സ്വര്‍ണ്ണത്തിന്റെ കുതിപ്പ് തുടരുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ്ണത്തിന്റെ കുതിപ്പ് തുടരുമോ?
ഇന്ത്യയിലെ സ്വര്‍ണത്തിന്റെ അവധി വ്യാപാരം അതിന്റെ റെക്കോഡ് ഉയരത്തിലാണ്. എന്തായിരിക്കും മുന്നോട്ടുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വിലയ സ്വാധീനിക്കുന്ന ഘടകങ്ങള്‍?

തീര്‍ച്ചയായും അമേരിക്കയിലെയും യൂറോപ്പിലെ സാമ്പത്തിക സ്ഥിതി തന്നെയാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും പ്രഖ്യാപിക്കാനിരിക്കുന്ന നയപരിപാടികള്‍ സ്വര്‍ണവിലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

 

ആഭ്യന്തര വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടാവുകയാണെങ്കില്‍ സ്വര്‍ണത്തിന് വിലകുറയാനാണ് സാധ്യത. കഴിഞ്ഞ കുറെ കാലങ്ങളായി ഓഹരി വിപണിയും ഇന്ത്യന്‍ രൂപയും താഴോട്ട് തന്നെ ഇറങ്ങിയതാണ് രാജ്യത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാക്കിയത്.
ലോകത്ത് സ്വര്‍ണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തീര്‍ച്ചയായും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റ് വര്‍ധിക്കുന്നതും വില വര്‍ധനവിനു കാരണമാകും.

ആഗോള ഓഹരി വിപണികള്‍ നഷ്ടത്തിലേക്ക് പോവുകയാണെങ്കില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് പണമൊഴുക്കാന്‍ തുടങ്ങുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിലവിലുള്ള കുതിപ്പില്‍ നിന്നും എളുപ്പത്തില്‍ ലാഭമുണ്ടാക്കുന്നതാണ് നല്ലത്. സ്വര്‍ണത്തിന്റെ കുതിപ്പ് വലിയൊരു കുമിളയ്ക്ക് തുല്യമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.

English summary

Gold, Future, Historic, Peak, It, Continue? സ്വര്‍ണം, വില, വര്‍ധന

Gold futures in India touched a historic peak this week, on sustained buying support and largely tracked global markets. Here are a few factors that could see further momentum in the precious metal.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X