ഇന്റർനെറ്റിൽ ഇന്ത്യക്കാർ തിരയുന്നതെന്ത്? ഗൂഗിളിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018ൽ ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഓരോ മാസവും 40 മില്യൺ പുതിയ ഉപഭോക്താക്കളാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവിൽ 400 മില്യൺ ഇന്ത്യൻ ഉപഭോക്താക്കളാണ് ഇപ്പോൾ ഓൺലൈനിലുള്ളത്. എന്നാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരയുന്നത് എന്താണെന്ന് അറിയണ്ടേ? ​ഗൂ​ഗിളിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു.

ന​ഗരത്തിന് പുറത്തെ ഉപഭോക്താക്കൾ
 

ന​ഗരത്തിന് പുറത്തെ ഉപഭോക്താക്കൾ

ന​ഗരങ്ങളിൽ ഉള്ളവർ മാത്രമല്ല, ​ഗ്രാമ പ്രദേശങ്ങളിൽ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിലും വൻ വർദ്ദനവാണ് ഉണ്ടായിരിക്കുന്നത്. ഇവരുടെ ആ​ഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് ഇന്റർനെറ്റിലൂടെ തിരയുന്നത്. ലൈഫ് ഇൻഷുറൻസ്, വാഹനങ്ങൾ, സൗന്ദര്യം, യാത്ര, ധനകാര്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ന​ഗരത്തിന് പുറത്തുള്ള കൂടുതൽ പേരുടെയും തിരയലുകൾ.

വീഡിയോകൾ

വീഡിയോകൾ

ഇന്ത്യൻ ഉപഭോക്താക്കൾ വിനോദത്തിനുവേണ്ടി മാത്രമല്ല, വീഡിയോകൾ കാണുന്നത്. സാധനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് അവർ തീർച്ചയായും ആ ഉത്പന്നത്തിന്റെ വീഡിയോ കണ്ട് അവലോകനം ചെയ്യുകയും ​ഗവേഷണങ്ങൾ നടത്തുകയും ചെയ്യും. ഇതിന് ശേഷം മാത്രമേ ഉത്പന്നം വാങ്ങൂ. 2020 ഓടെ ഓൺലൈൻ വീഡിയോ ഉപയോക്താക്കളുടെ എണ്ണം 500 കടക്കുമെന്നാണ് ​ഗൂ​ഗിളിന്റെ നി​ഗമനം.

വോയ്സ് സേർച്ച്

വോയ്സ് സേർച്ച്

2021 ആകുമ്പോഴേയ്ക്കും ഇന്ത്യൻ ഭാഷയിൽ തന്നെ ​ഗൂ​ഗിളിൽ തിരച്ചിൽ നടത്തന്നവരുടെ എണ്ണം 75 ശതമാനമാകുമെന്നും ​ഗൂ​ഗിൾ വ്യക്തമാക്കുന്നു. വോയ്സ് സേർച്ചാണ് മറ്റൊരു മേഖല. ഇന്ത്യയിൽ വോയ്സ് സേർച്ച് നടത്തുന്നവരുടെ എണ്ണം 270 ശതമാനമാണ് ഉയർന്നിരിക്കുന്നത്.

ഓൺലൈൻ ഷോപ്പിം​ഗ്

ഓൺലൈൻ ഷോപ്പിം​ഗ്

ഓൺലൈനായി ഭക്ഷണം, വസ്ത്രം, ടാക്സികൾ എന്നിവ തിരയുന്നവരുടെ എണ്ണവും ഇന്ത്യയിൽ വളരെ കൂടുതലാണ്. വീട്ടിൽ ഇരുന്ന് ഓർഡർ ചെയ്ത്, സാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന രീതിയോട് ഇന്ത്യക്കാർക്ക് താത്പര്യം കൂടി വരികയാണ്. ഇതോടെ കടകളിൽ പോയി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ബി​ഗ് ബസാർ, ഒല, ഊബർ, സ്വി​​ഗ്വി, സൊമാറ്റോ, ഊബർ ഈറ്റ്സ്, ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ സൈറ്റുകളാണ് കൂടുതലാളുകളും തിരയുന്നത്.

ഡേറ്റിം​ഗും പിസയും

ഡേറ്റിം​ഗും പിസയും

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരയുന്ന മറ്റ് രണ്ട് കാര്യങ്ങൾ ഡേറ്റിംഗും, പിസഓർഡറിം​ഗുമാണ്. ഗൂഗിളിന്റെ റിപ്പോർട്ട് അനുസരിച്ച് ഡേറ്റിംഗ് തിരച്ചിലുകളിൽ 40% വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. മാട്രിമോണിയൽ സൈറ്റുകൾ തിരയുന്നതിലും കൂടുതൽ ആളുകൾ തിരയുന്നത് ഡേറ്റിം​ഗ് സൈറ്റുകളാണെന്നതാണ് മറ്റൊരു പ്രത്യേകത. മാട്രിമോണിയൽ സൈറ്റുകൾ തിരയുന്നവരുടെ എണ്ണത്തിൽ 13 ശതമാനം വർദ്ധനവ് മാത്രമാണുള്ളത്.

malayalam.goodreturns.in

English summary

What India Search On Internet?

In 2018, what are indians searched most. Here is the list and category of things india searched most.
Story first published: Friday, May 10, 2019, 9:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X