കോവിഡിലും തളരാത്ത വിപണി; വരുമാനം ഉണ്ടാക്കാന്‍ 6 ഓണ്‍ലൈന്‍ സാധ്യതകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ മുതൽ മുടക്കില്ലാതെ ചെറിയ ബിസിനസുകൾ മുന്നോട്ട് കൊണ്ടുപോവുക എന്നത് പലരുടെയും ആ​ഗ്രഹമാണ്. ഇന്ന് ഡിജിറ്റൽ യു​ഗത്തിൽ ഇതിന് വലിയ സാധ്യതയാണുള്ളത്. ഇന്റർനെറ്റ് ലോകം വേ​ഗതയിലേക്ക് കുതിക്കുമ്പോൾ ഡിജിറ്റൽ ലോകത്തുണ്ടാകുന്ന ബിസിനസ് സാധ്യതകളും ഉപഭോക്താത്തളുടെ എണ്ണവും ഉയരുകയാണ്. ഇന്ത്യയിൽ 5ജി കൂടി പൂർണ്ണ സജ്ജമാകുന്നതോടെ ഓൺലൈൻ രം​ഗം കൂടുതൽ ദൃഡമാകും.

 

ഓൺലൈൻ രം​ഗത്തെ വളർച്ച നേരിട്ട് കണ്ടവരാണ് ഓൺലൈനിലുള്ളവരെല്ലാം. കോവിഡിനെ തുടര്‍ന്ന് എല്ലാ മേഖലയിലും തിരിച്ചടി നേരിട്ടപ്പോള്‍ കോവിഡിനെ പ്രതിരോധിച്ചത് ഓണ്‍ലൈന്‍ ബിസിനസ് രംഗമാണ്. വലിയതോതിലുള്ള ഉപഭോക്താക്കള്‍ ഓണ്‍ലൈനിലേക്ക് മാറി. സാധാരണ ​ഗതിയി്ൽ 5 വർഷമെടുത്ത് നേടേണ്ട വളർച്ചയാണ് 2021 ൽ മാത്രമുണ്ടായത്.

ഇതിനുള്ള പ്രധാന കാരണം ഡിജിറ്റലൈസേഷനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവുമാണ്. ലോകത്ത് 60 ശതമാനം ജനങ്ങളും ഇന്റര്‍നെറ്റ് ഉപയോ​ഗിക്കുമ്പോൾ വലിയ വിപണി മുന്നിലുണ്ട്. ഇവിടെ സാധാരണക്കാരായ ഒരാൾക്ക് എന്തൊല്ലാം സാധ്യതകൾ ഉപയോ​ഗപ്പെടുത്താൻ സാധിക്കുമെന്ന് നോക്കാം.

ബ്ലോഗിംഗ്

ബ്ലോഗിംഗ്

ഓണ്‍ലൈന്‍ ബിസിനസ് മാതൃകകളില്‍ പ്രധാന്യമുള്ളവയാണ് ബ്ലോിംഗ്‌. ആത്മാർഥമായ ഇടപെടലിലൂടെ സ്ഥിരമൊയൊരു വരുമാന മാര്‍ഗമുണ്ടാക്കാന്‍ ബ്ലോ​ഗിം​ഗ് വഴി സാധിക്കും, വിഷയം തിരഞ്ഞെടുത്ത് അത് സംബന്ധിച്ച് കണ്ടന്റുകള്‍ തയ്യാറാക്കി പബ്ലിഷ് ചെയ്യുന്നതാണ് ബ്ലോ​ഗിം​ഗിലെ രീതി.

വായനക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പരസ്യം, അറിയിലേറ്റ് മാര്‍ക്കറ്റിംഗ്, പ്രമോഷന്‍, തുടങ്ങിയ വഴികളിലൂട വരുമാനം ഉണ്ടാക്കാം. വിഷയം തിരഞ്ഞെടുപ്പാണ് പ്രധാനം. വായകക്കാരെ ആകർഷിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാം. ഡൊമെയിന്‍ നെയിം, ഹോസ്റ്റിം​ഗ് സ്‌പേസ് എന്നിവയ്ക്കായി പണം മുടക്കണം. തുടര്‍ന്ന് കണ്ടന്റുകൾ തയ്യാറാക്കി പബ്ലിഷ് ചെയ്യാം. 

Also Read: 5 ലക്ഷം ചെലവിൽ വീടിനോട് ചേർന്ന് തുടങ്ങാം കാലത്തിനൊത്ത ബിസിനസ്; മാസം 40,000 രൂപ വരെ ലാഭംAlso Read: 5 ലക്ഷം ചെലവിൽ വീടിനോട് ചേർന്ന് തുടങ്ങാം കാലത്തിനൊത്ത ബിസിനസ്; മാസം 40,000 രൂപ വരെ ലാഭം

യൂട്യുബ് ചാനല്‍

യൂട്യുബ് ചാനല്‍

വീഡിയോ ചിത്രീകരണത്തിനും അവതരണത്തിനും താല്‍പര്യമുള്ളവർക്ക് പറ്റിയ സാധ്യതയാണ് യൂട്യൂബ് ചാനല്‍. ബ്ലോഗിംഗിന്റെ വീഡിയോ രീതിയാണ് ഇവിടെ ചെയ്യേണ്ടത്. അറിവുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് വീഡിയോ കണ്ടന്റ് ആരംഭിക്കാം. പരസ്യത്തിലൂടെയും പേഡ് കണ്ടന്റ് വഴിയും വരുമാനം നേടാം. വിഷയം തിരഞ്ഞെടുക്കുമ്പോഴും അവതരണത്തിലുമുള്ള പുതുമ മത്സരമുള്ള യൂട്യൂബ് രം​ഗത്ത് പിടിച്ചു നിൽക്കാൻ സഹായകമാകും. അധികം ചെലവില്ലാതെ മൊബൈല്‍ ക്യാമാറ ഉപയോഗിച്ചും വീഡിയോ ഷൂട്ട് ചെയ്യാം.

മികച്ച വീഡിയോ എഡിറ്റിംഗ്, മികച്ച ശബ്ദ സംവിധാനം എന്നിവ ഉറപ്പാക്കണം. ഓഡിയോ എഡിറ്റിം​ഗിന് Audacity, വീഡിയോ എഡിറ്റിം​ഗിന് Camtasia, Filmora എന്നിവ സഹായിക്കും. ആവശ്യത്തിന് സബ്‌സ്‌ക്രൈബര്‍ അയതിന് ശേഷം യൂട്യബ് പരസ്യ വരുമാനത്തിനായി യൂടൂബ് ചാനൽ പാര്‍ട്ട്ണര്‍ പ്രോഗമിന് അപേക്ഷിക്കാം.

ബുക്കിംഗ് സിസ്റ്റം

ബുക്കിംഗ് സിസ്റ്റം

ഓണ്‍ലൈന്‍ ബുക്കിംഗ് സിസ്റ്റം തയ്യാറാക്കുന്നത് പുതിയ രാലത്തിന് ഒത്ത ബിസിനസ് ആശയമാണ്. ചെറിയ നിക്ഷേപത്തിലൂടെ ചെയ്യാൻ സാധിക്കുന്ന ബിസിനസാണ് ബുക്കിം​ഗ് സിസ്റ്റം. ക്ലാസ്, സലൂണ്‍, സ്പാ, ജിം തുടങ്ങിയ വിവിധ കടകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്താം. നല്‍കാം. Bookbetic SaaSട പോലുള്ള ആപ്പുകള്‍ ഇതിന് സൗകര്യം നല്‍കും. 

Also Read: ചെറിയ മുതൽ മുടക്കിൽ വരുമാനം തരുന്ന ഫ്രാഞ്ചൈസി ആശയങ്ങൾ; കൂട്ടത്തിൽ റെയിൽവെയും പോസ്റ്റ് ഓഫീസുംAlso Read: ചെറിയ മുതൽ മുടക്കിൽ വരുമാനം തരുന്ന ഫ്രാഞ്ചൈസി ആശയങ്ങൾ; കൂട്ടത്തിൽ റെയിൽവെയും പോസ്റ്റ് ഓഫീസും

ഫ്രീലന്‍സിംഗ്

ഫ്രീലന്‍സിംഗ്

ഓണ്‍ലൈന്‍ വഴി കഴിവ് പുറത്തെടുക്കാനുള്ള വഴിയാണ് ഫ്രീലാന്‍സിംഗ്. സ്ഥിര ജോലിക്കല്ലാതെ നിശ്ചിത പ്രോജക്ടിനായി തിരഞ്ഞെടുക്കുകയും അതിനുള്ള തുക നല്‍കുകയും ചെയ്യുന്ന രീതി. കണ്ടന്റ് ക്രിയേഷന്‍, ഗ്രാഫിക്ക് ഡിസൈനിംഗ്, വോയിസ് ഓവര്‍, വീഡിയോ ക്രിയേഷന്‍ എഡിറ്റിംഗ്, ട്രാന്‍സിലേഷന്‍, എസ്ഇഒ സര്‍വീസ് എന്നീ ജോലികള്‍ ഫ്രീലാൻസിം​ഗ് പൊതുവെ നടക്കുന്നവയാണ്. Fiverr, Upwork തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്ന് ഫ്രീലാന്‍സ് ജോലികള്‍ ലഭിക്കും. 

Also Read: മുതൽ മുടക്കില്ലാതെ ലക്ഷങ്ങൾ നേടാം; മനസുണ്ടെങ്കിൽ മനം നിറയ്ക്കും വരുമാനം; 4 ബിസിനസ് ആശയങ്ങൾ നോക്കുന്നോ?Also Read: മുതൽ മുടക്കില്ലാതെ ലക്ഷങ്ങൾ നേടാം; മനസുണ്ടെങ്കിൽ മനം നിറയ്ക്കും വരുമാനം; 4 ബിസിനസ് ആശയങ്ങൾ നോക്കുന്നോ?

ഡിജിറ്റൽ മാർക്കറ്റിം​ഗ്

ഡിജിറ്റൽ മാർക്കറ്റിം​ഗ്

ഡിജിറ്റല്‍ കാലത്ത് സാധ്യതകളേറെയുള്ള ബിസിനസ് മാർ​ഗമാണ് ഡിജിറ്റൽ മാര്‍ക്കറ്റിം​ഗ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ഒന്നിലധകം കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ മാര്‍ക്കര്‌റിംഗ് നടത്താം. ഓൺലൈൻ പരസ്യം, പ്രൊഡക്ട് പ്രമോഷന്‍, അഫിലയേറ്റ് മാര്‍ക്കറ്റിം​ഗ് എന്നിവ വഴി വരുമാനം ഉണ്ടാക്കം. ഇതിനായി എന്താണ് ഡിജിറ്റല്‍ മാര്‍ക്കറ്റ് എന്ന് പഠിക്കണം. നിലവില്‍ സൗജന്യം കോഴ്‌സുകള്‍ ലഭിക്കുന്നുണ്ട്.

എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമുള്ള സാന്നിധ്യം പ്രധാനമാണ്. ബ്രാൻഡുകളുമായി ധാരണയിലെത്തി സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി ഉത്പ്പന്നം മാർക്കറ്റിം​ഗ് നടത്താം.

ഓണ്‍ലൈന്‍ സെല്ലര്‍

ഓണ്‍ലൈന്‍ സെല്ലര്‍

ഇ-കോമോഴ്‌സ് വെബസൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്കര്‍ട്ട്, ഇബേ എന്നിവയുടെ സാധ്യത ഉപയോ​ഗിച്ചും വരുമാനം കണ്ടെത്താം. വെബ്സൈറ്റുകളിൽ സെല്ലറായി രജിസ്റ്റര്‍ ചെയ്യുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. സ്വന്തം നിർമിച്ചവയോ മറ്റുള്ളവരുടെ ഉത്പ്പന്നങ്ങളോ സെല്ലറായി രജിസ്റ്റർ ചെയ്യുന്നതിലൂടെ വില്പന നടത്താൻ സാധിക്കും.

Read more about: business
English summary

How To Make Money Through Online; Here's The 6 Secure Way; Details

How To Make Money Through Online; Here's The 6 Secure Way; Details
Story first published: Sunday, September 18, 2022, 17:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X