ഒരു രൂപയില്‍ വണ്‍ പ്ലസ് ഫോണ്‍,ദീപാവലി ആഘോഷിക്കാന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ദീപാവലിക്ക് വമ്പന്‍ ഓഫറുകളുമായി സ്മാര്‍ട്‌ഫോണ്‍ വിപണി. ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളുമാണ് ഓരോ സ്മാര്‍ട്‌ഫോണ്‍ കമ്പനികളും മുന്നോട്ടുവെയ്ക്കുന്നത്. പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് ഇപ്പോള്‍ത്തന്നെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

 

ദീവാലി ഡാഷ് സെയില്‍

ദീവാലി ഡാഷ് സെയില്‍

ഒക്ടോബര്‍ 24 മുതല്‍ 26 വരെ ദീവാലി ഡാഷേ സെയിലാണ് വണ്‍ പ്ലസ് അവതരിപ്പിക്കുന്നത്. വണ്‍പ്ലസിന്റെ സോഫ്റ്റ് ഗോള്‍ഡ് വാരിയന്റ്, വണ്‍ പ്ലസ് ആക്‌സസറീസ് എന്നിവയെല്ലാം ഒരു രൂപയില്‍ ഈ സെയിലില്‍ സ്വന്തമാക്കാനാകും.

 ഓഫര്‍ സ്വന്തമാക്കാന്‍

ഓഫര്‍ സ്വന്തമാക്കാന്‍

ഉപഭോക്താക്കള്‍ക്ക് വണ്‍ പ്ലസ് സ്റ്റോറില്‍ രജിസ്റ്റര്‍ ചെയ്ത് ഫ്‌ളാഷ് സെയിലില്‍ പങ്കുചേരാം. ഐഡി ക്രിയേറ്റ് ചെയ്ത് ബില്ലിംഗ്,പേയ്‌മെന്റ് വിവരങ്ങള്‍ നല്‍കണം.

വാര്‍ത്ത ഷെയര്‍ ചെയ്താല്‍ മാത്രം ഓഫര്‍

വാര്‍ത്ത ഷെയര്‍ ചെയ്താല്‍ മാത്രം ഓഫര്‍

ഈ ഓഫര്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വണ്‍ പ്ലസിന്റെ ഫ്ളാഷ് സെയിലിനെ കുറിച്ച് ഉപഭോക്താക്കള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വാര്‍ത്ത ഷെയര്‍ ചെയ്യണം. ഷെയര്‍ ചെയ്ത ആള്‍ക്കാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം ലഭിക്കും.

നിലവിലുള്ള ഉപഭോക്താക്കള്‍ക്കും സമ്മാനം

നിലവിലുള്ള ഉപഭോക്താക്കള്‍ക്കും സമ്മാനം

ഇപ്പോള്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും വണ്‍പ്ലസ് സമ്മാനങ്ങള്‍ നല്‍കും. 250 രൂപയുടെ കൂപ്പണ്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കും. Read Also: ഓപ്പോ ഫോണുകള്‍ ആപ്പിളിനേക്കാള്‍ അടിപൊളി, ആപ്പിളിനെ കടത്തിവെട്ടി ഓപ്പോ

ഷവോമിയിലും ഫ്‌ളാഷ്‌സെയില്‍

ഷവോമിയിലും ഫ്‌ളാഷ്‌സെയില്‍

ഉത്സവകാലത്തോടനുബന്ധിച്ച് ഷവോമിയും ഒക്ടോബര്‍ 17 മുതല്‍ 19 വരെ ഫ്‌ളാഷ് സെയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1 രൂപയ്ക്കാണ് ഷവോമിയുടെ റെഡ്മി നോട്ട്,മി മാക്‌സ് എന്നീ ഫോണുകള്‍ ലഭ്യമാവുക. ഫോണ്‍ അനുബന്ധ ഉപകരണങ്ങളും ഈ ഓഫറില്‍ ലഭിക്കും. Read Also: ഒരു രൂപയുണ്ടോ കൈയില്‍, സ്മാര്‍ട്‌ഫോണ്‍ വാങ്ങിക്കാം

English summary

After Xiaomi, OnePlus to offer Re 1 Diwali Dash Sale

After Xiaomi, OnePlus will join the band wagon of Diwali mega sales, with the Diwali Dash Sale, on its newly launched ecommerce store. Similar to Xiaomi's Re 1 sale, OnePlus will also be selling OnePlus accessories and handsets after users register for the event.
Story first published: Wednesday, October 19, 2016, 12:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X