ഹോം  »  സ്വര്‍ണം നിരക്കുകൾ  »  കേരളം

കേരളത്തില്‍ ഇന്നത്തെ സ്വർണ വില (2nd December 2021)

Dec 2, 2021
4,460 /ഗ്രാം(22ct)

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ഈ അവസരത്തിൽ കേരളത്തിൽ ഇന്നത്തെ സ്വർണവില ചുവടെ അറിയാം.

കേരളത്തില്‍ ഇന്നത്തെ 22 കാരറ്റ് സ്വര്‍ണവില

ഗ്രാം സ്വര്‍ണവില
(ഇന്ന്)
സ്വര്‍ണവില
(ഇന്നലെ)
വിലവ്യത്യാസം
1 ഗ്രാം 4,460 4,460 0
8 ഗ്രാം 35,680 35,680 0
10 ഗ്രാം 44,600 44,600 0
100 ഗ്രാം 4,46,000 4,46,000 0

കേരളത്തില്‍ ഇന്നത്തെ 24 കാരറ്റ് സ്വര്‍ണവില

ഗ്രാം സ്വര്‍ണവില
(ഇന്ന്)
സ്വര്‍ണവില
(ഇന്നലെ)
വിലവ്യത്യാസം
1 ഗ്രാം 4,865 4,865 0
8 ഗ്രാം 38,920 38,920 0
10 ഗ്രാം 48,650 48,650 0
100 ഗ്രാം 4,86,500 4,86,500 0

കേരളത്തില്‍ കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില (10 ഗ്രാം )

തീയതി 22 കാരറ്റ് 24 കാരറ്റ്
Dec 2, 2021 44,600 0 48,650 0
Dec 1, 2021 44,600 -250 48,650 -280
Nov 30, 2021 44,850 -100 48,930 -110
Nov 29, 2021 44,950 -90 49,040 -100
Nov 28, 2021 45,040 -10 49,140 -10
Nov 27, 2021 45,050 200 49,150 220
Nov 26, 2021 44,850 150 48,930 170
Nov 25, 2021 44,700 0 48,760 0
Nov 24, 2021 44,700 -350 48,760 -390
Nov 23, 2021 45,050 -690 49,150 -750

കേരളത്തില്‍ സ്വര്‍ണവില — പ്രതിമാസ, പ്രതിവാര ചിത്രം

കേരളത്തില്‍ മുന്‍കാല സ്വര്‍ണ നിരക്കുകള്‍

 • സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, November 2021
 • സ്വര്‍ണം നിരക്കുകൾ 22 കാരറ്റ് 24 കാരറ്റ്
  1 st November നിരക്ക് Rs.44,700 Rs.48,770
  30th November നിരക്ക് Rs.44,850 Rs.48,930
  കൂടിയ നിരക്ക് November Rs.46,150 on November 10 Rs.50,350 on November 10
  കുറഞ്ഞ നിരക്ക് November Rs.44,550 on November 3 Rs.48,600 on November 3
  ആകമാന പ്രകടനം Rising Rising
  % വ്യത്യാസം +0.34% +0.33%
 • സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, October 2021
 • സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, September 2021
 • സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, August 2021
 • സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, July 2021
 • സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, June 2021
 • സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, May 2021

സ്വർണത്തിന്റെ മൂല്യം നാൾക്കുനാൾ ഉയരുകയാണ്. 2008 മുതൽ, കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. സ്വർണത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാം. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്.

സ്വർണവില നിശ്ചയിക്കുന്നതാര്?

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. ഇതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ കണക്കാക്കാം?

കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വർണത്തിന്റെ അളവും പരിശുദ്ധിയും കണക്കാക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വർണത്തിന്റെ പരിശുദ്ധി കൂടും. പ്രധാനമായും 24K, 22K, 18K നിലവാരങ്ങളിലാണ് സ്വർണം ഇന്ത്യയിൽ ലഭ്യമാകുന്നത്.

എന്താണ് 24 കാരറ്റ് സ്വർണം?

പരിശുദ്ധ സ്വർണം അല്ലെങ്കിൽ നൂറു ശതമാനം സ്വർണമെന്ന് 24 കാരറ്റിനെ വിശേഷിപ്പിക്കാം. അതായത് സ്വർണത്തിന്റെ 24 ഭാഗങ്ങളിലും മറ്റൊരു ലോഹത്തിന്റെയും അംശമുണ്ടായിരിക്കില്ല. 99.9 ശതമാനമായിരിക്കും 24 കാരറ്റിന്റെ പരിശുദ്ധി. 24 കാരറ്റിന് മുകളിൽ നിലവാരമുള്ള സ്വർണം വിപണിയിലില്ല. ഇതേസമയം 24 കാരറ്റ് സ്വർണം സാധാരണ രീതിയിലുള്ള സ്വർണാഭരണങ്ങൾക്ക് യോജിച്ചതല്ല. കാരണം 24K സ്വർണത്തിന് സാന്ദ്രത കുറവായിരിക്കും. ഇവ മൃദുവായിരിക്കും. എളുപ്പം വളഞ്ഞുപോകും. പൊതുവേ സ്വർണക്കട്ടികളും നാണയങ്ങളുമാണ് 24K നിലവാരത്തിലെത്തുന്നത്.

എന്താണ് 22 കാരറ്റ് സ്വർണം?

ആഭരണ നിർമാണങ്ങൾക്ക് പൊതുവേ 22 കാരറ്റ് സ്വർണമാണ് ഉപയോഗിക്കാറ്. 22 കാരറ്റ് സ്വർണത്തിൽ 91.67 ശതമാനം ശുദ്ധമായ സ്വർണവും ബാക്കി 8.33 ശതമാനം വെള്ളി, നാകം, ലോഹക്കൂട്ടുകൾ മുതലായ മറ്റു അംശങ്ങളുമായിരിക്കും ഉള്ളടങ്ങുക. മറ്റു ലോഹങ്ങൾ ചേരുന്നതിനാൽ സ്വർണത്തിന് കൂടുതൽ ദൃഢത ലഭിക്കും. അതുകൊണ്ടാണ് ആഭരണങ്ങളുടെ നിർമാണത്തിന് 22 കാരറ്റ് സ്വർണം വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇതേസമയം, ഒട്ടനവധി കല്ലുകളും വജ്ര പതിപ്പിച്ചതുമായ ആഭരണങ്ങളിൽ 22 കാരറ്റ് സ്വർണം ഉപയോഗിക്കാറില്ലെന്നും ഇവിടെ പരാമർശിക്കണം.

എന്താണ് 18 കാരറ്റ് സ്വർണം?

18 കാരറ്റ് സ്വർണത്തിൽ 75 ശതമാനമായിരിക്കും ശുദ്ധമായ സ്വർണത്തിന്റെ സാന്നിധ്യം. ബാക്കി 25 ശതമാനം ചെമ്പ്, വെള്ളി മുതലായ ലോഹങ്ങൾ കയ്യടക്കും. കല്ലു പതിപ്പിച്ച സ്വർണാഭരണങ്ങളിലും വജ്രാഭരണങ്ങളിലും 18 കാരറ്റ് സ്വർണമാണ് ഉപയോഗിച്ച് വരുന്നത്. 24, 22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് 18 കാരറ്റ് സ്വർണത്തിന് താരതമ്യേന വില കുറവാണ്.

സ്വർണം വാങ്ങുമ്പോൾ ഓർമ്മിക്കണം ഇക്കാര്യം

24 കാരറ്റ് — 100 ശതമാനം സ്വർണം
22 കാരറ്റ് — 91.7 ശതമാനം സ്വർണം
18 കാരറ്റ് — 75 ശതമാനം സ്വർണം
14 കാരറ്റ് — 58.3 ശതമാനം സ്വർണം
12 കാരറ്റ് — 50 ശതമാനം സ്വർണം
10 കാരറ്റ് — 41.7 ശതമാനം സ്വർണം

 

ഡിസ്‌ക്ലെയ്മര്‍: രാജ്യത്തെ വിവിധ ജ്വല്ലറികളില്‍ നിന്നും നേരിട്ടു വിളിച്ചാണ് വില വിവരങ്ങള്‍ ശേഖരിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ കിട്ടുന്നതിന് ഗുഡ്‌റിട്ടേണ്‍സ് പരമാവധി പരിശ്രമിക്കുകയും ചെയ്യുമെന്ന് ഇതിനാല്‍ ഉറപ്പ് നല്‍കുന്നു. എങ്കിലും വിലയുടെ കാര്യത്തില്‍ ഗ്രെയ്‌നിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമോ അതിന്റെ സഹോദര സ്ഥാപനങ്ങളോ യാതൊരു വിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല. അറിയിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് വില വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ ആര്‍ക്കെങ്കിലും നഷ്ടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ഗ്രെയ്‌നിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കോ അതിന്റെ സഹോദര സ്ഥാപനങ്ങള്‍ക്കോ ഉണ്ടായിരിക്കില്ലെന്ന് ഇതിനാല്‍ വ്യക്തമാക്കുന്നു.

പ്രധാന ഇന്ത്യൻ നഗരങ്ങളിലെ സ്വർണവില
പ്രധാന ഇന്ത്യൻ നഗരങ്ങളിലെ വെള്ളി നിരക്കുകൾ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X