ഫാസ്ട്രാക്ക് എച്ച്1ബി വിസയ്ക്ക് യുഎസ്സില്‍ താല്‍ക്കാലിക വിലക്ക്;ഏറ്റവും തിരിച്ചടി ഇന്ത്യാക്കാര്‍ക്ക്

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ പൗരത്വത്തിനു ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയായി എച്ച്1ബി വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവച്ചു. ഫാസ്റ്റ് ട്രാക്ക് രീതിയിലുള്ള അപേക്ഷകളാണ് പരിഗണിക്കാതിരിക്കുകയെന്നാണ് വിവരം.ഏപ്രില്‍ മൂന്നു മുതല്‍ ആറു മാസത്തേക്കാണ് നിരോധനം. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ വിഭാഗത്തിന്റേതാണ് നടപടി. ഇക്കാലയളവില്‍ വിസയ്ക്കായുള്ള ഫോറം I-907, ഫോറം I - 129 നല്‍കാനുമാകില്ല. ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ
പുതിയ നയത്തിന്റെ ഭാഗമായാണ് നടപടി. നിരോധനം എത്രകാലം വരെ നീളുമെന്ന് വ്യക്തമായിട്ടില്ല.

 

ഫാസ്ട്രാക്ക് എച്ച്1ബി വിസയ്ക്ക് യുഎസ്സില്‍ വിലക്ക്

പ്രതിവര്‍ഷം 60,000 ലേറെ എച്ച്1ബി വിസയാണ് അമേരിക്ക നല്‍കുന്നത്. ഇതില്‍ ഏറിയ പങ്കും ഇന്ത്യാക്കാര്‍ക്കാണ് നല്‍കിയിരുന്നത്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഐടി പ്രഫഷണലുകളെ അയക്കുന്നതിന് സ്ഥാപനങ്ങള്‍ ആശ്രയിച്ചിരുന്നത് എച്ച്1ബി വിസയെയായിരുന്നു.

വിസാ നിരോധനം ഉദ്യോഗാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. ആറുവര്‍ഷ കാലാവധിയില്‍ നിരവധി ഇന്ത്യക്കാരും വ്യവസായികളും അമേരിക്കയില്‍ താമസിക്കുന്നുണ്ട്. പുതിയ ഉത്തരവ് ഇവര്‍ക്കെല്ലാം തിരിച്ചടിയാവും. 4,00,000 ഇന്ത്യക്കാര്‍ അമേരിക്കയില്‍ ഉണ്ടെന്നാണ് കണക്ക്.

നേരത്തെ, ട്രംപ് ഭരണകൂടം എച്ച്1ബി വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചിരുന്നു. എച്ച്1ബി വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നത് ട്രംപിന്റെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.

പ്രവാസികളേ ശ്രദ്ധിക്കൂ....എങ്ങനെ സാമ്പത്തികമായി നിങ്ങളെ കുടുംബത്തെ സേഫാക്കാം, ഇതാ ചില പൊടിക്കൈകള്‍

English summary

Fasttrack H1B visa is banned in USA for six months

Fasttrack H1B visa is banned in USA for six months
Story first published: Saturday, March 4, 2017, 15:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X