ഏപ്രില്‍ 1മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കും

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രില്‍ ഒന്നുമുതല്‍ യുഎഇ പൗരന്മാര്‍ക്കും യുഎഇയില്‍ ജീവിക്കുന്ന ഇതരരാജ്യക്കാര്‍ക്കും ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ അനുവദിക്കും. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-യുഎഇ ബന്ധത്തിലെ സുപ്രധാന നീക്കങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

 

കൂടാതെ ജിസിസി രാജ്യങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികംവൈകാതെ അഞ്ചുവര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇന്ത്യ അനുവദിക്കും. എന്നാല്‍, ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ആയി വരുന്നതേയുള്ളൂ. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അംബാസഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിസയുടെ ഫീസ്

വിസയുടെ ഫീസ്

യുഎഇയിലായിരിക്കും ഇന്ത്യയിലേക്കുള്ള മള്‍ട്ടിപ്പിള്‍ വിസ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നത്. 15,000 ദിര്‍ഹമാണ് ഇത്തരം വിസയ്ക്ക് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് ധാരാളംപേര്‍ നിരന്തരം യാത്രചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്കായി അഞ്ചുവര്‍ഷത്തേക്കുള്ള വിസ അനുവദിച്ചാല്‍ ഇതുസംബന്ധിച്ച തിരക്കുകളും കുറയ്ക്കാന്‍ കഴിയുമെന്ന് പത്രസമ്മേളനത്തില്‍ നവ്ദീപ് സൂരി അറിയിച്ചു.

വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ഇമാറാത്തികള്‍ക്കും യുഎഇയില്‍ താമസക്കാരായ ബിസിനസുകാര്‍ക്കും മള്‍ട്ടിപ്പിള്‍ ബിസിനസ് എന്‍ട്രി വിസ അനുവദിക്കും. എന്നാല്‍, ബയോമെട്രിക് ഡാറ്റ, വ്യക്തിഗത അഭിമുഖം എന്നിവക്ക് ശേഷം മതിയായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഇത് നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥാപനങ്ങളെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇപ്പോള്‍തന്നെ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് അതിനാവശ്യമായ വിസ നല്‍കുന്നുണ്ട്. അഞ്ചുവര്‍ഷത്തേക്ക് ബിസിനസ്, ടൂറിസ്റ്റ് വിസ നല്‍കുന്നതോടെ ഇന്ത്യയിലേക്കുള്ള വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും.

അബുദാബി ഷെയ്ക്കിന്റെ ഇന്ത്യന്‍ സന്ദര്‍ശനം നാഴികക്കല്ലായി

അബുദാബി ഷെയ്ക്കിന്റെ ഇന്ത്യന്‍ സന്ദര്‍ശനം നാഴികക്കല്ലായി

2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരു വര്‍ഷത്തിനിടയില്‍ നടത്തിയ രണ്ട് ഇന്ത്യാ സന്ദര്‍ശനങ്ങളും ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 26ന് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തതാണ് ഏറ്റവും ഒടുവിലത്തേത്. ഇതൊരു അപൂര്‍വതയാണ്.

അബുദാബിയില്‍ ഈയിടെ നടന്ന 'ഐഡക്സ്' എന്ന പ്രതിരോധസാമഗ്രികളുടെ പ്രദര്‍ശനത്തിലും ദുബായില്‍ നടന്നുവരുന്ന 'ഗള്‍ഫുഡ്' പ്രദര്‍ശനത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢ ബന്ധത്തിന്റെ പ്രതിഫലനം പ്രകടമായിരുന്നു.

അറബി നാടിന്റെ നെറുകയില്‍ വീണ്ടും മലയാളികള്‍, യുഎഇലെ ഏറ്റവും പണക്കാരായ മലയാളികള്‍ ആരൊക്കെ!!!

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കും

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കും

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായും ആര്‍ക്കും ഇതിനായി കോണ്‍സുലേറ്റിനെ സമീപിക്കാമെന്നും സൂരിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്ഥലം മാറിപ്പോകുന്ന കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു. കോണ്‍സുലേറ്റിന് കീഴില്‍ പാസ്പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങള്‍ മികച്ച നിലയില്‍ തന്നെ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍സുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ഒരു ആപ്പ് നിലവിലുണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്നും പൊതുസമൂഹത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു

ഇന്ത്യ-യുഎഇ യോജിച്ച് പ്രവര്‍ത്തിക്കുന്ന മേഖലകള്‍

ഇന്ത്യ-യുഎഇ യോജിച്ച് പ്രവര്‍ത്തിക്കുന്ന മേഖലകള്‍

വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്.

യെമനിലേക്കുള്ള ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്റ് ഒഴിവാക്കണം

യെമനിലേക്കുള്ള ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്റ് ഒഴിവാക്കണം

അത്യന്തം സംഘര്‍ഷ ഭരിതമായ യെമെനിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യരുതെന്ന് അംബാസഡര്‍ മുന്നറിയിപ്പ് നല്‍കി. അവിടത്തെ സാഹചര്യം അങ്ങേയറ്റം അപകടകരമാണ്. അതുപോലെ, മറ്റു താല്‍പര്യങ്ങള്‍ക്ക് പുറത്ത് അവിടേക്ക് പോകുന്നവര്‍ സ്വന്തം ജീവന്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും കൂടി അപായപ്പെടുത്തുകയാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

വിദേശത്ത് ജോലി നോക്കുന്ന മലയാളികള്‍ക്ക് ഇനി നല്ല കാലം; യുഎഇയില്‍ പുതിയ വിസ പദ്ധതിക്ക് അംഗീകാരം

English summary

Multiple entry visa from UAE to India from April 1st

Multiple entry visa from UAE to India from April 1st
Story first published: Friday, March 3, 2017, 10:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X