ഫോണും കോളും ഫ്രീ!!! ജിയോ വീണ്ടും ഞെട്ടിച്ചു; സ്മാർട്ട്ഫോൺ രംഗത്തെ വിപ്ലവം

ജിയോ സ്മാർട്ട് ഫോൺ പുറത്തിറക്കി. ഇന്ന് ചേർന്ന വാർഷിക സമ്മേളനത്തിലാണ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മാർട്ട് ഫോൺ വിപ്ലവം സൃഷ്ടിച്ച് ജിയോ സ്മാ‍ട്ട്ഫോണുകൾ പുറത്തിറക്കി. ടെലികോം ചരിത്രത്തിലെ തന്നെ ആദ്യ സൗജന്യ സ്മാർട്ട് ഫോൺ ആണ് ജിയോ സ്മാർട്ട് ഫോണുകൾ. എന്നാൽ ആദ്യം 1500 രൂപ നൽകി വേണം സ്മാർട്ട് ഫോൺ വാങ്ങാൻ. എന്നാൽ മൂന്നു വർഷം കഴിയുമ്പോൾ ഈ തുക ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കും. കൂടാതെ ജിയോ ഫോണിൽ നിന്നുള്ള വോയ്സ് കോളുകളും തികച്ചും സൌജന്യമാണ്. ഇന്ത്യക്കാരെ സ്വാധീനിച്ച 10 ബ്രാൻഡുകൾ ഇവയാണ്... പതഞ്ജലിയും ജിയോയും നിസാരക്കാരല്ല!!!

 

പുറത്തിറക്കിയത് മക്കൾ

പുറത്തിറക്കിയത് മക്കൾ

ഇന്ന് ചേർന്ന വാ‍ഷിക പൊതുയോ​ഗത്തിലാണ് സ്മാർട്ട് ഫോണിന്റെ ലോഞ്ചിം​ഗ് നടത്തിയത്. റിലയൻസ് ഇൻഡ‍സ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ മക്കളായ ആകാശും ഇഷ അംബാനിയും ചേർന്നാണ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്.

ബുക്കിംഗ് ആഗസ്റ്റ് 24 മുതൽ

ബുക്കിംഗ് ആഗസ്റ്റ് 24 മുതൽ

ജിയോ സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 24 മുതൽ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബറിൽ ഫോണുകൾ ലഭ്യമാകും. ഇന്ത്യയിൽ തന്നെ നിർമ്മിച്ചവയാണ് എന്ന പ്രത്യേകതയും ജിയോ സ്മാർട്ട് ഫോണിനുണ്ട്.

ധൻ ധനാ ധൻ ഓഫർ

ധൻ ധനാ ധൻ ഓഫർ

ജിയോ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ജിയോ ധൻ ധനാ ധൻ ഓഫർ പ്രതിമാസം 153 രൂപയ്ക്ക് ലഭിക്കും. ഇതിനു കീഴിൽ ഉപഭോക്താക്കൾക്ക് സൗജന്യ വോയിസ്, എസ്എംഎസ്, പരിമിതിയില്ലാത്ത ഡാറ്റ എന്നിവയും ലഭിക്കും. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻകാർക്ക് കോളടിച്ചു!!!

ജിയോ ഫോണിന്റെ പ്രത്യേകതകൾ

ജിയോ ഫോണിന്റെ പ്രത്യേകതകൾ

ജിയോ മ്യൂസിക്, ജിയോ സിനിമ പോലുള്ള ആപ്ലിക്കേഷനുകളോട് കൂടിയതാണ് ഈ ഫീച്ചർ ഫോൺ. ആൽഫാ ന്യൂമെറിക് കീപാഡ്, 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, എഫ്എം റേഡിയോ തുടങ്ങിയ മറ്റനേകം ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുന്നു. കൂടാതെ ഫോണിൽ 22 ഭാഷകൾ സപ്പോർട്ട് ചെയ്യും. ഇന്ത്യൻ വിപണിയിൽ വീണ്ടും നോക്കിയ തരം​ഗം; വില 9499 രൂപ മുതൽ

അപായ സൂചനയ്ക്ക്

അപായ സൂചനയ്ക്ക്

ജിയോ ഫോൺ ഉപയോക്താക്കൾക്ക് # 5 എന്ന നമ്പറിൽ അമർത്തി അപായ സൂചനകൾ നൽകാവുന്നതാണ്. നിങ്ങൾ അപകടത്തിൽപ്പെട്ട് നിൽക്കുന്ന സ്ഥലം സഹിതമുള്ള വിവരങ്ങൾ അടുത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സിഗ്നൽ വഴി ലഭിക്കും.

ജിയോ ഫോൺ ടിവി കേബിൾ

ജിയോ ഫോൺ ടിവി കേബിൾ

ജിയോ ഫോണിനൊപ്പം ജിയോ ഫോൺ ടിവി കേബിൾ കൂടി ഉപഭോക്താക്കൾക്കു നൽകും. ഏതു ടിവിയുമായും ഈ കേബിൾ വഴി ജിയോ ഫോൺ ബന്ധിപ്പിക്കാം. കൂടാതെ ജിയോ ഫോണിന്റെ വരവോടെ 2ജി ഫോണുകൾ കാലഹരണപ്പെടും.

എൻഎഫ്സി പേയ്മെന്റ്

എൻഎഫ്സി പേയ്മെന്റ്

എൻഎഫ്സി വഴി ജിയോ ഫോണിന്റെ ഡിജിറ്റൽ പേയ്മെന്റ് നടത്താൻ സാധിക്കും. സുരക്ഷിതമായ മൊബൈൽ പേയ്മെന്റുകൾക്കായി ജിയോഫോണുകൾ എൻഎഫ്സിക്ക് പിന്തുണ നൽകുന്നുണ്ട്. ഈ സവിശേഷതയുള്ള ഏതാനും ചില ഫീച്ചർ ഫോണുകളിൽ ഒന്നാണ് ജിയോ ഫോൺ.

ജിയോയ്ക്ക് റെക്കോർഡ് നേട്ടം

ജിയോയ്ക്ക് റെക്കോർഡ് നേട്ടം

ജിയോയ്ക്ക് റെക്കോർഡ് നേട്ടമെന്ന്മുകേഷ് അംബാനി. 1987ലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷനേക്കാൾ 50,000 മടങ്ങ് വർദ്ധിച്ച് 5 ലക്ഷം കോടി രൂപയായാണ് ഉയർന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർഷിക പൊതുയോ​ഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തുടക്കം

തുടക്കം

കഴിഞ്ഞ സെപ്റ്റംബർ 5 നാണ് ജിയോ ഔദ്യോഗികമായി തുടങ്ങിയത്. കേവലം 83 ദിവസത്തിനിടെ അഞ്ചു കോടി വരിക്കാരെയും ജിയോ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ജിയോയ്ക്ക് 125 മില്യണിലധികം ഉപഭോക്താക്കളുണ്ട്.

ജീവനക്കാർ

ജീവനക്കാർ

1977ൽ കമ്പനി തുടങ്ങുമ്പോൾ 3500 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ലോകമെമ്പാടുമായി രണ്ടര ലക്ഷത്തോളം ജീവനക്കാർ റിലയൻസിൽ പ്രവർത്തിക്കുന്നുണ്ട്.

malayalam.goodreturns.in

English summary

Reliance Jio 4G feature phone, Jio Cable TV launched

Reliance Jio today announced the launch of the much rumoured 4G feature phone. Along with that the telco has announced its cable TV. The phone will be available for free but buyers will have to deposit a fee of Rs 1500 which will be refundable after three years.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X