ട്രംപിന്റെ കടുത്ത നിലപാട്; യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്നത് ഇന്ത്യ ഒരു മാസത്തേക്കു കൂടി നീട്ടി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതികള്‍ക്ക് നല്‍കി വന്ന നികുതിയിളവുകള്‍ പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നിലപാട് മയപ്പെടുത്തി ഇന്ത്യ. സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അധിക നികുതിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന ആവശ്യം അമേരിക്ക തള്ളിയതിനെ തുടര്‍ന്നായിരുന്നു തിരിച്ചടിയെന്നോണം ഏതാനും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ അത് നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.

 

നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ച് ലണ്ടന്‍ കോടതി; ഏപ്രില്‍ 26 വരെ ജയിലില്‍ തുടരും

അമേരിക്കയില്‍ നിന്നുള്ള ഫാം, സ്റ്റീല്‍, അയേണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20 മുതല്‍ 120 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. അവസാനം ഏപ്രില്‍ ഒന്നു മുതല്‍ അധിക നികുതി ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മെയ് അവസാനത്തേക്ക് തീരുമാനം മാറ്റാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം ധനകാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കി വന്ന വ്യാപര മന്‍ഗണന പിന്‍വലിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള ട്രംപിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് 30 ദിവസത്തേക്ക് കൂടി നടപടി വൈകിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്നത് ഇന്ത്യ ഒരു മാസത്തേക്കു കൂടി നീട്ടി

തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുന്ന ട്രംപിന്റെ നടപടി ഇന്ത്യന്‍ കയറ്റുമതിയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ നികുതിയിളവ് പദ്ധതിയുടെ ഏറ്റവും കൂടുതല്‍ ഗുണഫലം അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. മെയ് മാസത്തോടെ ഈ ആനുകൂല്യം ഇന്ത്യയ്ക്ക് നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും ഇതിനായി ഉന്നതതല സംഘം അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ടെന്നും വാണിജ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവച്ച പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള വഴികളാണ് ഇന്ത്യ ആലോചിക്കുന്നത്.

English summary

india delay by a month the imposition of retaliatory tariffs on some US goods

india delay by a month the imposition of retaliatory tariffs on some US goods
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X