പ്രവാസികൾക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ നൽകാം; ആമസോൺ വഴി അയയ്ക്കേണ്ടത് ഇങ്ങനെ

കേരളത്തിന് പുറത്തുള്ളവർക്കും സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറാൻ സംവിധാനമൊരുക്കിയിരിക്കുകയാണ് ആമസോണ്‍.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിന് പുറത്തുള്ളവർക്കും സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറാൻ സംവിധാനമൊരുക്കിയിരിക്കുകയാണ് ആമസോണ്‍. പ്രവാസികളും അന്യ സംസ്ഥാനങ്ങളിലുള്ളവരും അടക്കം നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നെങ്കിലും സാധിക്കാത്ത അവസ്ഥയിലാണ് ആമസോണ്‍ ഏര്‍പ്പെടുത്തിയ ഈ സംവിധാനം ഏറെ സൗകര്യ പ്രദമാകുന്നത്. ആമസോൺ വഴി സാധനങ്ങൾ കൈമാറേണ്ടത് താഴെ പറയുന്ന രീതിയിലാണ്.

സ്റ്റെപ് 1

സ്റ്റെപ് 1

  • സാധനങ്ങൾ കൈമാറാൻ താത്പര്യമുള്ളവർ ആദ്യ ആമസോണ്‍ ആപ്പ് തുറക്കുക.
  • അപ്പോൾ കാണുന്ന kerala needs your help എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 2

സ്റ്റെപ് 2

  • തുടർന്ന് താഴെയായി മൂന്ന് എന്‍ജിഒകളുടെ വിലാസം ദൃശ്യമാകും.
  • അതില്‍ ഏതെങ്കിലും ഒരു എന്‍ജിഒയെ സെലക്ട് ചെയ്യുക.
സ്റ്റെപ് 3

സ്റ്റെപ് 3

  • തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് കൊടുക്കാൻ ആ​ഗ്ര​ഹിക്കുന്ന അവശ്യ സാധനങ്ങള്‍ കാര്‍ട്ടില്‍ ആഡ് ചെയ്യുക.
  • പിന്നീട് പേയ്‌മെന്റ് ചെയ്താല്‍ സാധനങ്ങള്‍ എന്‍ജിഒയുടെ അഡ്രസ്സിലേക്ക് ഡെലിവറാകും. അവര്‍ ദുരിതാശ്വാസ കാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കും.
ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ഇത്തരത്തിൽ സാധനങ്ങൾ അയച്ചു നൽകുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സംവിധാനം ഉപയോഗിക്കുമ്പോള്‍ ഡെലിവറി അഡ്രസ് എന്‍ജിഒയുടേത് തന്നെയാണെന്ന് ഉറപ്പു വരുത്തുക. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആമസോണും വ്യക്തമാക്കി.

malayalam.goodreturns.in

English summary

How You Can Contribute to The Relief Camps Through Amazon

On the Amazon app, you will be able to see the option when you scroll down. Tap on the listing and you’ll be directed to a page showing the list of NGOs working with Amazon India, collecting relief funds for those affected in Kerala.
Story first published: Friday, August 17, 2018, 16:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X