ഇന്ത്യ തിരിച്ചടി തുടങ്ങി; 28 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതികാര നികുതി ചുമത്തി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം അധിക നികുതി ചുമത്തിയ അമേരിക്കയ്ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 28 ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇന്ത്യ അധിക നികുതി ഈടാക്കാന്‍ തീരുമാനിച്ചത്. നികുതി വര്‍ധനവ് ജൂണ്‍ 16 മുതല്‍ നിലവില്‍ വന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ബദാം, പയറു വര്‍ഗങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് അധിക നികുതി ഈടാക്കുക.

 

2017 ജൂണ്‍ 30ലെ വിജ്ഞാപനം ഭേദഗതി ചെയ്തുകൊണ്ടാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയരക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് അമേരിക്കയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതോ കയറ്റി അയക്കപ്പെടുന്നതോ ആയ 28 ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ പ്രതികാര നികുതി ചുമത്തിയിരിക്കുന്നതെന്ന് മന്ത്രാലയം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അമേരിക്ക ഒഴിച്ചുള്ള മറ്റെല്ലാ രാഷ്ട്രങ്ങള്‍ക്കും 2017ലെ വിജ്ഞാപനം പ്രകാരമുള്ള ഇറക്കുമതി തീരുവ തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ 29 ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്താനായിരുന്നു തീരുമാനമെങ്കിലും അവസാന നിമിഷന്‍ ഒരു തരം ചെമ്മീന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

 
ഇന്ത്യ തിരിച്ചടി തുടങ്ങി; 28 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതികാര നികുതി ചുമത്തി

അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് 217 മില്യന്‍ ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക അധിക നികുതി ഏര്‍പ്പെടുത്തിയതിന് തിരിച്ചടിയായാണ് പുതിയ നടപടി. 2018 ജൂണിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവും അധിക നികുതി ചുമത്താന്‍ ട്രംപ് ഭരണ കൂടം തീരുമാനിച്ചത്. ഇതുവഴി ഇന്ത്യയ്ക്ക് 240 മില്യന്‍ ഡോളറിന്റെ നഷ്ടം കണക്കാക്കപ്പെട്ടിരുന്നു.

2018 ജൂണില്‍ ഇന്ത്യന്‍ സ്റ്റീല്‍-അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക നികുതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന് തിരിച്ചടി നല്‍കാനുള്ള തീരുമാനം ഇന്ത്യ നിരവധി തവണ നീട്ടിവയ്ക്കുകയായിരുന്നു. അമേരിക്കയില്‍ നിന്ന് ചര്‍ച്ചയിലൂടെ അനുകൂല തീരുമാനമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അമേരിക്കയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായില്ല. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്തത്. ഇതോടെയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ അധിക താരിഫ് ഈടാക്കാനുള്ള പുതിയ തീരുമാനം.

ഒന്നില്‍ കൂടുതല്‍ സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ 5 കാരണങ്ങള്‍ ഇവയാണ് ഒന്നില്‍ കൂടുതല്‍ സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ 5 കാരണങ്ങള്‍ ഇവയാണ്

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജൂണ്‍ 28, 29 തീയതികളില്‍ ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയ്ക്കെതിരേ പ്രതികാര നികുതി ചുമത്താനുള്ള തീരുമാനം രാജ്യം കൈക്കൊണ്ടിരിക്കുന്നത് എന്നകാര്യം ശ്രദ്ധേയമാണ്.

English summary

India-US trade war heats up

India-US trade war heats up
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X