ഓഹരി വിപണിയിൽ ഇന്നും നേട്ടം; സെന്‍സെക്‌സ് 623 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്സഭ തെരഞ്ഞെടുപ്പ് എൻഡിഎ സർക്കാരിന് അനുകൂലമായതോടെ ഓഹരി വിപണിയിൽ വൻ കുതിപ്പ്. ഇന്നലത്തെ റെക്കോർഡ് നേട്ടത്തിന് പിന്നാലെ ഇന്നും വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 623.33 പോയിന്റ് ഉയർന്ന് 39434.72 ലും നിഫ്റ്റി 187.10 പോയിന്റ് ഉയർന്ന് 11844.10ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആകെയുള്ളതിൽ 1823 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, 676 ഓഹരികൾക്ക് നഷ്ടം നേരിട്ടു, 150 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു.

 

ഐസിഐസിഐ ബാങ്ക്, സീ എന്റർടൈൻമെന്റ്, വേദാന്ത, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ എന്നിവയുടെ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടെക്ക് മഹീന്ദ്ര, എൻടിപിസി, ഒഎൻജിസി, ടിസിഎസ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍ കമ്പനി തുടങ്ങിയവ നഷ്ടം നേരിട്ട ഓഹരികളിൽപ്പെടുന്നു. ബിഎസ്ഇയിൽ പി.എസ്.യു. ബാങ്ക് 5.5 ശതമാനം നേട്ടവും, ഓട്ടോ, മെറ്റൽ, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലെ ഓഹരികൾ 2 ശതമാനം നേട്ടവുമുണ്ടാക്കി.

ഓഹരി വിപണിയിൽ ഇന്നും നേട്ടം; സെന്‍സെക്‌സ് 623 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

വെള്ളിയാഴ്ച അവസാനിച്ച വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 37 പൈസ ഉയർന്ന് 69.64 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ രൂപയുടെ വിനിമയ നിരക്ക് 70.01 ആയിരുന്നു. ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന ഓഹരികള്‍.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ജൂൺ 7ന് രാജി വയ്ക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ യൂറോപ്യൻ മാർക്കറ്റും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും.

malayalam.goodreturns.in

English summary

Sensex Ended With Gain of 623 Points

The Sensex finally ended with a gain of 623.33 points at 39,434.72, while Nifty gained 187.10 points to end at 11844.10.
Story first published: Friday, May 24, 2019, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X