ജിഎസ്ടി: ഹോണ്ട കാറുകൾക്ക് 1.31 ലക്ഷം രൂപ കുറവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ഹോണ്ട കാറുകളുടെ വിലയിൽ വൻ കുറവ്. 1.31 ലക്ഷം രൂപ വരെയാണ് കാറുകളുടെ വിലയിൽ കുറവുള്ളത്. ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ഉപഭോക്താക്കൾക്ക് ജിഎസ്ടിയുടെ ഗുണം പൂർണമായും ലഭിക്കുന്നതിന് വേണ്ടിയാണ് കമ്പനി വിലയിൽ വൻ കുറവ് വരുത്തിയിരിക്കുന്നത്.

 

വിവിധ മോഡലുകൾ

വിവിധ മോഡലുകൾ

ഹാച്ച്ബാക്ക് മോഡലായ ബ്രിയോയ്ക്ക് 12,279 രൂപ വരെയും സെഡാൻ അമെയ്സിന് 14,825 വരെയുമാണ് കമ്പനി കുറച്ചിരിക്കുന്നത്. കൂടാതെ, ജാസ്സിന്റെ വില 10,031 രൂപ വരെയും അടുത്തിടെ പുറത്തിറക്കിയ മോഡലായ WR-Vയുടെ വില 10,064 രൂപ വരെയും കുറച്ചിട്ടുണ്ട്.

സിആർ വിയ്ക്ക് 1,31,663 രൂപ കുറവ്

സിആർ വിയ്ക്ക് 1,31,663 രൂപ കുറവ്

എസ്യുവി ശ്രേണിയിൽപ്പെട്ട സിആർ വിയ്ക്ക് 1,31,663 രൂപ വരെയാണ് കുറവ്. കൂടാതെ സെഡാൻ സിറ്റിക്ക് 16,510 രൂപ മുതൽ 28,005 രൂപ വരെ വിലക്കുറവുണ്ട്. ബിആർ-വിയുടെ വിലയും 30,387 രൂപ വരെ കുറയും.

വിലയിൽ മാറ്റം

വിലയിൽ മാറ്റം

ഓരോ സംസ്ഥാനങ്ങളിലും ഹോണ്ടയുടെ വിവിധ മോഡലുകൾക്ക് നൽകിയിരിക്കുന്ന ഇളവ് വ്യത്യസ്തമായിരിക്കും. നികുതിയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം.

മാരുതിയുടെ വിലയും കുറച്ചു

മാരുതിയുടെ വിലയും കുറച്ചു

ജിഎസ്ടി നിലവിൽ വന്നതോടെ കമ്പനിക്ക് ലഭ്യമാകുന്ന ലാഭം ഉപഭോക്താക്കൾക്ക് നൽകാനാണ് മാരുതിയുടെയും തീരുമാനം. മാരുതിയുടെ വിവിധ മോഡലുകൾക്ക് മൂന്ന് ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചില മോഡലുകളുടെ വില കൂട്ടിയിട്ടുമുണ്ട്. സിയാസ്, എർട്ടിഗ എന്നീ മോഡലുകൾക്കാണ് വില കൂട്ടിയിരിക്കുന്നത്.

വില കുറച്ച മറ്റ് വാഹനങ്ങൾ

വില കുറച്ച മറ്റ് വാഹനങ്ങൾ

ഫോർഡ്, ടൊയോട്ട, ജാഗ്വാർ ലാൻഡ് റോവർ, ബിഎംഡബ്ലിയു മുതലായ വാഹന നിർമ്മാതാക്കളും ജിഎസ്ടി വന്നതിന് ശേഷം കാറുകളുടെ വിലയിൽ കുറവ് വരുത്തിയിട്ടുണ്ട്. പ്രതിസന്ധി മറികടന്ന് വിലകുറച്ചു. ഹൈബ്രിഡ് കാറുകള്‍ ഒഴികെയുള്ള മിക്ക കാറുകളും വലിയ വിലക്കുറവിലാണ് ഇനി ലഭ്യമാകുക.

malayalam.goodreturns.in

English summary

GST Impact: Honda Cars Cuts Prices By Up To Rs 1.31 Lakh

Honda Cars India has brought down prices of its models by up to Rs 1.31 lakh with immediate effect to help customers reap GST benefit.
Story first published: Tuesday, July 4, 2017, 14:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X