ബിസിനസ് ചെയ്യാം ആപ്പിലൂടെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഒരുവിധം ബിസിനസുകാരെല്ലാം ഇടപാടുകള്‍ക്കായി സ്മാര്‍ട്ടഫോണിനെ ആശ്രയിക്കുന്നുണ്ട്. ബിസിനസ് കാര്യക്ഷമമായി നടത്താന്‍ ചെറുകിട വ്യാപാരികളെ സഹായിക്കുന്ന 3 ആന്‍ഡ്രോയിഡ് ആപ്പുകളാണ് ഇപ്പോള്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടുള്ളത്.

ബിസിനസ് ബന്ധങ്ങള്‍ വളര്‍ത്താനും, ടീം മാനേജ്മെന്റ് വര്‍ധിപ്പിക്കാനും, ബിസിനസ് ഇടപാടുകള്‍ നടത്താനും സഹായിക്കുന്ന സ്പ്രൈയ്റ്റ്ലി, കണക്ഷന്‍സ്, കയ്സലാ എന്നീ ആപ്പുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.

ബിസിനസ് നടത്തുന്ന വ്യക്തികളുടെയും ബിസിനസിന്റെയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ ആപ്പുകള്‍ മൈക്രോസോഫ്റ്റ് ഗ്യാരേജിലൂടെയാണ് പുറത്തിറക്കിയത്.

സ്പ്രൈയ്റ്റ്ലി

സ്പ്രൈയ്റ്റ്ലി

ഫോണില്‍ ഡിജിറ്റല്‍ ഉളളടക്കങ്ങള്‍ ഉണ്ടാക്കാനുള്ളതാണ് സ്പ്രൈയ്റ്റ്ലി എന്ന ആപ്പ്. ചെറുകിട ബിസിനസുകാര്‍ക്കാണ് ഇത് കൂടുതല്‍ ഉപയോഗപ്രദമാകുക. ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ ആളുകളിലേക്ക് എത്തിക്കാനും സഹായിക്കുന്നതാണ്. പിഡിഎഫ് എക്സ്പോര്‍ട്ട് ചെയ്യാനും മെയിലിലൂടെ പിഡിഎഫ് കണ്ടന്റുകള്‍ ഷെയര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.

കണക്ഷന്‍സ്

കണക്ഷന്‍സ്

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങളും ഒപ്പം ബിസിനസ് സംബന്ധമായ വിവരങ്ങളും ഈ ആപ്പ് ഉപയോഗിച്ച് ഓര്‍ഗനൈസ് ചെയ്യാനാവും. പെട്ടെന്ന് വിവരങ്ങള്‍ കുറിക്കാനും വിവരങ്ങള്‍ ഷെയര്‍ ചെയ്യാനും സഹായിക്കുന്നതാണ് ഈ ആപ്പ്. ഫോണ്‍കോളുകള്‍ക്കിടയില്‍ തന്നെ നോട്ടുകളും റിമൈന്‍ഡറുകളും സെറ്റ് ചെയ്യാനും ഈ ആപ്പില്‍ സൗകര്യമുണ്ട്.

ഓരോ കോണ്ടാക്ടിനുംപ്രത്യേകം റിമൈന്‍ഡറുകള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്നതിലൂടെ ഫോളോ അപ്പുകള്‍ കൃത്യമായി ചെയ്യാനാവും. ഗാലറിയില്‍ ചിത്രങ്ങള്‍ ചേര്‍ത്ത് വിഷ്വല്‍ നോട്ടുകളും റിമൈന്‍ഡറുകളും ക്രമീകരിക്കാനാകും. കോണ്ടാക്ടിലുളളവര്‍ക്ക് എസ്എംഎസ് ടെംപ്ലേറ്റ് ഉപയോഗിച്ച് ബിസിനസ് സംബന്ധമായതും വ്യക്തിപരമായതുമായ സന്ദേശങ്ങള്‍ അയക്കാനുമാവും.

 

കയ്സലാ

കയ്സലാ

ജോലികള്‍ ചുമതലപ്പെടുത്താനും ട്രാക്കിംഗിനും സഹായിക്കുന്നതാണ് ഈ ആപ്പ്. യാത്രയിലായിരിക്കുമ്പോള്‍ പോലും വിവരങ്ങള്‍ ട്രാക്ക് ചെയ്യാനുംടീം അംഗങ്ങളുമായി ബന്ധപ്പെടാനും,ഓരോ പ്രൊജക്ടുകള്‍ക്കും പ്രത്യേകം ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കാനും ഗ്രൂപ്പംഗങ്ങളുടെ ജോലിയെക്കുറിച്ചും ലോക്കേഷന്‍, ചിത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്യാനാവും.

 

 

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

ഇപ്പോള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുളള സ്പ്രൈയ്റ്റ്ലി, കണക്ഷന്‍സ്, കയ്സലാ എന്നീ ആപ്പുകള്‍ വൈകാതെ ഐഒഎസ് പ്ലാറ്റ്ഫോമിലും ലഭ്യമാകും.

English summary

Microsoft Garage launches new apps for business

Microsoft Garage launches new apps: Sprightly, Connections and Kaizala.
Story first published: Wednesday, May 11, 2016, 17:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X