ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്

ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തെങ്കിലും ഇന്ന് വിപണി ഇടിയുകയായിരുന്നു. കാര്യമായ നേട്ടമില്ലാതെയായിരുന്നു ഇന്ന് വ്യാപാരം തുടങ്ങിയതും.

സെൻസെക്സ് 272.93 പോയിന്റ് ഇടിഞ്ഞ് 35,217.11ലും നിഫ്റ്റി 97.80 പോയിൻറ് കുറഞ്ഞ് 10,671.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എണ്ണ, ബാങ്കിംഗ്, ഫിനാൻഷ്യൽ, ഇൻഫ്രാസ്ട്രക്ചർ എന്നീ ഓഹരികളിലുണ്ടായ നഷ്ടമാണ് ഇന്ന് വിപണിയെ ബാധിച്ചത്.

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ബജാജ് ഫിൻസെർവ് എന്നീ ഓഹരികളാണ് നിഫ്റ്റിയുടെ നഷ്ടത്തിന് പിന്നിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയ്ക്കും നേട്ടമുണ്ടാക്കാനായില്ല.

ഐഡിബിഐ ബാങ്ക്, സിജി പവർ, പിഎഫ്സി, ആർഇസി, ജെറ്റ് എയർവെയ്സ്, ജയപ്രകാശ് അസോസിയേറ്റ്സ്, എൻബിസിസി, മനാലി പെട്രോകെമിക്കൽസ്, കെ.ആർ.ബി.എൽ., സിൻഡിക്കേറ്റ് ബാങ്ക്, ഡെൽറ്റ കോർപ്പ്, അദാനി പവർ ഫിലിപ്സ് കാർബൺ ബ്ലാക്ക് തുടങ്ങിയവ 12 ശതമാനം വരെ ഇടിഞ്ഞു. എന്നാൽ എംഫസിസ്, കെപിഐടി ടെക്, സിയാൻറ്, മൈൻഡ് ട്രീ, ഡാബർ, ഗോദ്റെജ് കൺസ്യൂമർ, വോൾട്ടാസ്, ഹാവൽസ് എന്നീ ഓഹരികൾ 6 ശതമാനം വരെ നേട്ടമുണ്ടാക്കി.

malayalam.goodreturns.in

English summary

Banks, oil, infra stocks drag Sensex 273 pts

Benchmark indices ended sharply lower amid weak global cues, dragged by oil, banking & financials and infra stocks.
Story first published: Wednesday, June 27, 2018, 16:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X