50,000 രൂപ മുതല്‍ മുടക്കില്‍ ഫ്രാഞ്ചൈസിയെടുക്കാം; റിസ്കില്ലാതെ വരുമാനം കണ്ടെത്താൻ ഡിടിഡിസി സഹായിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി എന്തെങ്കിലും സംരംഭങ്ങൾ ആരംഭിക്കുകയെന്ന ആ​ഗ്രഹത്തിന് പിന്നാലെ നടക്കുന്ന നിരവധി പേരുണ്ട്. സ്വന്തമായി സ്ഥാപനങ്ങളോ ബിസിനസോ ആരംഭിക്കാൻ ശ്രമിക്കുന്നവർക്ക് റിസ്കില്ലാതെ നിക്ഷേപിക്കാവുന്ന ബിസിനസ് രീതികളിലൊന്നാണ് ഫ്രാഞ്ചൈസികൾ. വിവിധ കമ്പനികളുടെ ഫ്രാഞ്ചൈസികൾ ഇന്ന് ലഭ്യമാണ്. താൽപര്യമുള്ള മേഖലയിൽ കമ്പനികളുടെ ഫ്രാഞ്ചൈസികളെടുക്കുന്നത് കൂടുതൽ തിളങ്ങാൻ സഹായിക്കും. 

ഡിടിഡിസി

ഹോട്ടൽ രം​ഗത്തടക്കം താൽപര്യമുള്ളവർ വിവിധ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി വഴി വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ കൊറിയർ മേഖലയിൽ തിരഞ്ഞെടുക്കാവുന്നൊരു ഫ്രാഞ്ചൈസി മോഡലിനെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്. രാജ്യത്തും വിദേശത്തടക്കം കൊറിയർ രം​ഗത്ത് ബിസിനസുള്ള ഡിടിഡിസിയുടെ ഫ്രാഞ്ചൈസി സുരക്ഷിത ബിസിനസ് മാർ​ഗമാണ്.

കൊറിയർ മേഖലയിൽ 31 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള കമ്പനിയാണ് ഡിടിഡിസി. 1990കളിലാണ് ആരംഭിക്കുന്നത്. രാജ്യത്തുടനീളം 12,000 ഫ്രാഞ്ചൈസികള്‍ വിജയകരമായി ഡിടിഡിസിക്ക് കീഴിൽ നടക്കുന്നുണ്ട്. കുറഞ്ഞ മുതല്‍ മുടക്കിൽ സ്വന്തമാക്കാവുന്ന ഫ്രാഞ്ചൈസി എന്നതാണ് ഇതിന്റെ പ്രത്യേകത. ഫ്രാഞ്ചൈസിക്കൊപ്പം സാങ്കേതിക സഹായങ്ങളും കമ്പനി നൽകുന്നുണ്ട്.

ഫാഞ്ചൈസി രീതികൾ

ഫാഞ്ചൈസി രീതികൾ

വ്യത്യസ്ത രീതിയിൽ ഡിടിഡിസി ഫ്രാഞ്ചൈസി അനുവദിക്കുന്നുണ്ട്. മോഡൽ ഫ്രാ‍ഞ്ചൈസി, എന്റർപ്രൈസ് ഫ്രാഞ്ചൈസി, ഡെലിവറി ഫ്രാഞ്ചൈസി എന്നി മൂന്ന് തരത്തിൽ ഫ്രാഞ്ചൈസികൾ ലഭിക്കും. മോഡല്‍ ഫ്രാഞ്ചൈസികള്‍ പ്രത്യേക പിന്‍കോഡില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

അതാത് പ്രദേശത്തെ ബുക്കിംഗും വിതരണവും നടത്തുന്നത് മോഡൽ ഫ്രാഞ്ചൈസി വഴിയാണ്. ഫ്രാഞ്ചൈസികളിൽ 90 ശതമാനവും വരുമാനത്തിൽ 75 ശതമാനം വരുമാനവും കമ്പനിക്ക് ലഭിക്കുന്നത് ഇതുവഴിയാണ്. കോര്‍പ്പറേറ്റ് ഇടപാടുകള്‍ക്കായാണ് എന്റര്‍പ്രൈസ് ഫ്രാഞ്ചൈസി അനുവദിക്കുന്നത്. സാധനങ്ങള്‍ ഡെലവിറ നടത്തുന്നതിനാണ് ഡെലവറി ഫ്രാഞ്ചൈസി. ഉപഭോക്താക്കളുടെ പിൻകോഡിലുള്ള ബുക്കിം​ഗ് നടത്താന്‍ ഇവർക്ക് സാധിക്കില്ല. 

Also Read: പാൽ വിറ്റ് നേടാം മാസ വരുമാനം; കുറഞ്ഞ മുതൽ മുടക്കിൽ മിൽമ തരും പണി; എങ്ങനെ ഏജൻസിയെടുക്കാംAlso Read: പാൽ വിറ്റ് നേടാം മാസ വരുമാനം; കുറഞ്ഞ മുതൽ മുടക്കിൽ മിൽമ തരും പണി; എങ്ങനെ ഏജൻസിയെടുക്കാം

നിക്ഷേപം

നിക്ഷേപം

മോഡൽ ഫ്രാഞ്ചൈസി ആരംഭിക്കാനുള്ള ചെലവുകൾ എത്രയാണെന്ന് നോക്കാം. ഫ്രാഞ്ചൈസി ഫീസ് ഡിടിഡിസി വാങ്ങുന്നില്ല. സെക്യൂരിറ്റി ഡെപ്പോസിറ്റാണ് ഈടക്കുന്നത്. പ്രദേശം അടിസ്ഥാനപ്പെടുത്തി ഫ്രാഞ്ചൈസി ആരംഭിക്കാന്‍ വ്യത്യസ്ത നിരക്കാണ് ഡിടിഡിസി ഈടാക്കുന്നത്. പ്രദേശങ്ങളെ ന​ഗരം, ഇടത്തരം, ​ഗ്രാമം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. നഗരങ്ങളില്‍ 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. കാറ്റഗറി ബി നഗരങ്ങളില്‍ ഇത് 1 ലക്ഷവും കാറ്റഗറി ​ഗ്രാമങ്ങളില്‍ 50,000 രൂപയുമാണ് ആവശ്യം.

Also Read: പ്രതിമാസം 60,000 രൂപയുടെ അധിക വരുമാനം; ബാങ്കുകൾക്കായി എടിഎം ആരംഭിക്കാം; ഫ്രാഞ്ചൈസി ബിസിനസ് ഇങ്ങനെAlso Read: പ്രതിമാസം 60,000 രൂപയുടെ അധിക വരുമാനം; ബാങ്കുകൾക്കായി എടിഎം ആരംഭിക്കാം; ഫ്രാഞ്ചൈസി ബിസിനസ് ഇങ്ങനെ

മുറി

മുറി

മുറി തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. താഴത്തെ നിലയിലായിരിക്കണം ഓഫീസിനായി മുറി കണ്ടത്തേണ്ടത്. 300-450 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. എ കാറ്റഗറി നഗരത്തില്‍ നാല് തൊഴിലാളികളും ബി കാറ്റഗറി നഗരത്തില്‍ മൂന്ന് തൊഴിലാളികളും സി കാറ്റഗറി നഗരത്തില്‍ കുറഞ്ഞത് 2 പേരും തൊഴിലാളികളായി വേണം. വരുമാനത്തിന്റെ 10 ശതമാനം റോയല്‍റ്റി ഫീസായി ഡി‍ടിഡിസിക്ക് നല്‍കണം. 

Also Read: പ്രായം കൂടുന്നതിന് അനുസരിച്ച് ചെലവ് കൂടും; 60 കഴിഞ്ഞവര്‍ക്ക് അധിക വരുമാനത്തിന് 2 നിക്ഷേപങ്ങള്‍ നോക്കാംAlso Read: പ്രായം കൂടുന്നതിന് അനുസരിച്ച് ചെലവ് കൂടും; 60 കഴിഞ്ഞവര്‍ക്ക് അധിക വരുമാനത്തിന് 2 നിക്ഷേപങ്ങള്‍ നോക്കാം

അപേക്ഷ

അപേക്ഷ

സെക്യൂരിറ്റി നിക്ഷേപമായി തുകയോടൊപ്പം വിവിധ രേഖകളടക്കമാണ് അപേക്ഷിക്കേണ്ടത്. തിരിച്ചറിയല്‍ രേഖയായി വേട്ടേഴ്‌സ് ഐഡിയോ ഡ്രൈവിംഗ് ലൈസന്‍സോ നല്‍കണം. മേല്‍വിലാസ രേഖയായി റേഷന്‍ കാര്‍് വിവരങ്ങള്‍. കെട്ടിട വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍, റഫറന്‍സ് എന്നിവ ആവശ്യമുണ്ട്. ഡിടിഡിസി വെബസൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വരുമാനം

വരുമാനം

സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകുന്ന തുകയിൽ 5 ശതമാനത്തോളം ഡിടിഡിസി മാര്‍ക്കറ്റിംഗിനായി ഉപയോഗിക്കും. തൊഴിലാളികള്‍ക്ക് പരിശീലനത്തോടൊപ്പം സോഫ്റ്റ്‍വെയര്‍, സ്റ്റാഫ് ഡ്രസ് മറ്റു സൗകര്യങ്ങള്‍ എന്നിവ ഡിടിഡിസി ഒരുക്കും. 15 ദിവസത്തിനുള്ളില്‍ അപേക്ഷ പൂർത്തിയാക്കി ബിസിനസ് ആരംഭിക്കാൻ സാധിക്കും. മാസത്തില്‍ ശരാശരി 1.50 ലക്ഷം രൂപയുടെ ബിസിനസ് കാറ്റഗരി എ നഗരങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാം. കാറ്റഗറി ബിയില്‍ 75,000 രൂപയുടെയും കാറ്റഗറി സിയില്‍ഡ 40,000 രൂപയുടെയും ബിസിനസാണ് പ്രതീക്ഷിക്കുന്നത്.

Read more about: business
English summary

Invest 50,000 Rs For DTDC Franchise And Get Up To Monthly Business Of 40,000 Rs; Here's Details

Invest 50,000 Rs For DTDC Franchise And Get Up To Monthly Business Of 40,000 Rs; Here's Details, Read In Malayalam
Story first published: Friday, November 4, 2022, 16:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X