ഇന്ത്യ-യുഎസ് വ്യാപാര കരാറിന് അന്തിമ രൂപമായി; വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി രണ്ടു രാജ്യങ്ങളും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും അമേരിക്കയും വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നു. ഉഭയകക്ഷി വ്യാപാരത്തില്‍ പല ഇളവുകളും വരുത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചു കൊണ്ടുള്ളതാണ് കരാര്‍. ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയില്‍ അസംതൃപ്തരായ അമേരിക്ക, എത്രത്തോളം ഇളവുകള്‍ നല്‍കാന്‍ തയ്യാറാകുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ.


സ്റ്റീലിന് നികുതി കുറയ്ക്കും

സ്റ്റീലിന് നികുതി കുറയ്ക്കും

കരാര്‍ പ്രകാരം ഇന്ത്യന്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്ന ഇറക്കുമതിത്തീരുവ ഒഴിവാക്കും. പകരം കൊറോണറി സ്റ്റെന്റുകള്‍ ഉള്‍പ്പെടെ അമേരിക്കന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള വില നിയന്ത്രണം ഇന്ത്യ എടുത്തുകളയും. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമുള്ള വിപണി നിയന്ത്രണത്തില്‍ ഇളവ് വരുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചതായും വിവരം.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ്

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ്

ഇതിനു പുറമെ, 10,000 രൂപയ്ക്ക് മുകളില്‍ വിലവരുന്ന മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടെലകോം നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ തുടങ്ങി ഏഴ് ഐസിടി ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ഒഴിവാക്കണമെന്ന അമേരിക്കന്‍ ആവശ്യവും ഇന്ത്യ അംഗീകരിക്കും. നിലവില്‍ ഇവയ്ക്ക് 20 ശമതാനം നികുതിയാണ് ഇന്ത്യ ചുമത്തുന്നത്.

സ്റ്റീല്‍ കയറ്റുമതിക്ക് നിയന്ത്രണം

സ്റ്റീല്‍ കയറ്റുമതിക്ക് നിയന്ത്രണം

ഇന്ത്യന്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നിലവില്‍ 25 ശതമാനം ലെവി ചുമത്തുന്നുണ്ട്. പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇത് ഒഴിവാക്കാനാണ് ധാരണ. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരിയെക്കാള്‍ കയറ്റുമതി അധികമാവരുത് എന്ന നിബന്ധന അമേരിക്ക മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇന്ത്യന്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയ വന്‍ നികുതി കാരണം കഴിഞ്ഞ ഏതാനും വര്‍ഷമായി ഇവയുടെ കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. കയറ്റുമതി ഇതിനേക്കാള്‍ കൂടരുതെന്ന നിബന്ധനയോടെയുള്ള നികുതിയിളവു കൊണ്ട് ഫലത്തില്‍ ഇന്ത്യക്ക് വലിയ നേട്ടമില്ലെന്നും വിലയിരുത്തപ്പെടുന്നു.

സ്റ്റെന്റുകള്‍ക്ക് വില കൂട്ടാം

സ്റ്റെന്റുകള്‍ക്ക് വില കൂട്ടാം

സ്‌റ്റെന്റ് ഉല്‍പ്പാദനച്ചെലവിന്റെ 30 ശമാതനം വരെ ലാഭമെടുക്കാന്‍ പുതിയ വ്യവസ്ഥ പ്രകാരം അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യ അനുമതി നല്‍കും. ആബട്ട് ലബോറട്ടറീസ്, ബോസ്റ്റണ്‍ സയന്റിഫിക് കോര്‍പ് തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇത് അനുഗ്രഹമാവും. 2017ലാണ് കോറോണറി സ്‌റ്റെന്റുകളുടെ വില 85 ശമതാനം കണ്ട് കുറയ്ക്കാന്‍ ഇന്ത്യ തീരുമാനമെടുത്തത്.

എല്ലാം ട്രംപിന്റെ കൈയില്‍

എല്ലാം ട്രംപിന്റെ കൈയില്‍

ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉണ്ടാക്കിയ പുതുക്കിയ കരാര്‍ അംഗീകാരത്തിനായി അമേരിക്കയ്ക്ക് കൈമാറിയിരിക്കുകയാണ്. ഇവയുടെ എല്ലാ വശങ്ങളും പരിശോധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ എത്രമാത്രം മൃദുസമീപനം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന കാര്യത്തില്‍ വലിയ ഉറപ്പില്ല. ഇന്ത്യയിലെ ഇറക്കുമതി തീരുവ വളരെ കൂടതലാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

തിരിച്ചടിക്കാതെ ഇന്ത്യ

തിരിച്ചടിക്കാതെ ഇന്ത്യ

ഇന്ത്യന്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ അധിക നികുതി ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരേ ഇന്ത്യ ഇതുവരെ തിരിച്ചടിച്ചിട്ടില്ല. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന 29 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 235 ദശലക്ഷം ഡോളര്‍ അധിക നികുതി ചുമത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നുവെങ്കിലും ചര്‍ച്ചയിലൂടെ പരിഹാരം കാണാനാവുമെന്ന പ്രത്യാശയില്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു.

English summary

india us near amicable trade deal

india us near amicable trade deal
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X