ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ന​ഗരം!!! ഇവിടെ താമസിച്ചാൽ സമ്പാദിക്കാൻ പറ്റില്ല

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം മുംബൈയാണെന്ന് പഠന റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം മുംബൈയാണെന്ന് പഠന റിപ്പോർട്ട്. ന്യൂയോർക്ക് ആസ്ഥാനമായ ഒരു ആഗോള കൺസൾട്ടൻസി സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ഹോങ്കോങ് ആണെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

 

55-ാം സ്ഥാനം

55-ാം സ്ഥാനം

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ 55-ാം സ്ഥാനമാണ് മുംബൈയ്ക്കുള്ളത്. പ്രശസ്ത നഗരങ്ങളായ മെൽബൺ (58), ഫ്രാങ്ക്ഫർട്ട് (68), ബ്യൂണസ് അയേഴ്സ് (76), സ്റ്റോക്ഹോം (89), അറ്റ്ലാന്റ (95) എന്നിവയേക്കാൾ മുന്നിലാണ് മുംബൈയുടെ സ്ഥാനം.

മറ്റ് ഇന്ത്യൻ നഗരങ്ങൾ

മറ്റ് ഇന്ത്യൻ നഗരങ്ങൾ

ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ നഗരങ്ങൾ താഴെ പറയുന്നവയാണ്.

  • ഡൽഹി - 103-ാം റാങ്ക്
  • ചെന്നൈ - 144-ാം റാങ്ക്
  • ബാംഗ്ളൂർ - 170-ാം റാങ്ക്
  • കൊൽക്കത്ത - 182-ാം റാങ്ക്
  • ലിസ്റ്റിലെ ആദ്യ 10 നഗരങ്ങൾ

    ലിസ്റ്റിലെ ആദ്യ 10 നഗരങ്ങൾ

    ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള ഹോങ്കോങിന് തൊട്ടു പിന്നിലുള്ള നഗരങ്ങൾ താഴെ പറയുന്നവയാണ്.

    • ടോക്കിയോ
    • സൂറിച്ച്
    • സിംഗപ്പൂർ
    • സിയോൾ
    • ലുവാൻഡ
    • ഷാങ്ഗായ്
    • ബെയ്ജിംഗ്
    • ബേൺ
    • സർവേ റിപ്പോർട്ട് ഇങ്ങനെ

      സർവേ റിപ്പോർട്ട് ഇങ്ങനെ

      അഞ്ച് ഭൂഖണ്ഡങ്ങളിലെ 209 നഗരങ്ങളിലാണ് സർവേ നടത്തിയത്. വീട്ടുപകരണങ്ങൾ, ഗതാഗതം, ഭക്ഷണം, വസ്ത്രം എന്നിവയുൾപ്പെടെ 200 ലധികം സാധനങ്ങളുടെ വില താരതമ്യപ്പെടുത്തിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഭക്ഷണം, മദ്യം, ഗാർഹിക ഉത്പന്നങ്ങൾ എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് മുംബൈയിൽ ഉണ്ടായിരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.

malayalam.goodreturns.in

English summary

This Is India's Most Expensive City

Mumbai is the most expensive city for expatriates in India, according to a global consulting firm's cost of living survey released today, with Hong Kong topping the list as the world's costliest city to live.
Story first published: Wednesday, June 27, 2018, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X