ഇടത്തരക്കാ‍ക്ക് ഭവന വായ്പ: 2.60 ലക്ഷം രൂപ വരെ ഇളവ്

പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിൽ നഗരങ്ങളിലെ ഇടത്തരം വരുമാനക്കാരുടെ ഭവനവായ്പകൾക്ക് പലിശ സബ്സിഡി നൽകുന്ന പദ്ധതി 2019 മാർച്ച് വരെ നീട്ടി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിൽ നഗരങ്ങളിലെ ഇടത്തരം വരുമാനക്കാരുടെ ഭവനവായ്പകൾക്ക് പലിശ സബ്സിഡി നൽകുന്ന പദ്ധതി 15 മാസത്തേയ്ക്ക് കൂടി നീട്ടി. ഈ ഡിസംബറിൽ അവസാനിക്കാനാരിക്കെയാണ് പദ്ധതി 2019 മാർച്ച് വരെ നീട്ടിയത്.

ഇളവ്

ഇളവ്

2.60 ലക്ഷം രൂപ വരെയാണ് പലിശയിലത്തിൽ ഇളവ് ലഭിക്കുക. ആറ് ലക്ഷം മുതൽ 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നാല് ശതമാനമാണ് പലിശ സബ്സിഡി. 20 വർഷം കാലാവധിയുള്ള 9 ലക്ഷത്തിന്റെ വായ്പയ്ക്കാണ് ഇത് ബാധകമാകുക. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട

പ്രഖ്യാപനം

പ്രഖ്യാപനം

മുംബൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ പാ‍ർപ്പിട ന​ഗരകാര്യ സെക്രട്ടറി ദു‍ർ​ഗാ ശങ്ക‍ർ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബ‍ർ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലിശ സബ്സിഡി പ്രഖ്യാപിച്ചത്. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

എല്ലാവ‍ർക്കും വീട്

എല്ലാവ‍ർക്കും വീട്

ന​ഗരങ്ങളിൽ എല്ലാവ‍ർക്കും 2020 ഓടെ വീട് എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മിശ്ര പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ കൈവശം അധികമുള്ള ഭൂമി ഏറ്റെടുത്ത് ഭവന നി‍ർമ്മാണ പദ്ധതികളും ടൗൺഷിപ്പുകളും നിർമ്മിക്കുമെന്ന് കഴിഞ്ഞ മാസം മിശ്ര വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ഇതാ 15 പദ്ധതികൾ

സ്വകാര്യ പദ്ധതികൾക്കും ആനുകൂല്യം

സ്വകാര്യ പദ്ധതികൾക്കും ആനുകൂല്യം

കേന്ദ്രസർക്കാരിന്റെ ഭവന നി‍ർമ്മാണ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന നി‌ർമ്മാതാക്കൾക്കും ഓരോ വീടിനും രണ്ടര ലക്ഷം രൂപ വരെ സഹായം ലഭിക്കും. സ്വകാര്യ ഭൂമിയിൽ നടപ്പാക്കുന്ന പദ്ധതികൾക്കും ആനുകൂല്യമുണ്ട്. നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???

malayalam.goodreturns.in

English summary

PM Awas Yojana: Subsidy On Home Loans Extended By 15 Months

The government on Friday extended the benefit of interest subsidy on home loans under the Pradhan Mantri Awas Yojana or PMAY (Urban) by 15 more months beyond December this year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X