പ തുകയുടെ നിലവിലെ മൂല്യം

 

ഓണ്‍ലൈന്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുന്ന വിധം:

ഓണ്‍ലൈന്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കാക്കുന്ന വിധം:

വ്യക്തിഗത വായ്പകള്‍ക്കുള്ള ഇഎംഐ എത്രയാണെന്ന് അറിയാനുള്ള ഏറ്റവും ലളിതമായ വഴിയാണ് ഓണ്‍ലൈന്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍. വായ്പ തുക, തിരിച്ചടവ് കാലാവധി, പലിശ നിരക്ക് എന്നിവ കാല്‍ക്കുലേറ്ററില്‍ നല്‍കിയാല്‍ എളുപ്പത്തില്‍ ഇഎംഐ കണക്കാക്കാം. ഈ വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ അടക്കേണ്ട ഇഎംഐ എത്രയാണെന്ന് കാല്‍ക്കുലേറ്റര്‍ അറിയിക്കും.

English summary

വ്യക്തിഗത വായ്പകള്‍ എടുക്കാന്‍ പദ്ധതിയുണ്ടോ? ഇഎംഐ കണക്കാക്കാനുള്ള മൂന്ന് എളുപ്പ വഴികള്‍ ഇവയാണ്

These are three easy ways to measure EMI
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X