ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത് നവംബര്‍ 30ലേക്ക് നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാറിന്റെ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത് നവംബര്‍ 30ലേക്ക് നീട്ടി. നിക്ഷേപകരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചതിലേറെ വര്‍ധനവുണ്ടായതിനെതുടര്‍ന്നാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത് നീട്ടിയത്

 

നേരത്തെ നിശ്ചയിച്ചതുപ്രകാരം നവംബര്‍ 26നാണ് ബോണ്ട് പുറത്തിറക്കേണ്ടത്. ആര്‍ബിഐയുടെ കോര്‍ ബാങ്കിങ് സംവിധാനമായ ഇകുബറിലേയ്ക്ക് അപേക്ഷകള്‍ അപ് ലോഡ് ചെയ്യാനുള്ളതിനാലാണ് തിയതി നീട്ടേണ്ടിവന്നത്. ബാങ്കുകള്‍, തിരഞ്ഞെടുത്ത തപാല്‍ ഓഫീസുകള്‍ എന്നിവ വഴി ബോണ്ടിനുള്ള അപേക്ഷകള്‍ നവംബര്‍ അഞ്ച് മുതല്‍ 20വരെയാണ് സ്വീകരിച്ചത്.

ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത് നവംബര്‍ 30ലേക്ക് നീട്ടി

ബാങ്കുകള്‍വഴി 150 കോടിയിലേറെ രൂപ സമാഹരിക്കപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. വിപണി വിലയില്‍ വ്യതിയാനം വന്നിട്ടും കൂടിയ വിലയ്ക്ക് ബോണ്ട് വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചത് പദ്ധതി വിജയകരമാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയായ 2,684 രൂപയ്ക്ക് തുല്യമായ മൂല്യത്തിനാണ് ബോണ്ട് പുറത്തിറക്കുക. രണ്ട് ഗ്രാമാണ് ചുരുങ്ങിയ നിക്ഷേപം. പരമാവധി 500 ഗ്രാംവരെ നിക്ഷേപിക്കാം.കേന്ദ്രസര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്.അപേക്ഷയിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് നാല് ദിവസം കൂടി നീട്ടിയതെന്ന് ആര്‍ബിഐ അറിയിച്ചു.

English summary

Sovereign Gold Bond scheme launch postponed to Nov 30

The launch of gold bonds, as part of the Sovereign Gold Bond scheme, has been postponed to November 30 from November 26, the finance minitsry said on Wednesday.
English summary

Sovereign Gold Bond scheme launch postponed to Nov 30

The launch of gold bonds, as part of the Sovereign Gold Bond scheme, has been postponed to November 30 from November 26, the finance minitsry said on Wednesday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X