രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ്; 2018ല്‍ മാത്രം 42 ദശലക്ഷം തൊഴിലവസരങ്ങള്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തെ ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് കഴിഞ്ഞ വര്‍ഷം വന്‍ കുതിച്ചുചാട്ടമുണ്ടായതായി വിലയിരുത്തല്‍. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 10 ശതമാനവും വിനോദസഞ്ചാര മേഖലയില്‍ നിന്നാണ്. 2018ല്‍ മാത്രം 42 ദശലക്ഷം പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും (എഫ്‌ഐസിസിഐ) യെസ് ബാങ്കും സംയുക്തമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇ-കോപ് കിയോസ്‌ക്കുകള്‍ ഇനി ആഭ്യന്തര യാത്രക്കാര്‍ക്കുംഡല്‍ഹി വിമാനത്താവളത്തില്‍ ഇ-കോപ് കിയോസ്‌ക്കുകള്‍ ഇനി ആഭ്യന്തര യാത്രക്കാര്‍ക്കും

വിദേശ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് ടൂറിസ്റ്റുകളുടെ വരവിലുണ്ടായ പുരോഗതിക്ക് കാരണമായതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. ഇതില്‍ ഏറ്റവും പ്രധാനം 2014 സ്പതംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഇ-വിസ സംവിധാനമാണ്. ഇതിലൂടെ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ വലിയ വര്‍ധനയുണ്ടായി.

രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ്; 2018ല്‍ മാത്രം 42 ദശലക്ഷം തൊഴിലവസരങ്ങള്‍

ഇ-വിസയുടെ സൗകര്യം 166 രാജ്യത്തിലെ ആളുകള്‍ക്ക് എളുപ്പത്തില്‍ ഇന്ത്യയിലെത്തിച്ചേരാന്‍ സഹായകമായി. ഇതുവഴി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ മാത്രം വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 40 ശതമാനം വര്‍ധനവുണ്ടായി. 2018ല്‍ 2.37 ദശലക്ഷം വിദേശ വിനോദസഞ്ചാരികളാണ് ഇ-വിസ സൗകര്യം ഉപയോഗപ്പെടുത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി എത്തിച്ചേര്‍ന്നത്.

വേള്‍ഡ് എക്കണോമിക്‌സ് ഫോറത്തിന്റെ ട്രാവല്‍ ആന്റ് ടൂറിസം മല്‍സര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ ഇതു സഹായകമായി. ഇന്റര്‍നാഷനല്‍ ഓപണ്‍നെസ്സ് പാരാമീറ്ററില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം 14 പോയിന്റ് വര്‍ധിച്ച് 55ല്‍ എത്തിക്കാന്‍ ഇ-വിസ പദ്ധതി സഹായകമായി. ഇതിനു പുറമെ, സ്വദേശി ദര്‍ശന്‍, ഉഡാന്‍ തുടങ്ങിയ വിവിധ പദ്ധതികളും ഇന്ത്യന്‍ ടൂറിസത്തിന് കുതിപ്പേകാന്‍ സഹായകമായി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല ആഭ്യന്തര വിനോദസഞ്ചാകികളുടെ എണ്ണത്തിലും വന്‍ വര്‍ധവാണ് 2018ല്‍ രേഖപ്പെടുത്തിയത്.

English summary

Travel and tourism industry contributed a tenth of India’s GDP in 2018

Travel and tourism industry contributed a tenth of India’s GDP in 2018
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X