സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ; നിഫ്റ്റി 11,000 പോയിന്റ് വീണ്ടെടുത്തു

രാവിലെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. സെൻസെക്സ് റെക്കോർഡ് ഉയർച്ചയാണ് കൈവരിച്ചിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. സെൻസെക്സ് റെക്കോർഡ് ഉയർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഓയിൽ മാർക്കറ്റ് സ്റ്റോക്ക്സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയതോടെയാണ് സെൻസെക്സ് കുതിച്ചുയർന്നത്.

 

സെൻസെക്സ് എക്കാലത്തെയും ഏറ്റവും ഉയർന്ന നിലവാരത്തിൽ 36,461 പോയിന്റ് ഉയർന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചതിനേക്കാൾ 200 പോയിന്റ് നേട്ടമാണ് സെൻസെക്സ് കൈവരിച്ചിരിക്കുന്നത്.

 
സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ

നിഫ്റ്റി 69 പോയിന്റ് ഉയർന്ന് 11,017 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തിലും ഏഷ്യൻ സ്റ്റോക്കുകൾ ഇന്ന് വിപണികളിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് നിലവിൽ നിക്ഷേപകരെ ആകർഷിക്കുന്നത്. ഏറ്റവും പുതുതായി ചൈനയുടെ വാണിജ്യ മന്ത്രാലയം അമേരിക്കയുടെ പ്രവർത്തനങ്ങൾ പൂർണമായും അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്ക് എതിരെ വേൾഡ് ട്രേഡ് ഓർഗനൈസേഷന് പരാതി നൽകാനുള്ള നീക്കത്തിലാണ് ചൈനയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഐടി കമ്പനിയായ സിയെന്ത്, കർണാടക ബാങ്ക് എന്നിവയുടെ ഓഹരികളും ഇന്ന് നിക്ഷേപകർ ലക്ഷ്യം വയ്ക്കുന്നവതാണ്. കാരണം ഇവയുടെ ത്രൈമാസ ഫലം ഉടൻ പുറത്തു വരും.

malayalam.goodreturns.in

English summary

Sensex Hits Record High; Nifty Reclaims 11,000 Points

The Sensex was trading at a lifetime high of 36,461 points, up by 200 points over Wedesday's close. The Nifty too reclaimed the 11,000 mark and was trading at 11,017 points, up 69 points.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X