ഏറ്റവും നല്ല ഓഹരി മുതല്‍ മോശം ഓഹരി വരെ, ഇന്ത്യന്‍ വിപണിയില്‍ മരണമണി മുഴക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് മാസം മുമ്പ് ഏഷ്യയിലെ തന്നെ ഏറ്റവും ചൂടേറിയ ഓഹരി വിപണിയില്‍ നിന്നും നിക്ഷേപകര്‍ അകന്നു നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍. 2018 ല്‍ പ്രാദേശിക ഇക്വിറ്റി കിരീടം നേടിയതിന് ശേഷം ഈ വര്‍ഷം 113 ബില്ല്യണ്‍ ഡോളറാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും തുടച്ചു നീക്കിയത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അനിശ്ചിതത്വം, കടബാധ്യത, സെന്‍ട്രല്‍ ബാങ്കിനോട് സര്‍ക്കാര്‍ വലിയ തുക ആവശ്യപ്പെട്ടതൊക്കെ നിക്ഷേപകരെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

 ഏറ്റവും നല്ല ഓഹരി മുതല്‍ മോശം ഓഹരി വരെ, ഇന്ത്യന്‍ വിപണിയില്‍ മരണമണി മുഴക്കുന്നു


ജനുവരിയില്‍ സ്റ്റോക്ക് ഫണ്ടുകള്‍ ആകെ 61.6 ബില്യന്‍ രൂപ (866 മില്യണ്‍ ഡോളര്‍) യാണ് നേട്ടമുണ്ടാക്കിയത്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലും കഴിഞ്ഞ മാസത്തേക്കാള്‍ 7 ശതമാനമായി കുറയുകയും ചെയ്‌തെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ 117 മില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ആകെ നടത്തിയത്.

ഈ വര്‍ഷം ഓഹരി വിപണിയിലെ ആഭ്യന്തര പങ്കാളിത്തവും കുത്തനെ കുറഞ്ഞതായും പലരും വിപണി വിട്ട് പോയതായും WGC വെല്‍ത്ത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ രാജേഷ് ചെറുവു പറഞ്ഞു. മറ്റ് വളര്‍ന്നു വരുന്ന വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ വിദേശ നിക്ഷേപകരുടെ എണ്ണം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഏറ്റവും നല്ല ഓഹരി മുതല്‍ മോശം ഓഹരി വരെ, ഇന്ത്യന്‍ വിപണിയില്‍ മരണമണി മുഴക്കുന്നു

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദി വരാനുള്ള സാധ്യത അതിവിദൂരമാണ്. സര്‍വെകള്‍ മുന്നോട്ട് വെക്കുന്ന ഒരു സഖ്യത്തെ കുറിച്ചാണ് നിക്ഷേപകരുടെ ആശങ്ക. ഏതെങ്കിലും തരത്തിലുള്ള ശക്തമായ സഖ്യം തെരഞ്ഞെടുപ്പിന് മുന്‍പോ തെരഞ്ഞെടുപ്പിന് ശേഷം അതു ദുര്‍ബലമായാല്‍ വിപണിയെ അത് അസ്ഥിരമാക്കുമെന്നും ബിഎന്‍പി പാരിബാസ് അസറ്റ് മാനേജ്‌മെന്റ് തലവന്‍ ആനന്ദ് ഷാ അഭിപ്രായപ്പെട്ടു.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണം രാഷ്ട്രീയ അസ്ഥിരതയുണ്ടായത് വിപണിയെയും ബാധിച്ചു. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഇന്ത്യന്‍ രൂപയ്ക്കും വിപണിക്കും തിരിച്ചടിയായി. കൂടാതെ രാജ്യത്തെ ആസ്തികള്‍ വിറ്റഴിക്കുന്നതും നിര്‍ത്തലാക്കി. 1.9 ശതമാനം ഇടിവോടെ ഈ വര്‍ഷം ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി രൂപയുടെ മൂല്യം താഴ്ന്നു.

പൈലറ്റുമാരുടെ ശമ്പള കുടിശ്ശിക;ജെറ്റ് എയര്‍വെയ്‌സ് വീണ്ടും പ്രതിസന്ധിയില്‍പൈലറ്റുമാരുടെ ശമ്പള കുടിശ്ശിക;ജെറ്റ് എയര്‍വെയ്‌സ് വീണ്ടും പ്രതിസന്ധിയില്‍

എസ് ആന്റ് പി ബി.എസ്.ഇ സെന്‍സെക്‌സ് ഇന്‍ഡക്‌സ് ഇപ്പോള്‍ 27 മടങ്ങ് റെക്കോര്‍ഡ് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. അതായത് 5 വര്‍ഷത്തെ ശരാശരി വരുമാനത്തേക്കാള്‍ 21 ഇരട്ടി. ഇത്തരത്തിലൊരു നേട്ടമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ വരുമാന വളര്‍ച്ച തീര്‍ച്ചയായും വിപണിയെ ശക്തിപ്പെടുത്തുമെന്ന് റെലിഗേര്‍സ് മാന്‍ഗ്ലിക്ക് പറയുന്നു.

'അത്തരത്തിലുള്ള ഒന്നിലധികം കാര്യങ്ങളെ നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും, വരുമാന വളര്‍ച്ച വിപണിയെ ശക്തിപ്പെടുത്തും,' റെലിഗേര്‍സ് മാന്‍ഗ്ലിക് പറഞ്ഞു. അത് മാത്രമായിരിക്കും ഇന്ത്യന്‍ വിപണിക്ക് വരാനിരിക്കുന്നത്. അതായത് ദീര്‍ഘ കാലത്തേക്കുള്ള നിക്ഷേപം ലാഭകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഏറ്റവും നല്ല ഓഹരി മുതല്‍ മോശം ഓഹരി വരെ, ഇന്ത്യന്‍ വിപണിയില്‍ മരണമണി മുഴക്കുന്നു


'2019 ഒരു തെരഞ്ഞെടുപ്പ് വര്‍ഷമായിരിക്കും, അതിനാല്‍ നമുക്ക് നേട്ടമുണ്ടാകാന്‍ സാധ്യതയില്ല. എന്നിരുന്നാലും, വരുമാന നേട്ടം വൈകിയാലും, തെരഞ്ഞെടുപ്പിനു ശേഷം ഒരു തിരിച്ചു വരവിന് സാധ്യതയുണ്ടെന്ന് ബിഎന്‍പി പാരിബാസ് അസ്സറ്റ് മാനേജ്‌മെന്റ് തലവന്‍ ഷാ പറയുന്നു. വളര്‍ന്നു വരുന്ന മറ്റു വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ മികച്ച വളര്‍ച്ച നിരക്ക് കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ചെറിയ ഇടിവുകള്‍ ഉണ്ടായെങ്കിലും നിക്ഷേപകര്‍ക്ക് നേട്ടം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 1,999 രൂപയുടെ പ്ലാൻ വൊഡാഫോൺ അവതരിപ്പിച്ചു

ജെപി മോര്‍ഗന്‍ ഇന്ത്യ ഫണ്ടിലെ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ റുക്ഷാദ് ഷ്രോഫിന് ശുഭാപ്തിവിശ്വാസമാണ്.ലോകത്തിലെ ഏറ്റവും വലിയ പൊതുതിരഞ്ഞെടുപ്പിന് ശേഷം വിപണിയില്‍ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്. അതേസമയം പൊതുവെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഏറ്റവും മികച്ച കമ്പനിയുടെ ഓഹരികള്‍ക്ക് ലാഭം നേടാന്‍ കഴിയുമെന്ന് നിക്ഷേപകര്‍ക്ക് സ്വയം ഓര്‍മപ്പെടുത്താന്‍ ഈ അവസരം സഹായിക്കുന്നു. ലഭിക്കുന്നു. ഇന്ത്യയിലുള്ള അവസരം വളരെ ശ്രദ്ധയോടെ കാണേണ്ടതാണെന്ന് ദീര്‍ഘകാല നിരീക്ഷകര്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

indian market good stock to a bad stock

indian market good stock to a bad stock
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X