സ്വര്‍ണത്തിനുള്ള തിക്കും തിരക്കും കുറയുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സ്വര്‍ണത്തിനുള്ള തിക്കും തിരക്കും കുറയുന്നോ?
കഴിഞ്ഞ സെപ്തംബറില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ച ചില ഇളവുകള്‍ സ്വര്‍ണത്തിനും സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള ഫണ്ടുകള്‍ക്കും ഡിമാന്റ് വര്‍ധിപ്പിച്ചിരുന്നു. പത്തുഗ്രാം സ്വര്‍ണത്തിന് 32425 രൂപവരെ വില ഉയര്‍ന്നിരുന്നു.

അമേരിക്കന്‍ ഫെഡറലിന്റെ ഭാഗത്തുനിന്നും കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍ സ്വര്‍ണം വാങ്ങികൂട്ടിയത്. ഇത്തരം ഇളവുകളിലൂടെ വിപണിയിലേക്ക് കൂടുതല്‍ പണം ഒഴുകുമെന്നും കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകൃഷ്ടരാകുമെന്നും സ്വപ്‌നം കണ്ടവര്‍ക്ക് തെറ്റി.

കഴിഞ്ഞ മൂന്നാഴ്ചയായി സ്വര്‍ണം നഷ്ടത്തിലൂടെയാണ് നീങ്ങുന്നത്. ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ബെന്‍ ബെര്‍നാങ്കെ സ്ഥാനമൊഴിയാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സ്വര്‍ണമേഖലയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വര്‍ധനവും സ്വര്‍ണവില കുറയാന്‍ കാരണമാണ്. ഈ വര്‍ഷം മാത്രം 10 ശതമാനത്തോളം വിലവര്‍ധിച്ചത് സ്വര്‍ണത്തെ സാധാരണ നിക്ഷേപകരില്‍ നിന്ന് അകറ്റുന്നുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ഇതിനു മറ്റൊരു കാരണമാണ്. ഇറക്കുമതി ചുങ്കത്തിലുണ്ടായിരുന്ന വര്‍ധനവും തിരിച്ചടി നല്‍കി.

English summary

Gold Price, Demand, Down, Why, സ്വര്‍ണം, വില, വര്‍ധനവ്, നിരക്ക്‌

Prior to the quantitative easing announced by the Federal Reserve in September, there was a mad scramble for gold - whether gold exchange traded funds, physical gold or gold futures.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X