സ്വര്‍ണ്ണത്തിന്റെ വില ഇടിയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ്ണത്തിന്റെ കഴിഞ്ഞ കൊല്ലങ്ങളിലെ വില കയറ്റം തുടരില്ലെന്നാണ് റിപ്പോര്‍ട്ട്. 2013ല്‍ സ്വര്‍ണ വില ഇനിയും താഴേയ്ക്ക് പോകുമെന്നാണ് ഉല്പന്ന വിലകളില്‍ ഗവേഷണം നടത്തുന്ന സിഎംപി ഗ്രൂപ്പിന്റെ പ്രവചനം.

ആഗോള തലത്തില്‍ സ്വര്‍ണ വില ഇടിഞ്ഞാലും ഇന്ത്യയില്‍ അതേ നിലയില്‍ വില താഴുമെന്ന് കരുതാനാവില്ല. ഇന്ത്യ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതുകൊണ്ട് യു എസ് ഡോളറിന്റെ രൂപ മൂല്യം കൂടിയായിരിയ്ക്കും ഇന്ത്യയിലെ സ്വര്‍ണവിലയെ നിയന്ത്രിയ്ക്കുക. കഴിഞ്ഞ കുറേ കാലമായി ഡോളറിന്റെ രൂപ മൂല്യം മുകളിലേയ്ക്കാണ്. 2013 മാര്‍ച്ച് 29 ന് ഒരു യു എസ് ഡോളറിന്റെ വില 54.28 രൂപയാണ്. ഇത് കാര്യമായി താഴേയ്ക്ക് പോകുന്നില്ലെന്നതാണ് ഇന്ത്യന്‍ സ്വര്‍ണവിപണിയുടെ പ്രശ്നം.

സ്വര്‍ണ്ണത്തിന്റെ വില ഇടിയും
HDFC Bank: Quotes, News
BSE 1391.55BSE Quote0.8 (0.06%)
NSE 1391.55NSE Quote0.15 (0.01%)
INR
Indices
Sensex47,760.29Sensex Quote54.49 [0.11%]

 

സ്വര്‍ണവില ഇനിയും താഴുമെന്ന പൊതു ധാരണ കാരണം ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിയ്ക്കുന്നത് കുറയും. ഇതാണ് സ്വര്‍ണവില ഇനിയും താഴാന്‍ കാരണമാവുന്നതെന്നാണ് സിഎംപി ഗ്രൂപ്പ് പറയുന്നത്.

സിഎംപി ഗ്രൂപ്പിന്റെ ഈ നിരീക്ഷണം വന്നതോടെ പ്രമുഖ അന്താരാഷ്ട്ര ബാങ്കുകളെല്ലാം സ്വര്‍ണ വില അടുത്ത 30 ദിസത്തില്‍ തന്നെ താഴാന്‍ സാദ്ധ്യതയുണ്ടെന്ന പ്രവചിയ്ക്കുന്നു. മെച്ചപ്പെടുന്ന യു എസ് സാമ്പത്തിക നിലയും യു എസ് സര്‍ക്കാര്‍ ബോണ്ട് വാങ്ങുന്നത് തുടങ്ങാനുള്ള സാദ്ധ്യതയുമാണ് ഈ ബാങ്കുകള്‍ സ്വര്‍ണ വില കുറയാനായി കാണുന്ന മറ്റ് കാരണങ്ങള്‍.

2000 മുതല്‍ സ്വര്‍ണ വില കയറുകയാണ്. 2000ല്‍ ഔണ്‍സിന് 280 ഡോളറായിരുന്ന സ്വര്‍ണ വില 2013ല്‍ 1598 ഡോളറായി. 2000 ല്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തോടെയായിരുന്നു സ്വര്‍ണവില കയറ്റം തുടങ്ങിയത്. ലേമാന്‍ ബ്രദേസ് എന്ന കമ്പനിയുടെ തകര്‍ച്ചയ്ക്ക് പിന്നാലെ ആയിരുന്നു 2000 ലെ ആഗോള സാമ്പത്തിക തകര്‍ച്ച. ഇതിനെ തുടര്‍ന്ന് ഓഹരി വിപണിയും ഭൂമി വിലയും തകര്‍ന്നു. ഇതാണ് സ്വര്‍ണ വിപണിയ്ക്ക് ഗുണകരമായത്.

കഴിഞ്ഞ 12 വര്‍ഷമായി തുടരുന്ന സ്വര്‍ണവില കയറ്റത്തിന് ഒരു വിരാമം 2013 ല്‍ ഉണ്ടാവുമെന്നാണ് ആഗോള വിലയിരുത്തല്‍. സ്വര്‍ണവിലയുടെ തകര്‍ച്ചയെ കാണേണ്ടത് ആഗോള സാമ്പത്തിക മാന്ദ്യം മാറുന്നതിന്റെ പശ്ചാത്തലത്തിലാണ്. യു എസ് സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ സ്വര്‍ണ വില കുറയും. ആഗോള സാമ്പത്തിക നിലവീണ്ടും വഷളായാല്‍ സ്വര്‍ണ വില വീണ്ടും കയറുക തന്നെ ചെയ്യും. വന്‍ വിലയ്ക്ക് സ്വര്‍ണം വാങ്ങികൂട്ടിയവര്‍ക്ക് ഇത് അത്ര ശുഭ വാര്‍ത്ത അല്ല.

English summary

Gold Price to go down, Dollar Rupee Rate, India, സ്വര്‍ണ വില വീണ്ടും താഴും, ഡോളര്‍ വില

The CMP Group, a leading commodities research group in a note on 2013 March 26,Tuesday said that the average price of gold is expected to fall in 2013 as fading fears of catastrophic market events prompt investors to scale back bullion purchases. But because of high dollar price of rupee it is not reflected fully in Indian Market
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X