ഊബ‍ർ ഇന്ത്യയുടെ തലപ്പത്ത് മലയാളിയായ പ്രദീപ് പരമേശ്വരൻ

ഊബ‍ർ ടെക്‌നോളജീസിന്റെ ഇന്ത്യ - ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി മലയാളിയായ പ്രദീപ് പരമേശ്വരന്‍ നിയമിതനായി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ ഊബ‍ർ ടെക്‌നോളജീസിന്റെ ഇന്ത്യ - ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി മലയാളിയായ പ്രദീപ് പരമേശ്വരന്‍ നിയമിതനായി. ഊബ‍റിന്റെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനി മുതൽ പ്രദീപ് നേതൃത്വം നല്‍കുന്നത്.

അമിത്തായിരുന്നു ഇതുവരെ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹത്തിന് ഏഷ്യ പസഫിക്കിന്റെ ചുമതല ലഭിച്ചതോടെയാണ് പ്രദീപിനെ തേടി പുതിയ നിയമനം എത്തിയ്ത. 2017 ജനുവരിയിലാണ് പ്രദീപ് ഊബറിൽ ജോലി ആരംഭിച്ചത്. മുമ്പ് ഹിന്ദുസ്ഥാന്‍ ലീവര്‍, മെക്കന്‍സി ആന്‍ഡ് കമ്പനി, ഡെന്‍ നെറ്റ്വര്‍ക്‌സ് എന്നീ കമ്പനികളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഊബ‍ർ ഇന്ത്യയുടെ തലപ്പത്ത് മലയാളിയായ പ്രദീപ് പരമേശ്വരൻ

അമേരിക്ക ആസ്ഥാനമായ ഊബര്‍, ഇന്ത്യയിലെ എതിരാളികളായ ഒല കാബ്‌സിനെ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രദീപ് കമ്പനിയുടെ തലപ്പത്തെത്തുന്നത്. കവിതയാണ് പ്രദീപിന്റെ ഭാര്യ. മക്കള്‍: യാജ്, യാഗിനി.

മലിനീകരണം കുറഞ്ഞ, ട്രാഫിക് കുറഞ്ഞ, പാര്‍ക്കിം​ഗിന് അധികം സ്ഥലം ആവശ്യമില്ലാത്ത ഒരു ഭാവി, വരും തലമുറയ്ക്ക് സമ്മാനിക്കുകയാണ് ഊബറിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന് പ്രദീപ് പരമേശ്വരൻ പറഞ്ഞു.

malayalam.goodreturns.in

English summary

Uber Appoints Pradeep Parameswaran as New India Head

Pradeep Parameswaran takes over from Amit Jain, who has been tasked with heading Uber’s entire Asia Pacific business, including areas such as Australia, New Zealand and North Asia
Story first published: Wednesday, June 20, 2018, 12:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X