ബജറ്റില്‍ യാത്ര ചെയ്യാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പുതിയ ബജറ്റ് യാത്രയ്‌ക്കൊരുങ്ങിക്കോളൂ. ഡിസംബര്‍ രണ്ടു മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലേക്കു നേരിട്ട് സര്‍വീസ് ആരംഭിക്കുക. റിയാദ് സര്‍വീസിനോടൊപ്പം ചെന്നൈയില്‍നിന്നു സിംഗപ്പൂരിലേക്കും പുതിയ സര്‍വീസ് കമ്പനി ആരംഭിക്കും.

 

ഏറ്റവും ദൈര്‍ഘ്യമുള്ള സര്‍വീസ്

ഏറ്റവും ദൈര്‍ഘ്യമുള്ള സര്‍വീസ്

തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. കരിപ്പൂരില്‍നിന്നു 9321ാം നമ്പര്‍ ഫ്‌ളൈറ്റ് രാവിലെ 9.15നാണ് പുറപ്പെടുക 11.45ന് റിയാദില്‍ എത്തും. റിയാദില്‍നിന്നു 9 322ാം നമ്പര്‍ ഫ്‌ളൈറ്റ് ഉച്ചകഴിഞ്ഞ് 1.15ന് പുറപ്പെട്ട് രാത്രി 8.45ന് കരിപ്പൂരില്‍ എത്തും. കരിപ്പൂരില്‍നിന്നുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസായിരിക്കുമിത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍

കരിപ്പൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ 134 സര്‍വീസുകള്‍ നടത്തുന്നുണ്ട്. 14 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 500 ആഭ്യന്തര സര്‍വീസുകളും നടത്തുന്നു.

സര്‍വീസുകള്‍ വിപുലമാക്കും

സര്‍വീസുകള്‍ വിപുലമാക്കും

ഗള്‍ഫ് മേഖലയില്‍ 13 വിമാനത്താവളങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുള്ളത്. നിലവില്‍ 21 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇത് ഈ വര്‍ഷത്തില്‍ തന്നെ 23 എണ്ണം ആകും.

ലാഭം 25% കൂടും

ലാഭം 25% കൂടും

നടപ്പു സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വരുമാനം 25 ശതമാനം കൂടുമെന്നാണു കണക്കുകൂട്ടുന്നത്. യാത്രക്കാര്‍ക്കു ചായയും ലഘുഭക്ഷണവും സൗജന്യമായി നല്‍കാനും പദ്ധതിയുണ്ട്. ഈ വര്‍ഷം 105 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം എയര്‍ ഇന്ത്യ നേടിയിരുന്നു. Read Also: ഹാന്‍ഡ് ബാഗില്‍ ഭാരം കൂടിയാല്‍ 900 രൂപ

English summary

Air India Express to launch new flight to Singapore and Riyadh

Air India Express launching new flights to Saudi Arabia and Singapore and increasing its aircraft fleet size to 25 by the end of the next year.
Story first published: Thursday, October 20, 2016, 14:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X