പൊന്നിന് തിളക്കമേറുന്നു, സ്വര്‍ണവില 23000 രൂപ കടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണത്തിന് വിലക്കയറ്റത്തിന്റെ നാളുകള്‍. കേരളത്തില്‍ സ്വര്‍ണ വില പവന് 23000 രൂപ കടന്നു. 200 രൂപയുടെ വര്‍ധനവാണ് ഒറ്റ ദിവസം കൊണ്ട് സ്വര്‍ണവിലയിലുണ്ടായത്. 23,120 രൂപയാണിപ്പോള്‍ പവന് വില.

 

ആഴ്ച ആരംഭിച്ചപ്പോള്‍ സ്വര്‍ണവില 22,760 രൂപ മാത്രമായിരുന്നു. പക്ഷേ വെള്ളിയാഴ്ചയായപ്പോഴേക്കും സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണുണ്ടായത്.

കഴിഞ്ഞ ദിവസത്തെ വില

കഴിഞ്ഞ ദിവസത്തെ വില

ബുധനാഴ്ച് പവന് 160 രൂപ വര്‍ധിച്ച് 22,920 രൂപയായി. ഗ്രാമിന് 2865 രൂപ എന്ന നിരക്കിലാണ് കേരളത്തിലെ ജ്വല്ലറികളില്‍ വ്യാഴാഴ്ച വ്യാപാരം നടന്നത്. .ഉത്സവസീസണായ ദീപാവലിയോടനുബന്ധിച്ച് പൊന്നിന് വില വര്‍ധിച്ചിരുന്നു.

 ജനുവരിയില്‍ 18,840 രൂപ

ജനുവരിയില്‍ 18,840 രൂപ

ഡല്‍ഹി വിപണിയില്‍ പവന് വില 200 രൂപ വര്‍ധിച്ച് 24,600 രൂപയായി. കഴിഞ്ഞ ജനുവരിയില്‍ സ്വര്‍ണത്തിന് പവന്് വില 18,840 രൂപയായിരുന്നു. 22.7 ശതമാനം വര്‍ധനയാണ് 10 മാസത്തിനിടെ സ്വര്‍ണവിലയിലുണ്ടായത്. Read Also:സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല, വില 33,500 രൂപ വരെ ഉയരും

സ്വര്‍ണ ഇറക്കുമതി കുറഞ്ഞു

സ്വര്‍ണ ഇറക്കുമതി കുറഞ്ഞു

2016ല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയിലും വന്‍തോതില്‍ കുറവ് ഉണ്ടായിട്ടുണ്ട്.ജ്വല്ലറി സമരവും 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയുമാണ് സ്വര്‍ണ ഇറക്കുമതി കുറഞ്ഞതിനുള്ള പ്രധാന കാരണങ്ങള്‍. സ്വര്‍ണ ഉപഭോഗത്തില്‍ ചൈനയോടൊപ്പം മുന്‍നിരയില്‍ നില്‍ക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. പ്രതിവര്‍ഷം ആയിരം ടണ്‍ സ്വര്‍ണം വരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ആര് വിജയിക്കുമെന്ന് സംബന്ധിച്ച അനിശ്ചിതത്വം കാരണമാണ് സ്വര്‍ണവിപണിയില്‍ വലിയ വില വ്യതിയാനങ്ങളുണ്ടാകുന്നത്. രാജ്യാന്തര വിപണിയില്‍ വില 0.39% ഉയര്‍ന്ന് ഔണ്‍സിന് 1302.50 ഡോളറിലെത്തി.

 ഓഹരിവിപണിയില്‍ ഇടിവ്

ഓഹരിവിപണിയില്‍ ഇടിവ്

യുഎസിലെ രാഷ്ട്രീയ രംഗത്തെ അനിശ്ചിതത്വം ലോകത്താകെ ഓഹരി വിപണികളില്‍ നല്ല ഇടിവുണ്ടാക്കിയിട്ടുണ്ട്. യുഎസ് ഡോളറും ദുര്‍ബലമായി. ഇതാണ് സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ എല്ലാവരും തിരഞ്ഞെടുക്കുന്നത്.

ഫെഡറല്‍ പലിശനിരക്കും നിര്‍ണായകം

ഫെഡറല്‍ പലിശനിരക്കും നിര്‍ണായകം

ട്രംപ് വിജയിക്കുകയാണെങ്കില്‍ ഡോളര്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നും സ്വര്‍ണം ഇനിയും ഉയരുമെന്നുമാണ് വിപണിയിലുള്ളവരുടെ അഭിപ്രായം. ഫെഡറല്‍ ബാങ്ക് പലിശ നിരക്കിലെടുക്കുന്ന തീരുമാനവും നിര്‍ണായകമാവും. Read Also: ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍

English summary

Gold in Best Run Since Brexit on Concern Trump May Be Triumphant

Gold is heading for the longest run of weekly gains since the U.K.’s Brexit vote roiled financial markets on rising concern that Republican candidate Donald Trump may prevail over Hillary Clinton in next week’s U.S. presidential election, buoying haven demand.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X