ഡീസൽ, പെട്രോൾ വില ഇനി എങ്ങോട്ട്?? എക്കാലത്തെയും ഉയർന്ന വിലയിൽ വിൽപ്പന

എണ്ണ ഇറക്കുമതി ബില്ലും പണപ്പെരുപ്പവും കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിലിൻറെ വില ഉയർന്നതിനാൽ പല നഗരങ്ങളിലും ഡീസലിനും പെട്രോളിനും വില വർധിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണ ഇറക്കുമതി ബില്ലും പണപ്പെരുപ്പവും കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിലിൻറെ വില ഉയർന്നതിനാൽ പല നഗരങ്ങളിലും ഡീസലിനും പെട്രോളിനും വില വർധിച്ചു. അന്തർദേശീയ വിപണിയിൽ ക്രൂഡ് വില ബാരലിന് 70 ഡോളറിനു മുകളിലെത്തിയതിനാൽ പെട്രോൾ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.

 

പെട്രോൾ, ഡീസൽ വില കേരളത്തിൽ

പെട്രോൾ, ഡീസൽ വില കേരളത്തിൽ

പെട്രോള്‍ വില ലിറ്ററിന് 75 രൂപയും ഡീസലിന് 67 രൂപയും കടന്നു. ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 12 പൈസയും ഡീസലിന് 20 പൈസയും വീതമാണ് വര്‍ദ്ധിച്ചത്. പെട്രോൾ പമ്പിൽ നടക്കുന്നത് വൻ തട്ടിപ്പ് !! പറ്റിക്കപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഡീസൽ വില

ഡീസൽ വില

കേരളത്തില്‍ ആദ്യമായാണ് ഡീസലിന് ലിറ്ററിന് 65 രൂപയ്ക്ക് മുകളില്‍ വില എത്തുന്നത്. ഡീസലിന് ഒരു മാസത്തിനുള്ളില്‍ കൂടിയത് നാല് രൂപയാണ്. വണ്ടി പുറത്തിറക്കേണ്ട...പെട്രോളിന് മൂന്ന് വ‍ർഷത്തെ ഏറ്റവും ഉയർന്ന വില!!!

2014ന് ശേഷം

2014ന് ശേഷം

2014 ഓഗസ്റ്റിന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റമാണ് ഇന്ത്യന്‍ എണ്ണ വിപണിയില്‍ വില ഉയരാനുള്ള കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൂടിയായപ്പോൾ വില കുതിച്ചുയർന്നു. പെട്രോൾ വില 70ൽ നിന്ന് 38 ആയി കുറയും!!! എന്താ വിശ്വാസം വരുന്നില്ലേ???

പെട്രോളിന് ജിഎസ്ടി!!

പെട്രോളിന് ജിഎസ്ടി!!

വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ഭാവിയിൽ ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് അടുത്തിടെ ബീഹാർ ധനകാര്യ മന്ത്രി സുശീൽ മോഡി പറഞ്ഞിരുന്നു. നിലവിൽ കേന്ദ്ര, സംസ്ഥാന സ‍ർക്കാരുകളുടെ വരുമാനത്തിന്റെ 40 ശതമാനം പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. പെട്രോൾ വില കത്തിക്കയറുന്നു; ഒരു മാസത്തിനിടെ കൂടിയത് അഞ്ച് രൂപ

പെട്രോൾ വില കുറയ്ക്കാൻ പദ്ധതി

പെട്രോൾ വില കുറയ്ക്കാൻ പദ്ധതി

പെട്രോൾ വില കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ മലിനീകരണം തടയുന്നതിനൊപ്പം പെട്രോൾ വിലയും കുറയ്ക്കാനാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുമ്പ് പറഞ്ഞിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പെട്രോളിനും ഡീസലിനും വില കുറച്ചു; ഇന്നു മുതൽ ദിവസേന വില മാറ്റം, പുതുക്കിയ വില അറിയാൻ ആപ്

malayalam.goodreturns.in

English summary

Diesel, petrol prices hit all-time high

Diesel price has soared in many cities due to rise in crude oil prices in global markets, as a result of this India's oil import bill and inflation. Diesel prices have soared to a record in many cities while petrol is at three-year high as international crude prices hover around 70 dollars per barrel.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X