ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 209.05 പോയന്റ് ഉയർന്ന് 35692.52 ലും നിഫ്റ്റി 55.90 പോയന്റ് ഉയർന്ന് 10842.90 ലുമാണ് ക്ലോസ് ചെയ്തത്. ആഗോള ഓഹരി വിപണിയുടെ ചുവടു പിടിച്ച് ആ‍ഐഎൽ, പിഎസ്യു ബാങ്ക് ഓഹരികളാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്.

 

എസ്ബിഐ, ഡോ റെഡ്ഡീസ് ലാബ്, സിപ്ല, ലൂപിൻ, എച്ച്ഡിഎഫ്സി എന്നീ ഓഹരികളാണ് ഇന്നത്തെ നേട്ടത്തിന് പ്രധാന കാരണം. 1426 ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ 1212 ഓഹരികൾ നഷ്ടത്തിലും 159 ഓഹരികൾ മാറ്റമില്ലാതെയും തുട‍ർന്നു.

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

മെറ്റൽ ആൻഡ് മൈനിം​ഗ് ഓഹരികളായ ഹിൻഡാൽ​കോ ഇൻഡസ്ട്രീസ്, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, വേദാന്താ തുടങ്ങിയ ഓഹരികൾ ഉച്ചയ്ക്ക് ശേഷം നഷ്ട്ടത്തിലായിരുന്നു. എഫ്എംസിജി, ഐടി, ബാങ്ക്, ഫാർമ സ്റ്റോക്കുകളാണ് ഇന്ന് മികച്ച നേട്ടം കാഴ്ച്ച വച്ചത്.

ഭാരതി എയർടെൽ ഓഹരികൾ ഇന്ന് രണ്ടു ശതമാനത്തോളം നഷ്ടം നേരിട്ടു. ആ​ഗോള വിപണിയിലും ഇന്ന് ഉണ‍ർവ് പ്രകടമായിരുന്നു. സ്വ‍ർണ വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി.

malayalam.goodreturns.in

English summary

Sensex ends the day over 200 points higher, Nifty around 10,850

The rangebound market ended at day's high with the help of major pharma and banking names including SBI, Dr Reddy's Lab, Cipla, Lupin and HDFC. The Sensex up 209.05 points at 35692.52, and the Nifty up 55.90 points at 10842.90.
Story first published: Tuesday, June 12, 2018, 16:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X