യുഎഇയുടെ ആദ്യ ​ഗോൾഡ് കാർഡ് എം.എ. യൂസഫലിയ്ക്ക്, പ്രവാസികൾക്കുള്ള ബഹുമതിയെന്ന് യൂസഫലി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയിലെ പ്രവാസികൾക്ക് രാജ്യത്ത് സ്ഥിരതാമസമാക്കാൻ അനുവദിക്കുന്ന ഔദ്യോ​ഗിക രേഖയായ ആദ്യ ഗോൾഡ് കാർഡിന് പ്രവാസി മലയാളി വ്യവസായി എം.എ. യൂസഫലി അർഹനായി. വൻകിട നിക്ഷേപകര്‍, ഡോക്ടർമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ, കലാകാരന്മാർ തുടങ്ങിയവരിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്ക് മാത്രം രാജ്യം നൽകുന്ന സ്ഥിരതാമസാനുമതിയാണ് ഗോള്‍ഡന്‍ കാര്‍ഡ് വഴി ലഭിക്കുക.

അഭിമാന നിമിഷം

അഭിമാന നിമിഷം

വിനയത്തോടെയും വലിയ അഭിമാനത്തോടെയുമാണ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഈ നേട്ടം സ്വീകരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതരാണ് ആദ്യ ഗോൾഡ് കാർഡ് ലുലു ഗ്രൂപ്പ് ചെയർമാന് നൽകിയ കാര്യം തിങ്കളാഴ്ച വെളിപ്പെടുത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് െറസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ ബ്രിഗേഡിയർ സയീദ് സാലിം അൽ ഷംസിയാണ് ഗോൾഡ് കാർഡ് യൂസഫലിക്ക് കൈമാറിയത്.

സ്വപ്നം കണ്ടതിനേക്കാൾ വലിയ നേട്ടം

സ്വപ്നം കണ്ടതിനേക്കാൾ വലിയ നേട്ടം

കഴിഞ്ഞ 45 വർഷമായി യുഎഇ താമസിക്കുന്ന യൂസഫലി യുഎഇ തന്റെ വീടാണെന്നാണ് വ്യക്തമാക്കിയത്. 1973-ൽ യുഎഇയിൽ എത്തിയതു മുതൽ താൻ സ്വപ്നം കണ്ടതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ ഈ രാജ്യം സമ്മാനിച്ചിട്ടുണ്ടെന്നും യൂസഫലി വ്യക്തമാക്കി. ആദ്യത്തെ ഗോൾഡ് കാർഡ് ലഭിക്കുക എന്നത് തീർച്ചയായും വലിയ കാര്യമാണെന്നും ഭരണാധികാരികളോട് ആത്മാർഥമായ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ​ഗോൾഡ് കാർഡ്?

എന്താണ് ​ഗോൾഡ് കാർഡ്?

അമേരിക്കൻ ​ഗ്രീൻ കാർഡിന് സമാനമായി യുഎഇയിൽ ​​ഗോൾഡ് കാർഡ് എന്ന പേരിലാണ് സ്ഥിരാനുമതി ലഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 6800 പേര്‍ക്കാണ് സ്ഥിരതാമസ അനുമതിയ്ക്കായുള്ള ​ഗോൾഡ് കാർഡ് ലഭിക്കുക. ഗോൾഡ് കാർഡ് ലഭിച്ച വി​ദേശികളിൽ ഒന്നാമനാണ് എം.എ യൂസഫലി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇപ്പോൾ സ്ഥിരതാമസാനുമതി നല്‍കുന്നത്.

​ഗോൾഡൻ കാർഡിന്റെ നേട്ടങ്ങൾ

​ഗോൾഡൻ കാർഡിന്റെ നേട്ടങ്ങൾ

ഗോൾ‍ഡൻ കാർഡ് ലഭിക്കുന്നയാൾക്ക് രാജ്യത്ത് സ്ഥിര താമസിക്കുന്നതിനൊപ്പം ഭാര്യയെയോ ഭർത്താവിനെയോ മക്കളെയോ കൂടെ കൂട്ടാം. ഇവർക്കും രാജ്യത്ത് സ്ഥിരമായി താമസിക്കാവുന്നതാണ്. നിലവിലെ സ്പോൺസർഷിപ്പ് സംവിധാനത്തിൻ കീഴിൽ പരിമിത കാലാവധിയിലേയ്ക്കുള്ള റസിഡൻസ് പെർമിറ്റുകളാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. വൻകിട നിക്ഷേപകരെയും മികച്ച പ്രതിഭകളെയും പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഗോൾഡ് കാർഡിന്റെ പ്രധാന ലക്ഷ്യം.

ഇന്ത്യക്കാർക്ക് നേട്ടം

ഇന്ത്യക്കാർക്ക് നേട്ടം

യു.എ.ഇ ​ഗോൾഡൻ കാർഡിന്റെ നേട്ടം ഏറ്റവും കൂടുതൽ ലഭിക്കുക ഇന്ത്യക്കാർക്ക് ആയിരിക്കും. കാരണം യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനവും ഇന്ത്യക്കാരാണ്. ഏകദേശം ഒൻപത് മില്യൺ ഇന്ത്യ പ്രവാസികളാണ് യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ​ഗോൾഡൻ കാർഡിന് അപേക്ഷിക്കുന്നവരിൽ അധികവും ഇന്ത്യക്കാരാകാനാണ് സാധ്യത.

malayalam.goodreturns.in

Read more about: uae nri gold card യുഎഇ
English summary

Yousuf Ali Gets First Gold Card in UAE

Indian businessman M.A Yousaf Ali got the first gold card in the UAE for the expatriate. The Golden Card is the only permanent resident in the country who has proven skills among big investors, doctors, engineers, scientists, students and artists.
Story first published: Tuesday, June 4, 2019, 13:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X