അവസരമാണ് അക്ഷയ; കുറഞ്ഞ ചെലവിൽ വരുമാനം കണ്ടെത്താൻ അക്ഷയ കേന്ദ്രം തുടങ്ങാം; നടപടികൾ എങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ കാലത്ത് സർക്കാർ സേവനങ്ങളെല്ലാം ഇലക്ട്രിക് രൂപത്തിലേക്ക് മാറിയപ്പോൾ ജനങ്ങളുടെ ആശ്രയം അക്ഷയ കേന്ദ്രങ്ങളാണ്. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ കേരള സർക്കാർ ആരംഭിച്ച സംരഭമാണ് അക്ഷയ കേന്ദ്രങ്ങൾ. സർക്കാറുമായി ബന്ധപ്പെടാൻ ജനങ്ങൾക്ക് താഴെ തട്ടിലുള്ള ഇടമായി അക്ഷയ കേന്ദ്രങ്ങൾ മാറി. സേവനങ്ങൾ എത്തിക്കുന്നതിനൊപ്പം നല്ല കമ്മീഷനിലബടെ വരുമാനം ഉണ്ടാക്കാനുള്ള മാർ​ഗം കൂടിയാണ് അക്ഷയ കേന്ദ്രങ്ങൾ. എങ്ങനെ അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാമെന്നും എന്തൊക്കെ ആവശ്യമായി വരുന്നു എന്നും പരിശോധിക്കാം. 

 

യോ​ഗ്യത

യോ​ഗ്യത

പതിനെട്ട് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് അക്ഷയ കേന്ദ്രം ആരംഭിക്കാനായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. വിദ്യാഭ്യാസ യോഗ്യതയായി പ്ലസ്ടുവോ തതുല്യ യോഗ്യതയോ വേണം. മൂന്ന് വര്‍ഷ ഡിപ്ലോമയും അംഗീകരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അക്ഷയ കേന്ദ്രം ആരംഭിക്കാന്‍ സാധിക്കില്ല. നിലവിലുള്ള അക്ഷയ കേന്ദ്രത്തില്‍ നിന്ന് 2 കിലോ മീറ്റര്‍ മാറിയാണ് പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കാന്‍ സാധിക്കുക.

Also Read: 

അക്ഷയ കേന്ദ്രം

പഞ്ചായത്തില്‍ പരമാവധി 4 അക്ഷയ കേന്ദ്രങ്ങളും മുനിസിപ്പാലിറ്റിയില്‍ 6 അക്ഷയ കേന്ദ്രങ്ങളും മാത്രമാണ് അനുവദിക്കുക. 300 ചതുരശ്ര അടിയെങ്കിലുമുള്ള കെട്ടിടം അക്ഷയ കേന്ദ്രം ആരംഭിക്കാൻ ആവശ്യമാണ്. 3 കമ്പ്യൂട്ടറുകള്‍ നിര്‍ബന്ധമായും വേണം. ഇതില്‍ ഒരു ലാപ്‌ടോപ് നിർബന്ധമാണ്. പ്രിന്റര്‍, സ്‌കാര്‍, വെബ്ക്യാം, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, എന്നിവയും നിർബന്ധമായും വേണം. 

Also Read: കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങാം 'ന്യൂജെന്‍ തട്ടുകട'; മാസ വരുമാനം എത്ര രൂപ; സാധ്യതകളിങ്ങനെAlso Read: കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങാം 'ന്യൂജെന്‍ തട്ടുകട'; മാസ വരുമാനം എത്ര രൂപ; സാധ്യതകളിങ്ങനെ

മൂന്ന് ഘട്ട പരിശോധന

മൂന്ന് ഘട്ട പരിശോധന

അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അപേക്ഷ സമർപ്പിക്കുന്നവരെ മൂന്ന് ഘട്ട നടപടികള്‍ക്ക് ശേഷമാണ് തിരഞ്ഞെടുക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് തിരഞ്ഞെടുത്തവർ സാമൂഹിക സംരംഭകത്വ അഭിരുചി പരീക്ഷ എഴുതണം. പ്രാഥമിക സ്‌ക്രീനിംഗിനും പരീക്ഷയ്ക്കും ശേഷം അപേക്ഷകരെ അഭിമുഖത്തിന് ക്ഷണിക്കും. മൂന്ന് ഘട്ടങ്ങളിലേയും മാർക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. . ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍, സ്ത്രീകള്‍, എസ്.സി, എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് അധിക മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കും. 

Also Read: പാൽ വിറ്റ് നേടാം മാസ വരുമാനം; കുറഞ്ഞ മുതൽ മുടക്കിൽ മിൽമ തരും പണി; എങ്ങനെ ഏജൻസിയെടുക്കാംAlso Read: പാൽ വിറ്റ് നേടാം മാസ വരുമാനം; കുറഞ്ഞ മുതൽ മുടക്കിൽ മിൽമ തരും പണി; എങ്ങനെ ഏജൻസിയെടുക്കാം

അപേക്ഷ

അപേക്ഷ

പുതിയ അക്ഷയ ആരംഭിക്കണമെങ്കിലുള്ള യോ​ഗ്യതകളും നടപടികളുമാണ് മുകളിൽ പറഞ്ഞത്. എന്നാൽ അക്ഷയ ആരംഭിക്കാൻ ഒഴിവുകളുണ്ടോ എന്നതാണ് പ്രധാനം. ഒഴിവുകൾ പത്ര പരസ്യം വഴിയും http://aesreg.kemetric.com എന്ന വെബ്സൈറ്റ് വഴിയും പരസ്യപ്പെടുത്തും. ഈ വെബ്സൈറ്റിൽ നോക്കി ഒഴിവുകളുണ്ടെങ്കിൽ വെബ്സൈറ്റ് അപേക്ഷ സമർപ്പിക്കാം. ഡയറക്ടർ, കേരള സംസ്ഥാന ഐടി മിഷൻ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ചേർ‍ക്കണം. 

അപ്‍ലോഡ്

ഒരാൾക്ക് 3 ലൊക്കേഷനിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, തിരിച്ചറിയൽ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനിൽ കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശ, വാടക കരാർ എന്നിവ അപ്‍ലോഡ് ചെയ്യണം.

വരുമാനം

വരുമാനം

പിപിപി മോഡലില്‍ ചെറുകിട സംരംഭങ്ങളായാണ് അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങളും മറ്റു അത്യാവശ്യ സേവനങ്ങൾക്കുമുള്ള കമ്മീഷനാണ് വരുമാനം. തുടക്കത്തിലള്ള മൂലധനവും പ്രവര്‍ത്തനമൂലധനവും സംരംഭകന്‍ കണ്ടെത്തണം. സര്‍ക്കാറില്‍ നിന്ന് ഗ്രാന്‍ഡ് ലഭിക്കില്ല. നിലവിൽ കമ്പ്യൂട്ടര്‍ കഫേ ഉള്ളവരാണെങ്കിൽ അക്ഷയ ആരംഭിക്കാൻ അനുമതി ലഭിച്ചാൽ ഇത് അക്ഷയ കേന്ദ്രമാക്കി മാറ്റാം.

എങ്ങനെ പുതിയ അക്ഷയ കേന്ദ്രം അനുവദിക്കുന്നത്

എങ്ങനെ പുതിയ അക്ഷയ കേന്ദ്രം അനുവദിക്കുന്നത്

തദ്ദേശ സ്വയം ഭരണ സ്താപനങ്ങള്‍ക്ക് പുതിയ അക്ഷയ കേന്ദ്രത്തിനായി ജില്ലാ അക്ഷയ ഓഫീസിലും ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയിലും നിര്‍ദ്ദേശം സമര്‍പ്പിക്കാം. പുതിയ പ്രദേശം നിബന്ധനകള്‍ പാലിക്കുന്നതാണെങ്കില്‍ സംസ്ഥാന ഐടി മിഷന്റെയും ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെയും അനുമതിയോടെ പുതിയ അക്ഷയ അനുവദിക്കും.

Read more about: business
English summary

Are You Thinking About An Enterprise Akshaya Center Is Great Opportunity; How To Start

Are You Thinking About An Enterprise Akshaya Center Is Great Opportunity; How To Start, Read In Malayalam
Story first published: Monday, November 14, 2022, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X