കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധിയുണ്ടോ? പ്രവാസികളും സ്വദേശികളും അറിയേണ്ട കാര്യങ്ങള്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം കണ്ടാല്‍ കണ്ണ് മഞ്ഞളിക്കാത്തവരായി ആരുമില്ല. അത് പരമാവധി വാങ്ങിക്കൂട്ടാനാണ് എല്ലാവരും ശ്രമിക്കാറ്. ആഭരണമെന്ന നിലയില്‍ മാത്രമല്ല, മറ്റെന്തിനേക്കാളും സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലും സ്വര്‍ണത്തിനോട് നമുക്ക് വലിയ കമ്പമാണ്.

എന്നാല്‍ ഈ സ്വര്‍ണക്കമ്പത്തിന് പരിധി വേണോ? എത്ര അളവില്‍ സ്വര്‍ണം ഒരാള്‍ക്ക് കൈവശം വയ്ക്കാം? ഇതില്‍ ആണ്‍, പെണ്‍ എന്നീ വ്യത്യാസങ്ങളുണ്ടോ? പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇതിന്റെ പരിധിയില്‍ മാറ്റമുണ്ടോ? ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ സ്വര്‍ണം സ്വന്തമാക്കാന്‍ പുറപ്പെട്ടാല്‍ പണി പാളും.


പരിധകളിയില്ല; പരിമിതികളുണ്ട്

പരിധകളിയില്ല; പരിമിതികളുണ്ട്

ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവിന് സര്‍ക്കാര്‍ പരിധിയൊന്നും നിശ്ചയിച്ചില്ല. എത്ര വേണമെങ്കിലും സ്വര്‍ണം ഒരാള്‍ക്ക് വാങ്ങിക്കൂട്ടാം. എന്നാല്‍ ഇത് ചില വ്യവസ്ഥകള്‍ക്ക് വിധേയമാണെന്നു മാത്രം. ഈ നിബന്ധനകള്‍ പാലിക്കാതെ സ്വര്‍ണം വാരിക്കൂട്ടിയാല്‍ പണി പാളും. അത് സാമ്പത്തിക നഷ്ടങ്ങള്‍ക്കു മാത്രമല്ല, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും കാരണമായേക്കാം.

സ്വര്‍ണം മാത്രം പോരാ; രേഖയും വേണം

സ്വര്‍ണം മാത്രം പോരാ; രേഖയും വേണം

കൈവശമുള്ള സ്വര്‍ണം എവിടെ നിന്നു കിട്ടി എന്ന് ബോധ്യപ്പെടുത്താനാവുക എന്നതാണ് ഏറ്റവും പ്രധാനം. ഇത് എങ്ങനെ എവിടെ നിന്ന് ലഭിച്ചും എന്നതിന് തെളിവു വേണം. പണം നല്‍കി വാങ്ങിയതാണെങ്കില്‍ അതിന്റെ ബില്ലുകള്‍ ഭദ്രമായി സൂക്ഷിക്കണം. പഴയ സ്വര്‍ണം മാറ്റി പുതിയത് എടുക്കുമ്പോഴും അതിനുള്ള ബില്ല് വാങ്ങാന്‍ ശ്രദ്ധിക്കണം. പാരമ്പര്യമായോ തറവാട്ടുവക സ്വത്ത് വീതിച്ചപ്പോഴോ കിട്ടയതോ മറ്റോ ആണെങ്കില്‍ അതിനും വില്‍പത്രം തുടങ്ങിയ രേഖകള്‍ കൈയിലുണ്ടാവണം.

സ്ത്രീയുടെ അഞ്ചിലൊന്ന് പുരുഷന്

സ്ത്രീയുടെ അഞ്ചിലൊന്ന് പുരുഷന്

രേഖകളൊന്നുമില്ലാതെ തന്നെ സ്വര്‍ണം കൈവശം വയ്ക്കാമെങ്കിലും അതിന് പരിധിയുണ്ട്. വിവാഹതിയായ സ്ത്രീക്ക് 62.5 പവന്‍ (500 ഗ്രാം) സ്വര്‍ണം ഇങ്ങനെ കൈവശം വയ്ക്കാം. അവിവാഹിതയാണെങ്കില്‍ ഇതിന്റെ പകുതി സ്വര്‍ണമാവാം. എന്നാല്‍ പുരുഷനാവട്ടെ 100 ഗ്രാം സ്വര്‍ണം മാത്രമേ കൈവശം വയ്ക്കാവൂ എന്നാണ് നിയമം. ഇതില്‍ കൂടുതല്‍ സ്വര്‍ണം രേഖകളില്ലാതെ കൈവശം വച്ചാല്‍ അവ പിടിച്ചെടുക്കാന്‍ ആദായനികുതി വകുപ്പിന് അധികാരമുണ്ട്.

 പ്രവാസികള്‍ക്ക് എത്രയാവാം?

പ്രവാസികള്‍ക്ക് എത്രയാവാം?

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കൊണ്ടുവരാവുന്ന സ്വര്‍ണത്തിലും പരിധിയുണ്ട്. എത്രകാലം പ്രവാസ ജീവിതം നയിച്ചു എന്നതിനെ ആശ്രയിച്ചാണിത്. ഇതിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കൊണ്ടുവരാവുന്ന അളവിലും വ്യത്യാസമുണ്ട്. നികുതി അടയ്ക്കാതെയും നികുതി അടച്ചും സ്വര്‍ണം കൊണ്ടുവരാം. എന്നാല്‍ ഇതിലും കൃത്യമായ പരിധികളുണ്ട്. അവ പാലിച്ചില്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോവുന്നത് ജയിലിലേക്കാവും.

ടാക്‌സ് ഇളവ് എത്ര വരെ?

ടാക്‌സ് ഇളവ് എത്ര വരെ?

കസ്റ്റംസ് നികുതി അടക്കാതെ പ്രവാസികള്‍ക്ക് നിശ്ചിത അളവില്‍ സ്വര്‍ണം കൊണ്ടുവരാം. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവര്‍ക്കാണ് നികുതിയിളവിന് അര്‍ഹതയുണ്ടായിരിക്കുക. സ്ത്രീകള്‍ക്ക് ഒു ലക്ഷം രൂപയുടെയും പുരുഷന്‍മാര്‍ക്ക് 50,000 രൂപയുടെയും മൂല്യമുള്ള സ്വര്‍ണം നികുതി അടയ്ക്കാതെ കൊണ്ടുവരാം. ഇതില്‍ കൂടുതലുള്ളതിന് 11 ശതമാനം കസ്റ്റംസ് തീരുവ അടയ്‌ക്കേണ്ടിവരും. വിദേശത്തേക്ക് പോകുമ്പോള്‍ കൈവശമുണ്ടായിരുന്ന സ്വര്‍ണത്തിന് പുറമെയാണിത്.

 നികുതിയിടച്ചായാലും പരിധിയുണ്ട്

നികുതിയിടച്ചായാലും പരിധിയുണ്ട്

പ്രാവാസികള്‍ക്ക് നികുതിയിളവ് ഇല്ലാതെ ഒരു കിലോഗ്രാം വരെ സ്വര്‍ണം കൊണ്ടുവരാം. ഇതില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ല. ചുരുങ്ങിയത് ആറ് മാസം പ്രവാസിയായവര്‍ക്ക് 11 ശതമാനമാണ് കസ്റ്റംസ് നികുതി. ആറു മാസത്തില്‍ കുറവാണെങ്കില്‍ 38.50 ശതമാനം നികുതി അടയ്ക്കണം. ഒരു കിലോയില്‍ കൂടിയാല്‍ അധിക നികുതി നല്‍കേണ്ടിവരുമെന്നു മാത്രമല്ല ചിലപ്പോള്‍ നിയമനടപടികളും നേരിടേണ്ടിവരും.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

വിദേശത്തേക്ക് പോവുമ്പോള്‍ കൈവശമുണ്ടായിരുന്ന സ്വര്‍ണം കൂടാതെയുള്ള പരിധിയാണ് മുകളില്‍ പറഞ്ഞത്. പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വിദേശത്തേക്ക് പോകുന്ന വേളയില്‍ വിമാനത്താവളത്തില്‍ വച്ച് കൈവശമുള്ള സ്വര്‍ണത്തിന്റെ കൃത്യമായി കണക്ക് അധികൃതരെ ബോധ്യപ്പെടുത്തി അതിനുള്ള എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. തിരികെ വരുമ്പോള്‍ ഇത് ഹാജരാക്കിയാല്‍ മാത്രമേ നികുതിയിളവ് പരിധിയില്‍ നിന്ന് ഇത് ഒഴിവായിക്കിട്ടുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

English summary

limit for gold possession

limit for gold possession
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X