9/10 ഓപ്ഷന്‍ ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓപ്ഷന്‍ ട്രേഡിങ്ങിന് ഇറങ്ങി പൈസ കളഞ്ഞവരുടെ നീണ്ടനിരയുണ്ട് ഇന്ത്യയില്‍. കണ്ടുമുട്ടുന്ന പത്തില്‍ ഒന്‍പത് ഓപ്ഷന്‍ ട്രേഡര്‍മാര്‍ക്കും നഷ്ടങ്ങളുടെ തീരാദുരിതമാണ് പറയാനുള്ളത്.

 

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഓപ്ഷന്‍ ട്രേഡിങ്ങിന് ഇറങ്ങുന്നവരുടെ എണ്ണം 500 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ 89 ശതമാനം ആളുകളും മൂലധനം നഷ്ടപ്പെടുത്തിയെന്ന് മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന സെബി പറയുന്നു. മിക്കവരുടെയും ശരാശരി നഷ്ടം 1.1 ലക്ഷം രൂപയാണ്.

 

Also Read: 1 ലക്ഷം രൂപ 2 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ പലിശ വരുമാനമെത്ര? ഉയര്‍ന്ന പലിശ എവിടെAlso Read: 1 ലക്ഷം രൂപ 2 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ പലിശ വരുമാനമെത്ര? ഉയര്‍ന്ന പലിശ എവിടെ

9/10 ഓപ്ഷന്‍ ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു?

കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ നാളുകളിലാണ് രാജ്യത്ത് ഓപ്ഷന്‍ ട്രേഡിങ്ങിന് പ്രചാരമേറിയത്. ശമ്പളക്കാരായ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിയെടുക്കുന്നതിനിടെ കണ്ടെത്തിയ 'ഹോബി'. ആദ്യകാല നഷ്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കൂടുതല്‍ പണമിറക്കി അതും നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇവരില്‍ മിക്കവര്‍ക്കും. എന്തുകൊണ്ടാണ് ഓപ്ഷന്‍ ട്രേഡിങ്ങില്‍ ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നത്? അറിയാം ചുവടെ.

1. സമൂഹമാധ്യമങ്ങളില്‍ അമിതാശ്രയം

സമൂഹമാധ്യമങ്ങളില്‍ ഓഹരി വിപണി 'ഗുരുക്കന്മാരെ' തട്ടി നടക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് ഇപ്പോള്‍. ഓണ്‍ലൈന്‍ 'ഗുരുക്കന്മാര്‍' നല്‍കുന്ന നിര്‍ദേശങ്ങളെ കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. കാരണം 'ഈ സ്ട്രാറ്റജി ഉപയോഗിച്ച് അയാള്‍ക്ക് വരുമാനം നേടാനൊക്കുമെങ്കില്‍ എനിക്കും എന്തുകൊണ്ട് നേടിക്കൂടാ' എന്ന ചിന്താഗതി ആളുകള്‍ക്കിടയില്‍ ശക്തം.

എന്നാല്‍ കരുതുന്നതുപോലെ അത്ര എളുപ്പമല്ല കേട്ടറിവുകൊണ്ട് മാത്രമുള്ള ട്രേഡിങ്. വാസ്തവത്തില്‍ ഒന്നിലധികം സൂചകങ്ങള്‍ വെച്ച് ഉറപ്പുവരുത്തി വേണം ഓരോ ട്രേഡും എടുക്കാന്‍. ഇതാണ് ശരിയായ രീതി.

9/10 ഓപ്ഷന്‍ ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു?

2. ദുര്‍ബലമായ റിസ്‌ക് മാനേജ്‌മെന്റ്

ആദ്യത്തെ ഒന്നുരണ്ട് ട്രേഡുകള്‍ നഷ്ടത്തില്‍ കലാശിച്ചാല്‍ തുടരെ ട്രേഡുകള്‍ എടുത്ത് നഷ്ടം നികത്താനാണ് തുടക്കക്കാര്‍ ശ്രമിക്കാറ്. ഈ അവസരത്തില്‍ എല്ലാവിധ അച്ചടക്കവും റിസ്‌ക് മാനേജ്‌മെന്റ് നടപടികളും കാറ്റില്‍പ്പറക്കും. ഫലമോ, നഷ്ടം കുറയ്ക്കാന്‍ ശ്രമിച്ച് ഒടുവില്‍ ഭീമമായ നഷ്ടം വരുത്തിവയ്ക്കാറാണ് പതിവ്.

Also Read: 2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതിAlso Read: 2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി

ഓപ്ഷന്‍ ട്രേഡിങ്ങിലെ തുടക്കക്കാര്‍ ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം; എല്ലാ ട്രേഡും ജയിക്കാന്‍ കഴിയില്ല. നഷ്ടം സ്വാഭാവികമാണ്. തലേദിവസത്തെ ലാഭമായിരിക്കണം ട്രേഡ് എടുക്കുന്ന ദിവസത്തെ സ്റ്റോപ്പ് ലോസ്. ഒറ്റ ദിവസം കൊണ്ട് എല്ലാം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന മിഥ്യയും തുടക്കക്കാര്‍ മായ്ച്ചുകളയണം. കാരണം ലോട്ടറി ടിക്കറ്റെടുക്കുന്ന ചിന്താഗതിയുമായി ഓപ്ഷന്‍ ട്രേഡിങ്ങിന് ഇറങ്ങരുത്.

3. അമിതമായ ട്രേഡിങ്

ആദ്യം നഷ്ടം സംഭവിക്കുന്നു. അതു തിരിച്ചുപിടിക്കാന്‍ വേണ്ടി തുടരെ ട്രേഡുകള്‍. എന്നിട്ടും ഭീമമായ നഷ്ടം. ഫലത്തില്‍ കീശ നിറയുന്നത് ബ്രോക്കര്‍മാരുടേതാണ്. സെബിയുടെ കണക്കുപ്രകാരം നഷ്ടം നേരിടുന്ന ട്രേഡര്‍മാര്‍ അമിതമായ ട്രേഡ് എടുത്ത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

9/10 ഓപ്ഷന്‍ ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു?

ബ്രോക്കറേജ്, ക്ലിയറിങ് നിരക്ക്, എക്‌സ്‌ചേഞ്ച് നിരക്ക്, സെബി ടേണോവര്‍ നിരക്ക്, എസ്ടിടി, ജിഎസ്ടി എന്നിങ്ങനെ നിരവധി ചാര്‍ജുകള്‍ കൊടുത്തുവരുമ്പോഴേക്കും സംഭവിച്ച നഷ്ടത്തിലേക്ക് കൂടുതല്‍ ചിലവ് വന്നുചേരുകയാണ്. യാഥാസ്ഥിതികമായിരിക്കണം പ്രതീക്ഷകള്‍. കോരിച്ചൊരിയുന്ന മഴയത്ത് ആരും പുറത്തിറങ്ങാറില്ലെന്ന് ഓര്‍ക്കുക.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

9 Out Of 10 Option Traders Loses Entire Money; 3 Reasons Why Options Trading Becomes A Money-Losing Deal

9 Out Of 10 Option Traders Loses Entire Money; 4 Reasons Why Options Trading Becomes A Money-Losing Deal. Read in Malayalam.
Story first published: Saturday, February 4, 2023, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X