ഒമാനിൽ നിന്ന് പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങുന്നു; കഴിഞ്ഞ വർഷം തിരിച്ചെത്തിയത് 65000 പേർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമാനിൽ നിന്ന് മലയാളികളടക്കം പ്രവാസികൾ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നു. ഒമാൻ സ്വദേശിവത്ക്കരണ നയങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനാലാണ് പ്രവാസികളിലധികവും സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുന്നത്. 2018 മെയ് മുതൽ 2019 മെയ് വരെയുള്ള കാലയളവിൽ 65,000 ൽ അധികം പ്രവാസികളാണ് ഒമാൻ വിട്ട് മടങ്ങിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ (എൻ‌സി‌എസ്ഐ) കണക്കുകൾ പ്രകാരം, ഒമാനിൽ താമസിക്കുന്ന മൊത്തം പ്രവാസികളുടെ എണ്ണം 2018 മെയ് മുതൽ 2019 മെയ് വരെ 2,017,432 ആയി കുറഞ്ഞു.

 

കണക്കുകൾ ഇങ്ങനെ

കണക്കുകൾ ഇങ്ങനെ

ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ ഒരു വർഷക്കാലത്തിൽ 1,854,880ൽ നിന്ന് 1,787,447 ആയാണ് കുറഞ്ഞിരിക്കുന്നത്. ഇതേ കാലയളവിൽ ഒമാനികളുടെ എണ്ണം 2,575,132 ൽ നിന്ന് 2,649,857 ആയി ഉയർന്നു. 74,725 പേരുടെ ജനസംഖ്യാ വർദ്ധനവാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഉണ്ടായത്. 2018 ജനുവരി 28 ന് 87 തൊഴിലുകളിലെ പ്രവാസി നിയമനത്തിന് ആറു മാസക്കാലത്തേയ്ക്ക് വിസ നിരോധനം ഏർപ്പെടുത്തിയതിന് ശേഷമാണ് രാജ്യത്തെ സ്വദേശിവത്ക്കരണ നയത്തിന് കൂടുതൽ ആക്കം ലഭിച്ചത്.

വിസ നിരോധനം

വിസ നിരോധനം

അത് 2018 ജൂലൈയിലും 2019 ഫെബ്രുവരിയിലും വിസ നിരോധന കാലാവധി നീട്ടി. ഒമാനിലെ തൊഴിലന്വേഷകർക്ക് 25,000 തൊഴിലവസരങ്ങൾ നൽകാൻ മാൻ‌പവർ മന്ത്രാലയം പദ്ധതിയിട്ടിരുന്നു, നിരോധനത്തിന്റെ ആദ്യ ആറുമാസത്തിനുള്ളിൽ ഈ ലക്ഷ്യം പൂർത്തീകരിച്ചു. 2018 അവസാനത്തോടെ, ഒമാനിലെ സ്വകാര്യ മേഖല പ്രാദേശിക തൊഴിലന്വേഷകർക്ക് 40,000 ൽ അധികം ജോലികൾ നൽകിയിരുന്നു, 2019 ജനുവരി മുതൽ മെയ് വരെ സ്വകാര്യമേഖലയിൽ 27,000 ഒമാനികൾ കൂടി നിയമിക്കപ്പെട്ടു. പ്രവാസികളുടെ മക്കൾക്ക് സന്തോഷ വാർത്ത; കുവൈറ്റിൽ ഇനി ഉടൻ തൊഴിൽ വിസ

വാടക കുറഞ്ഞു

വാടക കുറഞ്ഞു

കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടെ ഒമാനിൽ നിന്ന് നിരവധി പ്രവാസികൾ നാടുകളിലേയ്ക്ക് മടങ്ങിയതോടെ വാടക നിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി വാടക വീടുകളാണ് നിലവിൽ ഒഴിഞ്ഞു കിടക്കുന്നത്. ഉയർന്ന വിതരണവും കുറഞ്ഞ ഡിമാൻഡും കാരണം മസ്‌കറ്റിലും പരിസരത്തും വാടക വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിലെ റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കമ്മിറ്റി മേധാവി ഹസ്സൻ അൽ റുക്കിഷി അടുത്തിടെ വ്യക്തമാക്കിയിരുന്നു. റിയൽ എസ്റ്റേറ്റ് ബ്രോക്ക‍മാ‍ർക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ

വാടക കുറഞ്ഞ സ്ഥലങ്ങൾ

വാടക കുറഞ്ഞ സ്ഥലങ്ങൾ

അൽ മാബെല, അൽ അമരത്ത് തുടങ്ങിയ സ്ഥലങ്ങളിൽ 60 ശതമാനവും മവേലയിൽ 40 ശതമാനവും ഇടിവാണ് വാടകയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആവശ്യക്കാർ കുറഞ്ഞതോടെ വാടക കുറയ്ക്കാൻ ഉടമകൾ നിർബന്ധിതരായിരിക്കുകയാണ്. പ്രവാസികളുടെ ഏറ്റവും വലിയ ഇടിവ് നിർമ്മാണ, കൃഷി, മത്സ്യബന്ധനം, വന മേഖലകളിലാണുള്ളത്. ഖനനം, ക്വാറി, വൈദ്യുതി, വാതകം, ഗതാഗതം, സംഭരണം, സാമ്പത്തിക, ഇൻഷുറൻസ് മേഖലകളിലും കുറവുണ്ടായി. യുഎഇയിൽ ​ഗോൾ‍ഡ് കാർ‍ഡിന് നിങ്ങൾക്കും അപേക്ഷിക്കാം; യോ​ഗ്യതകൾ ഇവയാണ്

malayalam.goodreturns.in

English summary

ഒമാനിൽ നിന്ന് മലയാളികളടക്കം പ്രവാസികൾ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നു.

Most of the expatriates are returning to their home countries as the government moves forward with the Omanization policies.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X